മികച്ച നടിക്കുള്ള 70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി നടി നിത്യ മേനന്‍. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്നാണ് നിത്യ മേനന്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്.
ദേശീയ ചലച്ചിത്ര പുരസ്‌കാരം എന്‍റെ കഠിനാധ്വാനത്തെ സാധൂകരിക്കുന്നുവെന്നും ഇതൊരു ഉത്തരവാദിത്വമല്ലെന്നും നിത്യ മേനന്‍. പുരസ്‌കാരം ഏറ്റുവാങ്ങുന്നതിന് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗായികയും നടിയുമായ നിത്യ മേനൻ.
"ദേശീയ ചലച്ചിത്ര അവാർഡ് എൻ്റെ കഠിനാധ്വാനത്തെ സാധൂകരിക്കുന്നു. ഇതൊരു ഉത്തരവാദിത്വമാണെന്ന് ഞാൻ കരുതുന്നില്ല. ഈ അവസരം ആഘോഷിക്കാനും ആസ്വദിക്കാനുമുള്ള ഒന്നാണെന്ന് ഞാൻ കരുതുന്നു. അതാണ് ഞാൻ ചെയ്യുന്നത്. ഞാൻ ഇവിടെ ആഘോഷിക്കാൻ പോകുന്നു. പത്ത്, 15 വർഷമായി ഞാന്‍ ജോലി ചെയ്യുന്നു. ഇപ്പോൾ ഇത് എനിക്കൊരു ആഘോഷമാണ്. എനിക്ക് ഉത്തരവാദിത്വങ്ങള്‍ ഒന്നുമില്ല. സന്തോഷം മാത്രം. ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള തിരക്കഥകളുമായി താമസിയാതെ ആരെങ്കിലും എന്നെക്കുറിച്ച് ചിന്തിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നല്ല സംവിധായകര്‍ക്കൊപ്പവും നല്ല എഴുത്തുകാർക്കൊപ്പവും പ്രവർത്തിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്." -നിത്യ മേനൻ പറഞ്ഞു.
ധനുഷ് നായകനായ 'തിരുച്ചിത്രമ്പലം' എന്ന സിനിമയിലെ അഭിനയ മികവിനാണ് നിത്യ മേനന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. മിത്രന്‍ ആര്‍ ജവാഹര്‍ സംവിധാനം ചെയ്‌ത ചിത്രത്തിലൂടെ ഇതാദ്യമായാണ് നിത്യ മേനന് ദേശീയ പുരസ്‌കാരം ലഭിക്കുന്നത്.
ധനുഷിനെ പോലും വെല്ലുന്ന അഭിനയമായിരുന്നു ചിത്രത്തില്‍ നിത്യാ മേനോനിന്‍റേത്. സിനിമ കണ്ട ഓരോ പ്രേക്ഷന്‍റെയും മനസ്സില്‍ നിത്യാ മേനന്‍റെ ശോഭന എന്ന കഥാപാത്രം നിറഞ്ഞുനില്‍ക്കും.
കളിക്കൂട്ടുകാരന്‍ തിരുച്ചിത്രമ്പലത്തിന് (പഴം) എന്ത് പ്രശ്‌നം വന്നാലും കൂട്ടുനില്‍ക്കുന്ന ശോഭനയെ പോലൊരു കൂട്ടുകാരി നമ്മുടെ ജീവിതത്തിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് സിനിമ കണ്ട ഓരോ ആണുങ്ങളുടെയും മനസ്സില്‍ തോന്നിപ്പോകും. പഴത്തിന്‍റെ ഉയര്‍ച്ച താഴ്‌ച്ചകളിലും അവന്‍റെ എല്ലാ പ്രണയങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്ന ശോഭന തന്‍റെ കണ്ണുകളിലൂടെയാണ് അഭിനയിച്ചിരിക്കുന്നത്.
കളിക്കൂട്ടുകാരന്‍ ഓരോ പുതിയ പ്രണയങ്ങള്‍ തേടി പോകുമ്പോഴും തന്‍റെ ഉള്ളിലെ ഇഷ്‌ടത്തെ പുറത്തുകാട്ടാതെ സുഹൃത്തിന്‍റെ ഇഷ്‌ടത്തിന് കൂട്ടുനില്‍ക്കുന്ന ശോഭനയുടെ ഹൃദയം പ്രേക്ഷകര്‍ കണ്ടു. സിനിമയില്‍ വാക്കുകളേക്കാലുപരി കണ്ണുകള്‍ കൊണ്ടാണ് നിത്യ അഭിനയിച്ചിരിക്കുന്നത്. അത് തന്നെയാണ് നിത്യയ്‌ക്ക് പുരസ്‌കാരം നേടിക്കൊടുത്തതും.
ധനുഷിന്‍റെ 44-ാമത്തെ ചിത്രമാണ് 'തിരുച്ചിത്രമ്പലം'. പ്രകാശ് രാജ്, ഭാരതിരാജ, പ്രിയ ഭവാനി ശങ്കര്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. 110 കോടിയോളം രൂപയാണ് ചിത്രം കളക്‌ട് ചെയ്‌തത്. ഓഗസ്‌റ്റ് 18ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം സെപ്‌റ്റംബര്‍ 17 മുതല്‍ നെറ്റ്‌ഫ്ലിക്‌സിലും സ്‌ട്രീമിംഗ് ആരംഭിച്ചു.
Also Read: ദേശീയ ചലച്ചിത്ര പുരസ്‌കാരം: മികച്ച നടന്‍ ഋഷഭ് ഷെട്ടി, നടി നിത്യാ മേനോനും മാനസിയും; ആട്ടം മികച്ച ചിത്രം - National Film Awards 2024