കേരളം

kerala

ETV Bharat / entertainment

ആ നോട്ടം! തന്‍റെയുള്ളില്‍ വിക്കിയോട് പ്രണയം മൊട്ടിട്ട നിമിഷത്തെ കുറിച്ച് നയന്‍താര - NAYANTHARA LOVE WITH VIGNESH SHIVAN

ആദ്യമായി വിഘ്നേഷ് ശിവനെ ശ്രദ്ധിച്ചു തുടങ്ങിയതിനെ കുറിച്ച് വെളിപ്പെടുത്തി നയന്‍താര.

NAYANTHARA DOCUMENTARY  BEYOND THE FAIRY TALE DOCUMENTARY  നയന്‍താര വിഘ്നേഷ് ശിവന്‍ പ്രണയം  നയന്‍താര ഡോക്യുമെന്‍ററി
നയന്‍താരയും വിഘ്നേഷ് ശിവനു (ETV Bharat)

By ETV Bharat Entertainment Team

Published : Nov 15, 2024, 6:30 PM IST

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് നടി നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും തമ്മിൽ വിവാഹിതരായത്. ഇപ്പോഴിതാ പ്രണയം മൊട്ടിട്ട നിമിഷം ഓര്‍ത്തെടുക്കുകയാണ് നയന്‍താരയും വിഘ്നേഷ് ശിവനും. നെറ്റ്ഫ്ലിക്‌സ് പുറത്തു വിട്ട റീല്‍ വീഡിയോയിലാണ് ഇരുവരും പരസ്‌പരം പ്രണയം തോന്നിയ നിമിഷങ്ങള്‍ പങ്കുവയ്ക്കുന്നത്.

2015 ല്‍ 'നാനും റൗഡി താന്‍' എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടയിലാണ് ഇരുവരും തമ്മിലുള്ള പ്രണയം മൊട്ടിട്ടതെന്നാണ് വെളിപ്പെടുത്തല്‍. ഡോക്യു ഫിലിം റിലീസിന് മുന്നോടിയായി ഒരു ടീസർ കൂടി അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഈ വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്.

'പോണ്ടിച്ചേരിയിലെ റോഡിൽ ഞങ്ങള്‍ സിനിമയുടെ ചിത്രീകരണം നടത്തുകയായിരുന്നു, ഷൂട്ടിന് വേണ്ടി ആ റോഡ് അടച്ചിരുന്നതുകൊണ്ട് ഞാന്‍ അവിടെ തന്നെ ഇരുന്ന് എന്‍റെ ഷോട്ടിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. വിക്കിയാകട്ടെ നിര്‍ദേശങ്ങള്‍ നല്‍കുകയായിരുന്നു. വിക്കിയാകട്ടെ വിജയ് സേതുപതി സാറിന്‍റെ ഒരു ഷോട്ട് എടുക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കുകയായിരുന്നു. എന്താണെന്നറിയില്ല, ആ സമയത്ത് ഞാന്‍ പെട്ടെന്ന് അദ്ദേഹത്തെ നോക്കി. അതും വ്യത്യസ്തമായ തരത്തില്‍. എന്‍റെ മനസില്‍ ആദ്യം തോന്നിയത് വിക്കിയെ കാണാന്‍ നല്ല ക്യൂട്ടാണ് എന്നായിരുന്നു. അദ്ദേഹം ആളുകള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നത്, സംവിധായകന്‍ എന്ന നിലയില്‍ വര്‍ക്ക് ചെയ്യുന്നത്.. ഞാന്‍ അപ്പോഴാണ് അദ്ദേഹത്തെ ശരിക്കും ശ്രദ്ധിക്കുന്നത്. നയന്‍താര പറഞ്ഞു.

നയന്‍താര ചിത്രീകരണത്തിനായി വന്നപ്പോഴൊന്നും പ്രണയമെന്ന ചിന്ത തന്‍റെ വിദൂര സ്വപ്‌നത്തില്‍ പോലുമുണ്ടായിരുന്നില്ല. ഷൂട്ട് കഴിഞ്ഞ് നയന്‍താര യാത്ര പറഞ്ഞ നിമിഷം നയന്‍താര പറഞ്ഞു സെറ്റിലിരിക്കുന്നത് ഞാന്‍ മിസ് ചെയ്യും എന്ന്. ഞാനും പറഞ്ഞു. എനിക്കും സെറ്റ് മിസ് ചെയ്യുമെന്ന്. കാണാന്‍ ഭംഗിയുള്ള ഒരു പെണ്‍കുട്ടി വന്നാല്‍ അവരെ കാണാന്‍ നല്ല രസമുണ്ടല്ലോ എന്നൊക്കെ ആരായാലും മനസില്‍ വിചാരിക്കുമല്ലോ. പക്ഷേ ഞാന്‍ നുണ പറയുകയല്ല... അങ്ങനെയൊരു ചിന്ത എനിക്ക് നയന്‍ മാഡത്തെ കുറിച്ച് വന്നതേയില്ല. വിഘ്നേഷ് ശിവന്‍ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

സിനിമയ്ക്കപ്പുറമുള്ള സൗഹൃദ സംഭാഷണ പരസ്‌പരം സാധ്യമാണെന്ന് തിരിച്ചറിഞ്ഞ് ആദ്യം ഈ ബന്ധത്തിന് താത്പര്യമെടുത്തത് താനാണെന്ന് നയന്‍താര വെളിപ്പെടുത്തി.

നവംബര്‍ 18 ന് നയന്‍താരയുടെ പിറന്നാളാണ്. നയന്‍താരയും സിനിമയും ജീവിതവും പ്രണയവും വിവാഹവുമെല്ലാം കോര്‍ത്തിണക്കിയ ബിയോണ്ട് ദി ഫെയറി ടെയ്ല്‍ ഡോക്യുമെന്‍ററിയുടെ റിലീസും ഇതേ ദിവസമാണ്. ഗൗതം വാസുദേവ മേനോനാണ് സംവിധാനം. വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷമാണ് തങ്ങളുടെ പ്രണയകഥ പുറംലോകത്തെ അറിയിക്കുന്നത്.

Also Read:'ഞങ്ങൾ ഒന്നിക്കുന്നു, വിധിയെ തടുക്കാൻ ആർക്കും കഴിയില്ല, മുഹൂർത്തം 11:00am'; സിജു സണ്ണിയും അനശ്വര രാജനും ഒന്നിക്കുന്ന വ്യസന സമേതം ബന്ധുമിത്രാദികള്‍

ABOUT THE AUTHOR

...view details