ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമായി ഹൊറർ ക്രൈം ത്രില്ലർ ചിത്രം വരുന്നു. ആർ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'ഒരു വാതിൽ കോട്ട' എന്ന ചിത്രത്തിലാണ് താരം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു (oru vathil kotta movie first look poster).
ഫസ്റ്റ് ലുക്ക് പ്രകാശനംചെയ്‌ത് മന്ത്രി സജി ചെറിയാൻ ബ്ളു മൗണ്ട് ക്രിയേഷന് വേണ്ടി ബാബു ഫുട്ട്ലൂസേഴ്‌സ് നിർമിക്കുന്ന ചിത്രത്തിന്‍റെ കൗതുകമുണർത്തുന്ന പോസ്റ്ററാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കേരള സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ചിത്രത്തിൻ്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അഡ്വ. ഡോ. വിജയന് (ബ്ളുമൗണ്ട്) പോസ്റ്റർ കൈമാറിയാണ് പ്രകാശനകർമ്മം നിർവഹിച്ചത്.
സമീപ കാലങ്ങളിൽ കലാലയങ്ങളിൽ പിടിമുറുക്കുന്ന ലഹരി മാഫിയകളുടെ പിടിയിൽപ്പെട്ട ഒരുപറ്റം മനുഷ്യരുടെ ജീവിതമാണ് 'ഒരു വാതിൽ കോട്ട' പ്രമേയമാക്കുന്നത്. സസ്‌പെൻസും ക്രൈമും നിറഞ്ഞ ചിത്രം ഹൊറർ മൂഡിലാണ് അണിയിച്ചൊരുക്കുന്നത്. ഫുട്ട്‌ലൂസേഴ്‌സാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.
ഹൊറർ ക്രൈം ത്രില്ലറായി 'ഒരു വാതിൽ കോട്ട' ചിത്രത്തിൽ വിനായകൻ എന്ന കഥാപാത്രത്തെയാണ് ഇന്ദ്രൻസ് അവതരിപ്പിക്കുന്നത്. ഏറെ വൈവിധ്യമാർന്ന കഥാപാത്രം തന്നെയാകും ഇതെന്ന് പോസ്റ്ററിൽ നിന്ന് വ്യക്തമാണ്. ശങ്കറും 'ഒരു വാതിൽ കോട്ട'യിൽ പ്രധാന വേഷത്തിലുണ്ട്. ശ്രീറാം എന്ന കോളജ് പ്രൊഫസറായാണ് ശങ്കർ ഈ ചിത്രത്തിൽ വേഷമിടുന്നത്.
സീമ, ചാർമ്മിള, രമ്യ പണിക്കർ, മിഥുൻ മുരളി, സോന നായർ, ഗീതാ വിജയൻ, ജയകുമാർ, നെൽസൺ, തങ്കച്ചൻ വിതുര, അഞ്ജലി കൃഷ്‌ണ, കൃഷ്‌ണ പ്രിയദർശൻ, പൂജപ്പുര രാധാകൃഷ്‌ണൻ, സുബ്ബലക്ഷ്‌മി, വർഗീസ്, വിഷ്‌ണുപ്രിയ, വഞ്ചിയൂർ പ്രവീൺകുമാർ, സാബു വിക്രമാദിത്യൻ, മനു സി കണ്ണൂർ, ആർ കെ, സനീഷ്, മഞ്ജിത്, മുരളിചന്ദ് എന്നിവരും 'ഒരു വാതിൽ കോട്ട'യിൽ അണിനിരക്കുന്നു.
അഖിലൻ ചക്രവർത്തിയാണ് ഈ ചിത്രത്തിന്‍റെ കഥ, തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാബു രാജേന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് വിഷ്‌ണു കല്യാണിയാണ്. എസ് ദേവദാസ്, ജയകുമാർ, കൃഷ്‌ണ പ്രിയദർശൻ എന്നിവരുടെ വരികൾക്ക് സംഗീതം ഒരുക്കുന്നത് മിഥുൻ മുരളി, ആർ സി അനീഷ്, രഞ്ജിനി സുധീരൻ എന്നിവരാണ്. പ്രിയദർശൻ ആണ് കോ- പ്രൊഡ്യൂസർ.
ആലാപനം - വിധുപ്രതാപ്, ജാസി ഗിഫ്റ്റ്, ജ്യോത്സന, ആര്യ, ജ്യോതിർമയി, മണക്കാട് ഗോപൻ, ചമയം - അനിൽ നേമം, ഉദയൻ, അശ്വതി, സെക്കൻ്റ് യൂണിറ്റ് ഛായാഗ്രാഹകൻ - കിഷോർ ലാൽ (വിഷ്‌ണു റോയൽ വിഷൻ), കല - പ്രിൻസ് തിരുവാർപ്പ്, സ്റ്റുഡിയോ - ചിത്രാഞ്ജലി, എം സെവൻ, ആരഭി, എം എസ് മ്യൂസിക്, മീഡിയാ സിറ്റി, വിഷ്വൽ ഇഫക്‌ട്‌സ് - ശ്രീജിത്ത് കലൈയരശ്, കോറിയോഗ്രാഫി - സജീഷ് ഫുട്ട്‌ലൂസേഴ്‌സ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - വിവിൻ മഹേഷ്, അസോസിയേറ്റ് ഡയറക്‌ടർ -അഖിലൻ ചക്രവർത്തി, സംവിധാന സഹായികൾ - ഷൺമുഖൻ, ജിനീഷ് മുകുന്ദൻ, അതുൽ ഭുവനേന്ദു, അപൂർവ്വ, ഡിസൈൻസ് - സനൂപ് വാഗമൺ, പിആർഒ - അജയ് തുണ്ടത്തിൽ എന്നിവരാണ് ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.