70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 'കാന്താര'യിലൂടെ മികച്ച നടനായി ഋഷഭ് ഷെട്ടി തിരഞ്ഞെടുക്കപ്പെട്ടു. നിത്യാ മേനോനും മാനസി പരേഖുമാണ് മികച്ച നടിമാരായി തിരഞ്ഞെടുക്കപ്പെട്ടത്. 'ഊഞ്ചായി'യുടെ സംവിധായകന്‍ സൂരജ് ആര്‍ ബര്‍ജാത്യ ആണ് മികച്ച സംവിധായകന്‍.
മികച്ച നടന്‍ - ഋഷഭ് ഷെട്ടി (കാന്താര)
മികച്ച നടി - നിത്യാ മേനോന്‍ (തിരുച്ചിത്രമ്പലം), മാനസി പരേഖ് (കച്ച് എക്‌സ്‌പ്രസ്)
മികച്ച സംവിധായകന്‍ - സൂരജ് ആര്‍ ബര്‍ജാത്യ (ഊഞ്ചായി)
മികച്ച ചിത്രം - ആട്ടം
മികച്ച ജനപ്രിയ ചിത്രം - കാന്താര
മികച്ച നവാഗത സംവിധായകന്‍ - പ്രമോദ് കുമാര്‍ (ഫോജ)
മികച്ച തിരക്കഥ - ആനന്ദ് ഏകര്‍ഷി (ആട്ടം)
മികച്ച തെലുഗു ചിത്രം - കാര്‍ത്തികേയ 2
മികച്ച തമിഴ് ചിത്രം - പൊന്നിയിന്‍ സെല്‍വന്‍ 1
മികച്ച മലയാള ചിത്രം - സൗദി വെള്ളക്ക
മികച്ച കന്നഡ ചിത്രം - കെ.ജി.എഫ് 2
മികച്ച ഹിന്ദി ചിത്രം - ഗുല്‍മോഹര്‍
മികച്ച സഹ നടന്‍ - പവന്‍ രാജ് മല്‍ഹോത്ര (ഫൗജ)
മികച്ച സഹ നടി - നീന ഗുപ്‌ത (ഊഞ്ചായി)
മികച്ച ബാലതാരം - ശ്രീപഥ് (മാളികപ്പുറം)
മികച്ച സംഗീത സംവിധായകന്‍ - പ്രീതം (ബ്രഹ്മാസ്‌ത്ര)
മികച്ച ഗാനരചന - നൗഷാദ് സാദര്‍ ഖാന്‍ (ഫൗജ)
മികച്ച ഗായകന്‍ - അരിജിത് സിംഗ് (ബ്രഹ്മാസ്‌ത്ര)
മികച്ച ഗായിക - ബോംബെ ജയശ്രീ (സൗദി വെള്ളക്ക)
മികച്ച നൃത്ത സംവിധാനം - ജാനി, സതീഷ് (തിരുച്ചിത്രമ്പലം)
മികച്ച സംഘട്ടന സംവിധാനം - അന്‍ബറിവ് (കെജിഎഫ് 2)
മികച്ച ഛായാഗ്രഹണം - രവി വര്‍മന്‍ (പെന്നിയിന്‍ സെല്‍വന്‍ 1)
മികച്ച ചിത്രസംയോജനം - ആട്ടം (മഹേഷ് ഭുവനേന്ദ്)
മികച്ച ബിജിഎം - എ.ആര്‍ റഹ്മാന്‍ (പെന്നിയിന്‍ സെല്‍വന്‍ 1)
മികച്ച കോസ്റ്റ്യൂം - നിഖില്‍ ജോഷി
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ - അനന്ദ് അധ്യായ (അപരാജിതോ)
മികച്ച സൗണ്ട് ഡിസൈന്‍ - ആനന്ദ് കൃഷ്‌ണമൂര്‍ത്തി (പൊന്നിയിന്‍ സെല്‍വന്‍ 1)
നടനുള്ള പ്രത്യേക ജൂറി പുരസ്‌കാരം - മനോജ് ബാജ്‌പേയി (ഗുല്‍മോഹര്‍), സഞ്‌ജയ് സലില്‍ ചൗധരി (കാഥികന്‍)
2022ലെ ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. 2022 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്‌ത ചിത്രങ്ങളാണ് ഇക്കറി പുരസ്‌കാരത്തിനായി പരിഗണിച്ചത്.
Also Read:മികച്ച നടന്‍ പൃഥ്വിരാജ്, മികച്ച നടി ഉര്‍വശിയും ബീന ആര്‍ ചന്ദ്രനും; അവാര്‍ഡുകള്‍ വാരിക്കൂട്ടി ആടുജീവിതം - Kerala State Film Awards 2024