ഹൈദരാബാദ്:റിലീസ് ചെയ്‌ത് ആറ് ദിവസങ്ങൾക്കുള്ളിൽ ആഗോള തലത്തിൽ 600 കോടി രൂപ കളക്ഷൻ മറികടന്ന് പ്രഭാസ് ചിത്രം കൽക്കി 2898 എഡി. റിലീസ് ചെയ്‌ത് അഞ്ചാമത്തെയും ആറാമത്തെയും ദിവസങ്ങളിൽ കളക്ഷനിൽ നേരിയ ഇടിവ് അനുഭവപ്പെട്ടെങ്കിലും സിനിമയുടെ മുഴുവൻ കളക്ഷൻ നിർമ്മാണ ബജറ്റിനെ മറികടന്നിരിക്കുകയാണ്.
ചിത്രം ആഗോളതലത്തിൽ 680 കോടി രൂപ നേടിയതായും ഇന്ത്യയിൽ നിന്ന് മാത്രം 370.2 കോടി കളക്ഷൻ നേടിയെന്നും ഫിലിം ട്രേഡ് അനലിസ്റ്റായ രമേഷ് ബാല റിപ്പോർട്ട് ചെയ്‌തു. തെലുങ്ക് സംസാരിക്കുന്ന പ്രദേശങ്ങളിൽ നിന്ന് മാത്രം 193.3 കോടി രൂപ കളക്ഷൻ നേടി.
ബാഹുബലി ഭാഗം ഒന്ന്, ഭാഗം രണ്ട്, സലാർ എന്നീ ചിത്രങ്ങൾക്കുശേഷം ആഗോളതലത്തിൽ 600 കോടി രൂപ പിന്നിടുന്ന പ്രഭാസിൻ്റെ നാലാമത്തെ ചിത്രം കൂടിയാണ് കൽക്കി 2898 എഡി. എല്ലാ ഭാഷകളിലുമായി ചിത്രം ലോകമെമ്പാടുമുള്ള കളക്ഷനുകളിൽ 700 കോടി രൂപയിലേക്ക് അടുക്കുമ്പോൾ ബിസിനസ്സിലൂടെ മാത്രം 55 കോടി രൂപ നേടിയതായി നിർമ്മാതാക്കൾ അറിയിച്ചു. അങ്ങനെ മുഴുവൻ 680 കോടി രൂപയായി.
നാഗ് അശ്വിൻ സംവിധാനം ചെയ്‌ത കൽക്കി 2898 എഡിയിൽ ഭൈരവ എന്നു പേരുളള വേട്ടക്കാരനായ കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. ഭൈരവയുടെ വിശ്വസ്‌തനായ ബുജ്ജിക്ക് ശബ്‌ദം നൽകിയിരിക്കുന്നത് കീർത്തി സുരേഷ് ആണ്. അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, കമൽഹാസൻ എന്നിവർ യഥാക്രമം അശ്വത്ഥാമാവായും സുമതിയായും സുപ്രീം യാസ്‌കിനായും മികച്ച പ്രകടനം കാഴ്‌ച്ച വെക്കുവാനിടയായി.
Also Read:ധനുഷ്-നാഗാർജുന ചിത്രം കുബേര; നിഗൂഢതകള്‍ നിറച്ച രശ്‌മിക മന്ദാനയുടെ പോസ്റ്റർ പുറത്ത്