'നാച്ചുറൽ സ്‌റ്റാർ' എന്നറിയപ്പെടുന്ന തെന്നിന്ത്യയുടെ പ്രിയതാരം നാനി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സരിപോധ ശനിവാരം'. ആക്ഷൻ ഹീറോയായ് നാനി പ്രത്യക്ഷപ്പെടുന്ന 'സരിപോധ ശനിവാരം' സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്‌റ്റർ പുറത്തുവന്നു. പുഞ്ചിരിച്ചുകൊണ്ട് ബൈക്ക് ഓടിക്കുന്ന നാനിയാണ് പോസ്‌റ്ററിൽ.
വിവേക് ആത്രേയയാണ് ഈ ചിത്രത്തിന്‍റെ സംവിധായകൻ. ഡിവിവി എന്‍റർടെയിൻമെന്‍റിന്‍റെ ബാനറിൽ ഡിവിവി ദനയ്യയും കല്യാൺ ദാസരിയും ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. ബിഗ് ബജറ്റിലാണ് 'സരിപോധ ശനിവാരത്തിന്‍റെ' നിർമാണം. 'സൂര്യാസ് സാറ്റർഡേ' എന്നാണ് ഹിന്ദിയിൽ ഈ സിനിമയുടെ ടൈറ്റിൽ.
'സരിപോധ ശനിവാരം' സെക്കൻഡ് ലുക്ക് പുറത്ത് (ETV Bharat) 2024 ഓഗസ്‌റ്റ് 29ന് ചിത്രം തിയേറ്ററുകളിലെത്തും. തെലുഗു, തമിഴ്, കന്നഡ, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുക. ചിത്രത്തിന്‍റെ അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ്. എസ് ജെ സൂര്യയും സായ് കുമാറുമാണ് ഈ ചിത്രത്തിൽ മറ്റ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രിയങ്ക അരുൾ മോഹനാണ് നായിക.
ചിത്രത്തിന്‍റേതായി നേരത്തെ പുറത്തുവിട്ട പ്രൊമോഷൻ മെറ്റീരിയലുകളിലെല്ലാം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. നാനിയുടെ കഥാപാത്രമായ സൂര്യയെ അക്രമാസക്തനായ വ്യക്തിയായിട്ടാണ് ഇവയിലെല്ലാം കാണിച്ചിരിക്കുന്നത്. മുരളി ജിയാണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. ചിത്രസംയോജനം കാർത്തിക ശ്രീനിവാസും നിർവഹിക്കുന്നു. ജേക്‌സ് ബിജോയ്‌യാണ് സംഗീത സംവിധാനം. ആക്ഷൻ : രാം - ലക്ഷ്‌മൺ, മാർക്കറ്റിംഗ് : വാൾസ് ആൻഡ് ട്രെൻഡ്‌സ്.
ALSO READ:എങ്ങും 'കൽക്കി' മയം; തിയേറ്ററുകൾ കീഴടക്കി പ്രഭാസ് ചിത്രം, സക്‌സസ് ട്രെയിലറും പുറത്ത്