തെന്നിന്ത്യന്‍ താരം നയന്‍താരക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് നടിയും അവതാരകയുമായ പേളി മാണി. സെപ്റ്റംബര്‍ 15 ന് ദുബായില്‍ നടന്ന സൈമ അവാര്‍ഡ് വേദിയില്‍ വച്ചാണ് പേളി മാണി തന്‍റെ ഇഷ്‌ട നായികയെ കണ്ടത്. സൈമ അവാര്‍ഡിന്‍റെ അവതാരകയായിരുന്നു പേളി. നയന്‍താരയെ കണ്ടപ്പോഴുള്ള പേളിയുടെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
'ഇത് സത്യമാണോ എന്നറിയാന്‍ നുള്ളി നോക്കിയ നിമിഷം. മൊമന്‍റ് വിത്ത് ദി വൺ ആന്‍ഡ് ഒൺലി നയന്‍താര. ആദ്യമായാണ് അവരെ നേരില്‍ കാണുന്നത്. ഞാന്‍ സ്വര്‍ഗത്തിലെത്തിയ പ്രതീതിയായിരുന്നു, ഹാപ്പി ടിയേഴ്‌സ്' എന്നാണ് നയൻതാരക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് പേളി മാണി കുറിച്ചത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും