കേരളം

kerala

ETV Bharat / entertainment

നിവിൻ പോളി-നയൻതാര കോമ്പോ വീണ്ടും; 'ഡിയർ സ്റ്റുഡൻസ്' മോഷൻ പോസ്റ്റർ പുറത്ത് - Nivin Pauly Dear Students poster

ആരാധകർ ആഘോഷമാക്കി 'ഡിയർ സ്റ്റുഡൻസ്' അനൗൺസ്‌മെന്‍റ് വീഡിയോ

By ETV Bharat Kerala Team

Published : Apr 14, 2024, 2:45 PM IST

NIVIN PAULYS DEAR STUDENTS  NAYANTHARA NIVIN PAULY COMBO AGAIN  NAYANTHARA DEAR STUDENTS MOVIE  DEAR STUDENTS ANNOUNCEMENT VIDEO
NAYANTHARA

വിഷു ദിനത്തിൽ മലയാളത്തിൽ നിന്നുമിതാ ഒരു വമ്പൻ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്. മലയാളികൾക്ക് വിഷുകൈനീട്ടമായി നിവിൻ പോളി ചിത്രത്തിന്‍റെ പ്രഖ്യാപനം പുറത്തുവന്നു. 'ഡിയർ സ്റ്റുഡൻസ്' എന്നാണ് നിവിൻ പോളിയുടെ പുതിയ സിനിമയ്‌ക്ക് പേരിട്ടിരിക്കുന്നത്.

സൂപ്പർസ്റ്റാർ നയൻതാരയാണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്. സൂപ്പർഹിറ്റ് ചിത്രം 'ലവ് ആക്ഷൻ ഡ്രാമ'യ്‌ക്ക് ശേഷം നിവിൻ പോളി - നയൻതാര കോമ്പോ വീണ്ടും ഒന്നിക്കുന്നതോടെ ആരാധകരും ആവേശത്തിലാണ്. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്നാണ് 'ഡിയർ സ്റ്റുഡൻസ്' സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ പുറത്തുവന്നു. കർമ്മ മീഡിയ നെറ്റ്‌വർക്ക് എൽഎൽപി, അൾട്രാ എന്നിവയുമായി സഹകരിച്ച് നിവിൻ പോളിയുടെ ഉടമസ്ഥതയിലുള്ള പോളി ജൂനിയർ പിക്‌ചേഴ്‌സാണ് 'ഡിയർ സ്റ്റുഡൻസ്' സിനിമയുടെ നിർമാണം.

നീണ്ട അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് നയൻതാര - നിവിൻ പോളി കൂട്ടുകെട്ട് തിരശീലയിൽ വീണ്ടും ഒന്നിക്കുന്നത്. 2019 സെപ്റ്റംബർ 5ന് ആയിരുന്നു 'ലവ് ആക്ഷൻ ഡ്രാമ'യുടെ റിലീസ്. ധ്യാൻ ശ്രീനിവാസനാണ് ഈ ചിത്രത്തിന്‍റെ സംവിധായകൻ.

'ലവ് ആക്ഷൻ ഡ്രാമ'യിലെ നിവിൻ പോളി - നയൻതാര കോമ്പോ പ്രേക്ഷകർ നെഞ്ചേറ്റിയിരുന്നു. തങ്ങളുടെ പ്രിയതാരങ്ങൾ വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്ത പുറത്തുവന്നതോടെ ആരാധകരും ആവേശത്തിമിർപ്പിലാണ്. അതേസമയം 'ഡിയർ സ്റ്റുഡൻസ്' സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിലായി അണിയറ പ്രവർത്തകർ പുറത്ത് വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മോഷൻ പോസ്റ്റർ കോൺസെപ്റ്റ് : ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ, മോഷൻ പോസ്റ്റർ : ശബരി റാമിരോ, സംഗീതം : മുജീബ് മജീദ്, സൗണ്ട് ഡിസൈൻ : നിക്‌സൺ ജോർജ്, മ്യൂസിക് ഫൈനൽ മിക്‌സ് : എബിൻ പോൾ, പോസ്റ്റർ ഡിസൈൻ : ടൂണി ജോൺ, ഡിജിറ്റൽ മാർക്കറ്റിങ് : അനൂപ് സുന്ദർ, പിആർഒ : ശബരി.

ALSO READ:നിവിൻ പോളിയുടെ 'ഏഴ് കടൽ ഏഴ് മലൈ' മോസ്കോ രാജ്യാന്തര ചലച്ചിത്രമേളയിലേക്ക്

ABOUT THE AUTHOR

...view details