ഒരു കാലത്ത് മലയാളത്തിലും തെന്നിന്ത്യന്‍ സിനിമകളിലും നിറസാന്നിധ്യമായിരുന്ന പ്രിയ താരം റഹ്മാന്‍ നായകനാകുന്ന ഒമര്‍ ലുലുവിന്‍റെ ഏറ്റവും പുതിയ ചിത്രം 'ബാഡ് ബോയ്‌സ്' ഓണം കളറാക്കാന്‍ എത്തുന്നു. പ്രേക്ഷകര്‍ക്ക് ആഹ്ളാദവും ആകാംക്ഷയും നല്‍കുന്നതാണ് ചിത്രത്തിന്‍റെ ട്രെയിലര്‍. റഹ്മാനോടൊപ്പം പഴയകാല നായകന്മാരായ ശങ്കര്‍, ബാബു ആന്‍റണി എന്നിവരുമുണ്ട്.
ധ്യാന്‍ ശ്രീനിവാസന്‍ ഷീലു എബ്രഹാം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സെപ്‌റ്റംബര്‍ 13 ചിത്രം തിയേറ്ററുകളില്‍ എത്തും. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. കോമഡി ഫണ്‍ എന്‍റര്‍ടൈനറാണ് ചിത്രം.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അബാം മൂവിസിന്‍റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് നിര്‍മിക്കുന്നത്. അബാം മൂവിസിന്‍റെ പതിനഞ്ചാമത് സിനിമയാണിത്. ചിത്രത്തിലെ ഗാനവും ടീസറും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി.
സാരംഗ് ജയപ്രകാശാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രാഹകന്‍ ആല്‍ബി, ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് വില്യം ഫ്രാന്‍സിസാണ്. എഡിറ്റര്‍ ദിലീപ് ഡെന്നീസ്. ഒബ്‌സ്ക്യൂറ എന്‍റര്‍ടൈന്‍മെന്‍റാണ് മാര്‍ക്കറ്റിംഗ്.
Also Read:അണിഞ്ഞൊരുങ്ങി നിമിഷിനൊപ്പം അഹാന'; വിവാഹമോ വിവാഹ നിശ്ചയമോ? കാത്തിരുന്ന മറുപടിയുമായി നിമിഷ്