കേരളം

kerala

ETV Bharat / entertainment

ഇനി 'നടികർ' ; ടൊവിനോ തോമസ് ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത് - ടൊവിനോ തോമസ് നടികർ

Nadikar Film First Look Poster Outed : ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്‍റെ പേര് 'നടികർ' എന്നാക്കിയതിന് ശേഷമാണ് പോസ്റ്റർ പുറത്തിറക്കിയത്

Nadikar film First Look poster  നടികർ ഫസ്റ്റ്ലുക്ക് പോസ്റ്റർ  ടോവിനോ തോമസ് നടികർ  Tovino thomas New film 2024
Nadikar film First Look poster outed

By ETV Bharat Kerala Team

Published : Jan 24, 2024, 7:30 AM IST

Updated : Jan 25, 2024, 12:44 PM IST

ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രമായ നടികർ തിലകത്തിൻ്റെ പേരിൽ മാറ്റം വരുത്തി അണിയറ പ്രവർത്തകർ (Nadikar Thilakam Name Change). 'നടികർ 'എന്നാണ് ചിത്രത്തിൻ്റെ പുതിയ പേര്. 'നടികർ തിലകം ശിവാജി സമൂഗ നള പേരവൈ' എന്ന സംഘടന ചിത്രത്തിന്‍റെ പേര് മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവര്‍ താരസംഘടനയായ 'അമ്മ' യ്‌ക്ക് കത്തയയ്‌ക്കുകയും ചെയ്‌തു. ഇതോടെയാണ് ചിത്രത്തിൻ്റെ പേരുമാറ്റി ഫസ്റ്റ്ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടിരിക്കുന്നത് (Nadikar film First Look poster).

നടികർ തിലകം ശിവാജി ഗണേശൻ്റെ മകനും അഭിനേതാവുമായ പ്രഭുവിൻ്റെ സാന്നിധ്യത്തിൽ കൊച്ചിയിൽ നടന്ന ചടങ്ങിലാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കിയത് (Tovino Thomas New Film). ഭാവനയാണ് നായിക. ടൊവിനോയ്‌ക്കൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിന്‍ ഷാഹിറാണ്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നടികര്‍ തിലകത്തിനുണ്ട്.

ഡ്രൈവിംഗ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന നടികർ അലന്‍ ആന്‍റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്‌പീഡാണ് നിര്‍മിക്കുന്നത്. പുഷ്‌പ - ദ റൈസ് പാര്‍ട്ട് 1 ഉള്‍പ്പടെ ഒട്ടേറെ ജനപ്രിയ ചിത്രങ്ങള്‍ നിര്‍മിച്ച മൈത്രി മുവി മേക്കേഴ്‌സിന്‍റെ നവീൻ യർനേനിയും വൈ. രവി ശങ്കറും ചിത്രത്തിന്‍റെ ഭാഗമാകുന്നുണ്ട്.

ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‍ണ, സംവിധായകൻ രഞ്ജിത്ത്, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ചന്ദു സലിംകുമാർ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ, ദിവ്യ പിള്ള, ജോർഡി പൂഞ്ഞാർ, ദിനേശ് പ്രഭാകർ, അബു സലിം, ബൈജുക്കുട്ടൻ, ഷോൺ സേവ്യർ, തുഷാര പിള്ള, ദേവി അജിത്, സ്‌മിനു സിജോ, കൃഷ്‌ണ സംഗീത്, ലെച്ചു (ബിഗ് ബോസ് ഫെയിം) രജിത്ത് (ബിഗ് ബോസ് ഫെയിം) തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ,ചെമ്പിൽ അശോകൻ, മാലാ പാർവതി, ദേവിക ഗോപാൽ നായർ, ബേബി ആരാധ്യ, ജയരാജ്‌ കോഴിക്കോട്, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ബേബി വിയ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

സുവിന്‍ എസ് സോമശേഖരന്‍റെ തിരക്കഥയിൽ, ആല്‍ബിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നത് യക്‌സന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവരാണ്. രതീഷ് രാജാണ് എഡിറ്റര്‍. പ്രൊഡക്ഷൻ ഡിസൈൻ - പ്രശാന്ത് മാധവ്, ഓഡിയോഗ്രഫി - ഡാൻ ജോസ്, ചീഫ് അസോസിയേറ്റ് - നിതിന്‍ മൈക്കിൾ, പ്രൊഡക്ഷൻ കൺട്രോളർ - മനോജ് കാരന്തൂർ, വസ്‌ത്രാലങ്കാരം - ഏക്ത ഭട്ടേത്, മേക്കപ്പ് -ആർ ജെ വയനാടൻ, സൗണ്ട് ഡിസൈൻ - അരുൺ വർമ്മ MPSE, കൊറിയോഗ്രാഫി - ഭൂപതി, ആക്ഷൻ - കാലൈ കിങ്സൺ, വിഷ്വൽ എഫ് എക്‌സ് - മേരകി വി എഫ് എക്‌സ്, പ്രൊമോ സ്റ്റിൽ - രമ ചൗധരി, സ്റ്റിൽ ഫോട്ടോഗ്രഫി - വിവി ചാർളി, പ്രൊമോ ഡിസൈൻ - സിജെ അച്ചു, പബ്ലിസിറ്റി ഡിസൈൻ - ഹെസ്റ്റൺ ലിനോ, ഡിജിറ്റൽ പി ആർ - അനൂപ് സുന്ദരൻ, പി ആർഒ - ശബരി.

Last Updated : Jan 25, 2024, 12:44 PM IST

ABOUT THE AUTHOR

...view details