കേരളം

kerala

ETV Bharat / entertainment

ഒരേ ദിവസം പ്രഭാസിന്‍റെ ആറ് സിനിമകള്‍ തിയേറ്ററുകളിലേക്ക്; പിറന്നാള്‍ ആഘോഷിക്കാനൊരുങ്ങി ആരാധകര്‍ - PRABHAS MOVIE RE RELEASE

പ്രഭാസിന്‍റെ പിറന്നാള്‍ ആഘോഷിക്കാനൊരുങ്ങി ആരാധകര്‍. ഒരേ ദിവസം ആറു സിനിമകള്‍ റീ റിലീസിന്.

PRABHAS SIX MOVIE RE RELEASE  PRABHAS BIRTHDAY  പ്രഭാസിന്‍റെ 6 സിനിമകള്‍ റീ റീലിസ്  പ്രഭാസ് പിറന്നാള്‍
PRABHAS (ETV Bharat)

By ETV Bharat Entertainment Team

Published : Oct 18, 2024, 6:04 PM IST

തമിഴിലും മലയാളത്തിലും ഹിന്ദിയിലുമെല്ലാം റീ റിലീസുകള്‍ ഇപ്പോള്‍ പതിവ് കാഴ്‌ചയാണ്. എന്നാല്‍ ഇതാദ്യമാകും ഒരു നടന്‍റെ ആറു സിനിമകള്‍ ഒരേ ദിവസം തിയേറ്ററുകളില്‍ എത്തുന്നത്. ആ നടന്‍ ആരാണെന്നായിരിക്കും ഇപ്പോള്‍ ചിന്തിക്കുന്നത്. എസ് എസ് രാജമൗലിയുടെ സംവിധാനത്തില്‍ പിറന്ന ബാഹുബലി എന്ന ഒരൊറ്റ ചിത്രത്തിലൂടെ ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ആ തെന്നിന്ത്യന്‍ താരമാണ് പ്രഭാസ്.

ബോക്‌സ് ഓഫീസില്‍ തുടരെയുണ്ടായ പരാജയങ്ങളാണെങ്കിലും ബാഹുബലിയുടെ വിജയത്തോടെ പ്രഭാസിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ബാഹുബലി 2, സലാർ, കൽക്കി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രഭാസ് വീണ്ടും ഉയരുക മാത്രമല്ല പ്രേക്ഷക പ്രശംസ ഏറെയുമായി. അതിനാല്‍ തന്നെ പ്രഭാസ് നായകനായി എത്തുന്ന ഓരോ ചിത്രത്തിന്‍റെയും പ്രഖ്യാപനം ഉണ്ടാകുമ്പോഴും അത് വലിയ ചര്‍ച്ചയാവാറുണ്ട്.

ഇപ്പോഴിതാ താരത്തിന്‍റെ പിറന്നാള്‍ ആവേശത്തോടെ ആഘോഷിക്കാനിരിക്കുകയാണ് ആരാധകര്‍. ഒക്‌ടോബര്‍ 23 നാണ് പ്രഭാസിന്‍റെ പിറന്നാള്‍. മറ്റു താരങ്ങളുടെ പിറന്നാള്‍ ആഘോഷങ്ങളില്‍ നിന്ന് വളരെ വ്യത്യസ്‌തമായൊരു സമ്മാനമാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍ ഇത്തവണ ഒരുക്കുന്നത്. പ്രഭാസിന്‍റെ ആറ് സിനിമകളാണ് ഒരേ ദിവസം റീ റിലീസിന് ഒരുങ്ങുന്നത്.

മിസ്‌റ്റര്‍ പെര്‍ഫെക്‌ട്, മിര്‍ച്ചി, ഛത്രപതി, ഈശ്വര്‍, റിബല്‍, സലാര്‍ എന്നി ചിത്രങ്ങളാണ് തെലുഗു സംസ്ഥാനങ്ങളുടനീളമുള്ള തിയേറ്ററുകളില്‍ റിബല്‍ സ്‌റ്റാര്‍ എന്ന് വിളിക്കുന്ന പ്രഭാസിന്‍റെ ആരാധകര്‍ റിലീസ് ചെയ്യുന്നത്.

കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അതേ സമയം തെലുഗു സംസ്ഥാനങ്ങള്‍ക്ക് പുറമെ കാനഡയിലും ജപ്പാനിലും റീ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. പൊതുവെ താരങ്ങളുടെ ജന്മദിനത്തില്‍ അവരുടെ ഐക്കണിക്ക് ചിത്രങ്ങളാണ് റീ റിലീസിന് എത്താറുള്ളത്. എന്നാല്‍ ഇത് ആരാധകരേയും സിനിമാ പ്രേക്ഷകരെയും ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് ആറ് സിനിമകള്‍ റീ റിലീസിന് എത്തുന്നത്.

പ്രഭാസിന്റേതായി ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത് രാജാസാബ് എന്ന ചിത്രമാണ്. അടുത്ത വർഷമായിരിക്കും ചിത്രം റിലീസിനെത്തുക. ഒടുവിൽ റീലീസ് ചെയ്‌ത കൽക്കി ബോക്‌സ് ഓഫീസിൽ ബ്ലോക്ക് ബസ്‌റ്റര്‍ ആയിരുന്നു.

അതേ സമയം ബാഹുബലിയുടെ മൂന്നാം ഭാഗവും വരുമെന്നതും ഈ അവസരത്തില്‍ സന്തോഷം പകരുന്നതാണ്. ചിത്രത്തിന്‍റെ ചര്‍ച്ചകള്‍ നടക്കുന്നതായി നിര്‍മാതാവ് കെ ഇ ജ്ഞാനവേല്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബാഹുബലി ഒന്നും രണ്ടും വന്നതുപോലെ പെട്ടന്നുണ്ടാവില്ല. ഒരു ഗ്യാപ്പിന് ശേഷമേ സിനിമ പുറത്തിറങ്ങുകയുള്ളൂ. ഒരു തവണ സിനിമയും കഥാപാത്രവും പ്രേക്ഷകരുടെ മനസിൽ പതിഞ്ഞാൽ എത്ര കാലം കഴിഞ്ഞായാലും അതിന്‍റെ അടുത്ത ഭാഗം വന്നാൽ പ്രേക്ഷകർക്കിടയിൽ സ്വാധീനം ഉണ്ടാകുമെന്നും ജ്ഞാനവേല്‍ വ്യക്തമാക്കി.

ബാഹുബലിയുടെ രണ്ട് ഭാഗങ്ങള്‍ 2015, 2017 വർഷങ്ങളിലാണ് പുറത്തിറങ്ങിയത്. ബാഹുബലി സിനിമയുടെ രണ്ടു ഭാഗങ്ങളുടെയും കഥ എഴുതിയത് രാജമൗലിയുടെ അച്‌ഛൻ കെ വി.വിജയേന്ദ്ര പ്രസാദ് ആണ്.

Also Read:ബാഹുബലിയുടെ മൂന്നാം ഭാഗം വരുന്നു; ആരാധകര്‍ പ്രതീക്ഷയില്‍

ABOUT THE AUTHOR

...view details