കേരളം

kerala

ETV Bharat / entertainment

'അഴകേറും കാതൽ പൂവേ, അരികേ നീ പൂക്കും നേരം'; 'ഓശാന'യിലെ പുതിയ വീഡിയോ ഗാനം - OSHANA MOVIE SECOND VIDEO SONG

പ്രണയം പ്രമേയമായി ഒരുങ്ങുന്ന ചിത്രമാണ് 'ഓശാന'. നവംബര്‍ ഒന്നിന് ചിത്രം പ്രദര്‍ശനത്തിന് എത്തും.

OSHANA MOVIE VIDEO SONG RELEASED  DHYAN SREENIVASAN MOVIE OSHANA  ഓശാന സിനിമ  എന്‍ വി മനോജ് സിനിമ
ഓശാന സിനിമ പോസ്‌റ്റര്‍ (ETV Bharat)

By ETV Bharat Entertainment Team

Published : Oct 26, 2024, 4:18 PM IST

എൻ.വി. മനോജ് സംവിധാനം ചെയ്യുന്ന " ഓശാന" എന്ന ചിത്രത്തിലെ രണ്ടാമത്തെ ഒഫീഷ്യൽ വീഡിയോ ഗാനം പുറത്തിറങ്ങി. ' അഴകേറും കാതൽ പൂവേ, അരികേ നീ പൂക്കും നേരം' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. വിനായക് ശശികുമാർ എഴുതി മെജോ ജോസഫ് സംഗീതം പകർന്ന് ഫ്രാങ്കോ സൈമൺ, രഞ്ജിനി ജോസ് എന്നിവർ ആലപിച്ച ഗാനമാണിത്.

പുതുമുഖം ബാലാജി ജയരാജൻ,ധ്യാൻ ശ്രീനിവാസൻ, അൽത്താഫ് സലിം, വർഷ വിശ്വനാഥ്,ഗൗരി ഗോപൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഓരോ കാലഘട്ടത്തിലും പ്രണയം എങ്ങനെ വ്യത്യാസപ്പെടുന്നു, അത് എത്രത്തോളം ഒരു വ്യക്തിയുടെ വികാരങ്ങളെയും ജീവിതനിലപാടുകളെയും സ്വാധീനിക്കുന്നു എന്നാണ് ഈ ചിത്രത്തിലൂടെ മനോഹരമായി അവതരിപ്പിക്കുന്നത്.

എം.ജെ.എൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ മാർട്ടിൻ ജോസഫ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ബോബൻ സാമുവൽ, സ്മിനു സിജോ, സാബുമോൻ അബ്ദുസമദ്, നിഴലുകൾ രവി, അഞ്ജയ വി വി, ഷാജി മാവേലിക്കര, സബീറ്റ ജോർജ്, ചിത്ര നായർ, കൃഷ്‌ണ സജിത്ത്, ശ്രുതി, ലക്ഷ്‌മി, ആദിത്യൻ, ജാൻവി തുടങ്ങിയവരും അഭിനയിക്കുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഒരു വ്യക്തിയുടെ ജീവിതത്തിൽ പല കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന വികാരങ്ങളുടെയും ബന്ധങ്ങളുടെയും സങ്കീർണ്ണതകൾ അവതരിപ്പിക്കുന്ന സംഗീതസാന്ദ്രമായ പ്രണയകഥ ദൃശ്യവൽക്കരിക്കുന്ന 'ഓശാന' നവംബർ ഒന്നിന് പ്രദർശനത്തിനെത്തും.

കഥ തിരക്കഥ സംഭാഷണം ജിതിൻ ജോസ് എഴുതുന്നു. ബി കെ ഹരിനാരായണൻ, വിനായക് ശശികുമാർ, ജിസ് ജോയി,ഷോബിൻ കണ്ണങ്കാട്ട്,സാൽവിൻ വർഗീസ് എന്നിവരുടെ വരികൾക്ക് മെജോ ജോസഫ് സംഗീതം പകരുന്നു.

മെൽബിൻ കുരിശിങ്കൽ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ്-സന്ദീപ് നന്ദകുമാർ.പ്രോജക്ട് ഡിസൈനർ-അനുകുട്ടൻ,പ്രൊഡക്ഷൻ കൺട്രോളർ- കമലാക്ഷൻ പയ്യന്നൂർ,

കല-ബനിത്ത് ബത്തേരി, മേക്കപ്പ്-ജിത്തു പയ്യന്നൂർ, വസ്ത്രാലങ്കാരം-ദിവ്യ ജോബി,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ശ്രീകുമാർ വളംകുളം, സ്റ്റിൽസ്- സന്തോഷ് പട്ടാമ്പി, പബ്ലിസിറ്റി ഡിസൈൻ- ഷിബിൻ സി. ബാബു, കളറിസ്റ്റ്-അലക്‌സ് വി.വർഗീസ്, മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ- ഡോ.-സംഗീത ജനചന്ദ്രൻ (സ്റ്റോറീസ് സോഷ്യൽ) പി ആർ ഒ-എ എസ് ദിനേശ്.

Also Read:14 വർഷങ്ങൾക്ക് ശേഷം 'അൻവർ' വീണ്ടുമെത്തി; വെബ് സീരിസും രണ്ടാം ഭാഗവും ഒരുങ്ങുന്നു

ABOUT THE AUTHOR

...view details