'കപ്പേള' എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം മുഹമ്മദ് മുസ്‌തഫ ഒരുക്കിയ ചിത്രമാണ് ‘മുറ’. ട്വിസ്റ്റുകള്‍ക്ക് ആയിരുന്നു കപ്പേളയില്‍ പ്രധാന്യമെങ്കില്‍ മുറയില്‍ ആക്ഷനുകള്‍ക്കാണ് പ്രാധാന്യം. അതിനിടയില്‍ സൗഹൃദവും. തിരുവനന്തപുരം നഗരത്തിലെ ഒരു ഗുണ്ടാ സംഘവും, അതിനെ ആരാധനയോടെ കണ്ട് ആ സംഘത്തില്‍ ചേരുന്ന നാല് യുവാക്കളുടെ കഥയാണ് സിനിമയുടെ പ്രമേയം. വയലന്‍സ് മാത്രമല്ല, ഇമോഷണല്‍ ആയും പ്രേക്ഷകര്‍ക്ക് സ്വീകരിക്കാനാവുന്ന ചിത്രമാണിത്.
"ഈ പിള്ളേര് പൊളിയാണ്" മുറ സിനിമ കണ്ടു കഴിയുമ്പോൾ പ്രേക്ഷകരും പറയുന്നത് ഈ ഡയലോഗ് തന്നെയാണ്. 'മുറ'ക്ക് ദേശീയ തലത്തിലുള്ള നിരൂപകർ പോലും ഗംഭീര അഭിപ്രായമാണ് നൽകുന്നത്.
പ്രമുഖ നിരൂപകരയ ശ്രീധർപിള്ളൈ, രമേശ് ബാല, ഹരിചരൺ, രാംചരൺ,ശ്രീദേവി തുടങ്ങി ദേശീയ പ്രാദേശിക മാധ്യമങ്ങളും 'മുറ'ക്ക് ഗംഭീരമാക്കിയവർക്കു അഭിനന്ദനങ്ങൾ നൽകുന്നു.
ക്യാൻ ഫിലിം ഫെസ്റ്റിവലിൽ അവാർഡ് നേടിയ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റിലും' തഗ്സ്, മുംബൈക്കാർ തുടങ്ങിയ ഹിന്ദി തമിഴ് ഭാഷകളിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഹ്രിദ്ധു ഹാറൂൺ മുറയിൽ ഗംഭീര അഭിനയ പ്രകടനം ആണ് നടത്തിയത്.
സുരാജ് വെഞ്ഞാറമൂട് തിരുവനന്തപുരം ഭാഷ സംസാരിക്കുന്ന അനി എന്ന കഥാപാത്രത്തിൽ തിളങ്ങുമ്പോൾ മാല പാർവതി ഇതുവരെ കാണാത്ത വേറിട്ട ഗെറ്റപ്പിലാണ് ഗംഭീര പ്രകടനവുമായി 'മുറ'യിൽ എത്തുന്നത്
. സുരേഷ് ബാബുവാണ് 'മുറ'യുടെ രചന നിർവഹിച്ചിരിക്കുന്നത്.