കേരളം

kerala

ETV Bharat / entertainment

ടൊവിനോ തോമസിന്‍റെ 'നരിവേട്ട'; രണ്ടാംഘട്ട ചിത്രീകരണം വയനാട്ടിൽ ആരംഭിച്ചു - NARIVETTA MOVIE SHOOTING BEGINS

'നരിവേട്ട'യുടെ തിരക്കഥ ഒരുക്കുന്നത് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിൻ ജോസഫ്.

TOVINO THOMAS MOVIE NARIVETTA  NARIVETTA MOVIE  നരിവേട്ട സിനിമ  നരിവേട്ട ടൊവിനോ തോമസ്
നരിവേട്ട സിനിമ ചിത്രീകരണം (ETV Bharat)

By ETV Bharat Entertainment Team

Published : Oct 27, 2024, 12:31 PM IST

ടൊവിനോ തോമസ് നായകനാകുന്ന 'നരിവേട്ട'യുടെ രണ്ടാംഘട്ട ചിത്രീകരണം വയനാട്ടില്‍ ആരംഭിച്ചു. ഇൻഡ്യൻ സിനിമാക്കമ്പനിയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസന്‍ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ചിത്രമാണ് നരിവേട്ട.

പ്രശസ്‌ത തമിഴ് സംവിധായകനും നടനുമായ ചേരനും സുരാജ് വെഞ്ഞാറമൂടുമാണ് മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിൻ ജോസഫിൻ്റേതാണു തിരക്കഥ.

നിരവധി സാമൂഹ്യ പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുന്ന ഈ ചിത്രം വിശാലമായ ക്യാൻവാസിൽ വലിയ മുതൽമുടക്കോടെയാണ് അവതരിപ്പിക്കുന്നത്. എൻ. എം. ബാദ്ഷയാണ് ഈ ചിത്രത്തിൻ്റെ എക്‌സിക്കുട്ടീവ് പ്രൊഡ്യൂസർ.

നരിവേട്ട സിനിമ ചിത്രീകരണം (ETV Bharat)

വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ഏറെ പ്രതിബദ്ധതയുള്ള വർഗീസ് എന്ന ഒരു പൊലീസ് കോൺസ്‌റ്റബിളിന്‍റെ ജീവിതത്തിലെ സംഘർഷങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. പ്രിയംവദാ കൃഷ്‌ണയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ആര്യാ സലിം, റിനി ഉദയ കുമാർ, സുധി കോഴിക്കോട്, പ്രശാന്ത് മാധവൻ, എൻ.എം. ബാദുഷ എന്നിവരും എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവർക്കൊപ്പം മറ്റ് നിരവധി താരങ്ങളും, പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.

നരിവേട്ട സിനിമ ചിത്രീകരണം (ETV Bharat)

ജൂലൈ ഇരുപത്തിയാറിനാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം കുട്ടനാട്ടിൽ ആരംഭിച്ചത്. കുട്ടനാട് ചങ്ങനാശ്ശേരി, കോട്ടയം ഭാഗങ്ങളിലായിട്ടാണ് ആദ്യഘട്ട ചിത്രീകരണം പൂർത്തിയാക്കിയത്.

നരിവേട്ട സിനിമ ചിത്രീകരണം (ETV Bharat)

സംഗീതം. ജെയ്ക്ക് ബിജോയ്‌സ്, ഛായാഗ്രഹണം - വിജയ്, എഡിറ്റിംഗ് - ഷമീർ മുഹമ്മദ്,,കലാസംവിധാനം - ബാവമേക്കപ്പ് - അമൽ, കോസ്‌റ്റ്യൂം ഡിസൈൻ -അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - രതീഷ് കുമാർ, പ്രൊജക്റ്റ് ഡിസൈനർ - ഷെമി, പ്രൊഡക്ഷൻ - മാനേജേഴ്‌സ്- റിയാസ് പട്ടാമ്പി, വിനയ് ചന്ദ്രൻ, പ്രൊഡക്ഷൻ എക്‌സിക്കുട്ടീവ് - സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ കൺട്രോളർ - ജിനു. പി.കെ, വാഴൂർ ജോസ്.ഫോട്ടോ . ശ്രീരാജ് .

Also Read:പുതിയ ലുക്കില്‍ അമല പോള്‍; താരത്തിന്‍റെ പിറന്നാള്‍ ആഘോഷമാക്കി ഭര്‍ത്താവ്- ചിത്രങ്ങള്‍

ABOUT THE AUTHOR

...view details