കേരളം

kerala

'എന്‍റെ പൊന്നൂസേ കുറ്റബോധം ഏറെ ഉണ്ട്, മാപ്പാക്കണം'; വിതുമ്പി നവ്യ നായര്‍ - Navya Nair remembers Ponnamma

By ETV Bharat Entertainment Team

Published : 4 hours ago

കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ വിതുമ്പി നടി നവ്യ നായര്‍. അവസാന സമയത്ത് ഒന്ന് വന്നു കാണാൻ സാധിച്ചില്ലെന്ന് നവ്യ നായര്‍. വലിയ മാപ്പ് ചോദിക്കട്ടെ പൊന്നുസേ എന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ച് കൊണ്ടാണ് കവിയൂര്‍ പൊന്നമ്മയ്‌ക്ക് നവ്യ നായര്‍ അനുശോചനം രേഖപ്പെടുത്തിയത്.

NAVYA NAIR  KAVIYOOR PONNAMMA  REMEMBERS KAVIYOOR PONNAMMA  കവിയൂര്‍ പൊന്നമ്മ
Navya Nair remembers Kaviyoor Ponnamma (ETV Bharat)

മലയാള സിനിമ ലോകത്തിന് തീരാ നഷ്‌ടം തീര്‍ത്താണ് മലയാള സിനിമയുടെ അമ്മ കവിയൂര്‍ പൊന്നമ്മയുടെ മടക്കം. കവിയൂര്‍ പൊന്നമ്മയുടെ മക്കളായി മലയാള സിനിമയില്‍ അഭിനയിക്കാത്തവര്‍ ചുരുക്കം. അത്തരത്തില്‍ അമ്മ വേഷങ്ങളില്‍ പ്രധാനപ്പെട്ടതാണ് നന്ദനത്തിലെ ഉണ്ണിയമ്മ.

ഇപ്പോഴിതാ തന്‍റെ പ്രിയപ്പെട്ട ഉണ്ണിയമ്മയെ ഓര്‍ത്തെടുക്കുകയാണ് നവ്യ നായര്‍. കവിയൂര്‍ പൊന്നമ്മയുടെ ഓര്‍മ്മയില്‍ വിതുമ്പുകയാണ് നടി നവ്യ നായര്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് നവ്യയുടെ പ്രതികരണം.

വലിയ മാപ്പ് ചോദിക്കട്ടെ പൊന്നുസേ എന്ന് കുറിച്ച് കൊണ്ടാണ് നവ്യയുടെ അനുശോചന കുറിപ്പ് ആരംഭിക്കുന്നത്. അവസാന സമയത്ത് കവിയൂര്‍ പൊന്നമ്മയെ വന്ന് കാണാൻ സാധിക്കാത്തതിന്‍റെ കുറ്റബോധവും നടി പങ്കുവച്ചു.

'വലിയ മാപ്പ് ചോദിക്കട്ടെ പൊന്നുസേ.. അവസാന സമയത്ത് ഒന്ന് വന്നു കാണാൻ സാധിച്ചില്ല എനിക്ക്... എന്ത് തിരക്കിന്‍റെ പേരിലായാലും അത് ന്യായീകരിക്കാൻ കഴിയുന്നതല്ല.. ഇപ്പോൾ പിരിയുമ്പോഴും നാട്ടിൽ ഞാൻ ഇല്ല…

എനിക്ക് പക്ഷേ ഞാൻ ഇക്കിളി ആക്കുമ്പോ കുഞ്ഞിനെ പോലെ കുലിങ്ങി ചിരിക്കുന്ന ആ മുഖം തന്നെ മതി ഓർമ്മയിൽ സൂക്ഷിക്കാൻ.. എന്‍റെ മുന്നിൽ കുഞ്ഞുങ്ങളെ ഒരുക്കുന്ന പോലെ ഒരുങ്ങാൻ ഇരുന്നു തന്നതും.. എന്‍റെ മുടി കോതി പിന്നി തന്നതും, ഒരുമിച്ച് ഉറങ്ങിയതും എല്ലാം മായാത്ത ഓർമകൾ..

സ്നേഹം മാത്രം തന്ന പൊന്നുസേ.. കുറ്റബോധം ഏറെ ഉണ്ട്, മാപ്പാക്കണം.. എന്തോ വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിൽ ചിലതൊക്കെ തീർത്താൽ തീരാത്ത വേദനയായല്ലോ! എന്നെന്നേക്കുമായി മിസ് ചെയ്യും.' -നവ്യ കുറിച്ചു.

Also Read: 'ചേച്ചിയുടെ മക്കളായി അഭിനയിക്കാത്തവര്‍ അപൂര്‍വം, അതിലൊരാള്‍ ഞാന്‍'; ദു:ഖം പങ്കുവച്ച് മഞ്ജു വാര്യര്‍ - Manju Warrier remembering Ponnamma

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ