ആദ്യ സംവിധാന സംരംഭത്തിന് കാന്‍ ചലച്ചിത്രമേളയില്‍ ഗ്രാന്‍ഡ് പ്രി അവാര്‍ഡ് നേടുന്ന ഏക ഇന്ത്യന്‍ സംവിധായികയാണ് പായല്‍ കപാഡിയ. 'ഓള്‍ വി ഇമാജിന്‍ ഏസ് ലൈറ്റ്' (പ്രഭയായ് നിനച്ചതെല്ലാം) എന്ന ചിത്രത്തിലൂടെ പായൽ ഈ ബഹുമതി സ്വന്തമാക്കിയത്. അന്തര്‍ ദേശീയ തലത്തില്‍ തന്നെ ഇന്ത്യന്‍ സിനിമയുടെ പേര് ഉയര്‍ന്നു കേട്ടു.
കഴിഞ്ഞ ദിവസം 29ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. മികച്ച അഭിപ്രായമാണ് ഈ ചിത്രത്തിന് ചലച്ചിത്രമേളയില്‍ നിന്നും ലഭിച്ചത്. ഇത്തവണത്തെ സ്‌പിരിറ്റ് ഓഫ് സിനിമ അവാര്‍ഡും 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' സ്വന്തമാക്കി.
ഇപ്പോഴിതാ മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമയുടെ 2024 ലെ പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഇടം നേടിയിരിക്കുകയാണ് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'. ബരാക് ഒബാമയുടെ ഔദ്യോഗിക പേജിലൂടെയാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.
2024 ബരാക് ഒബാമയുടെ തന്‍റെ പ്രിയപ്പെട്ട സിനിമകളുടെ കൂട്ടത്തിലാണ് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' ഉള്‍പ്പെടുത്തിയിട്ടുള്ളത്. വര്‍ഷം തോറും സോഷ്യല്‍ മീഡിയയില്‍ പങ്കിടുന്ന ലിസ്റ്റില്‍ സിനിമകള്‍, പുസ്‌തകങ്ങള്‍, പാട്ടുകള്‍ എന്നിവയും ഉണ്ടാവാറുണ്ട്. ഡെന്നീസ് വിലെന്യൂവ്, സീന്‍ ബക്കര്‍ എന്നിവരുടെ സംവിധായകരുടെ ചിത്രങ്ങള്‍ക്കൊപ്പം പായല്‍ കപാഡിയയുടെ ചിത്രവും ഉണ്ട് എന്നതാണ്
ബരാക് ഒബാമ പങ്കുവച്ച പോസ്‌റ്റിന്‍റെ സ്‌ക്രീന്‍ഷോട്ട് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ കനികുസൃതിയും ദിവ്യപ്രഭയും പങ്കുവച്ചിട്ടുണ്ട്.
"2024 ലെ ബരാക് ഒബാമയുടെ പ്രിയപ്പെട്ട സിനിമകളില്‍ ഞങ്ങളുടെ സിനിമയും ഇടം നേടിയതില്‍ അഭിമാനിക്കുന്നു. ഈ സ്‌നേഹത്തിനും അംഗീകാരത്തിനും നന്ദി". ദിവ്യപ്രഭ കുറിച്ചു. നന്ദി പറഞ്ഞുകൊണ്ട് കനി കുസൃതിയും പോസ്‌റ്റ് പങ്കുവച്ചിട്ടുണ്ട്.
മുംബൈയില്‍ ജോലി ചെയ്യുന്ന പ്രഭ, അനു എന്നീ മലയാളികളുടെ നഴ്‌സുമാരുടെ കഥയാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. ഈ സിനിമ ഇന്ത്യ- ഫ്രഞ്ച് സംരംഭമാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പ്രേക്ഷകര്‍ ഈ ചിത്രത്തെ അംഗീകരിച്ചതില്‍ താന്‍ ഏറെ കടപ്പെട്ടിരിക്കുന്നുവെന്ന് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ പായല്‍ കപാഡിയ പറഞ്ഞിരുന്നു. ചിത്രം മികച്ച രീതിയില്‍ തന്നെ ഏറ്റെടുത്തുവെന്നും മലയാളി പ്രേക്ഷകര്‍ പക്വതയുള്ളവരാണെന്ന് പായല്‍ കപാഡിയ അഭിപ്രായപ്പെട്ടിരുന്നു.
ഒട്ടേറെ യുവാക്കള്‍ സിനിമ കാണാന്‍ എത്തുന്നത് കാണുമ്പോള്‍ അതിയായ സന്തോഷമുണ്ട്. അതിലുപരി സിനിമയെ കുറിച്ച് ആളുകളുമായി ചര്‍ച്ച ചെയ്യാനുള്ള അവസരം ഇത്തരം മേളകള്‍ ഒരുക്കുന്നുവെന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകതയെന്നും സംവിധായിക കൂട്ടിച്ചേര്‍ത്തു.
ഏഷ്യാ പസഫിക് സ്‌ക്രീന്‍ അവാര്‍ഡിലെ ജൂറി ഗ്രാന്‍ഡ് പ്രൈസ്, ഗോതം അവാര്‍ഡിലെ മികച്ച ഇന്‍റര്‍നാഷണല്‍ ഫീച്ചര്‍, ന്യൂയോര്‍ക്ക് ഫിലിംക്രിട്ടിക്‌സ് സര്‍ക്കിള്‍ മികച്ച രാജ്യാന്തര ചിത്രം എന്നീ നേട്ടങ്ങളും കൈവരിച്ചിട്ടുണ്ട്.
അതേസമയം 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി'ന് ലഭിക്കുന്ന അംഗീകാരങ്ങള്‍ ഒരുതരത്തിലും തനിക്ക് സമ്മര്‍ദ്ദമുണ്ടായിട്ടില്ലെന്ന് പായല്‍ പറയുന്നു. സത്യത്തില്‍ പല പുരസ്‌കാരങ്ങളും അത് ലഭിക്കുമ്പോഴാണ് താന്‍ അറിയുന്നത് തന്നെ. അവ ഓരോന്നും നല്‍കുന്നത് പുതിയ പാഠങ്ങളാണ്. മാത്രമല്ല അത് മറ്റ് രാജ്യങ്ങളിലെ സിനിമയുടെ വിതരണത്തേയും വലിയ തോതില്‍ സഹായിക്കുന്നുണ്ട്. പുരസ്‌കാരങ്ങള്‍ ജനശ്രദ്ധ ആകര്‍ഷിക്കും. അതല്ലെങ്കില്‍ അവിടുത്തെ താരങ്ങളുടെ ചിത്രത്തിനൊപ്പം നമുക്ക് പിടിച്ച് നില്‍ക്കാനാവില്ലെന്നും കപാഡിയ പറഞ്ഞു.
Also Read:മലയാളി പ്രേക്ഷകര്‍ പക്വതയുള്ളവര്‍, സിനിമയിലെ നഗ്നരംഗങ്ങള്‍ ചര്‍ച്ചയാക്കുന്നത് ചെറിയ വിഭാഗം ആളുകള്‍;പായല്‍ കപാഡിയ