എറണാകുളം: 'മനോരഥങ്ങൾ' എന്ന ചിത്രത്തിൻ്റെ വേദിയിൽ മമ്മൂട്ടിക്ക് എംടി വാസുദേവൻ നായരുടെ സ്നേഹാലിംഗനം. എട്ട് സൂപ്പർതാരങ്ങളും എട്ട് സൂപ്പർ സംവിധായകരും ചേർന്ന് ഒരുങ്ങുന്ന ആന്തോളജി ചിത്രമായ മനോരഥങ്ങളുടെ ഒഫീഷ്യൽ അനൗൺസ്മെൻ്റ് വേദിയിലാണ് അപൂർവ്വ കാഴ്‌ച. എംടി വാസുദേവൻ നായർ എഴുതിയ തിരക്കഥകളുടെ അടിസ്ഥാനത്തിൽ ഒരുങ്ങുന്ന മനോരഥങ്ങൾ ഓഗസ്റ്റ് 15ന് സി ഫൈവിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തും.
'മനോരഥങ്ങൾ' വേദിയിൽ അപൂർവ്വ കാഴ്‌ച; മമ്മൂട്ടിയെ ആലിംഗനം ചെയ്‌ത് എംടി വാസുദേവൻ നായർ - MT HUGGED MAMMOOTTY - MT HUGGED MAMMOOTTY
മനോരഥങ്ങൾ ഒഫീഷ്യൽ അനൗൺസ്മെൻ്റ് വേദിയില്‍ മമ്മൂട്ടിയെ ആലിംഗനം ചെയ്‌ത് എംടി. എംടി വാസുദേവൻ നായർ എഴുതിയ തിരക്കഥകളുടെ അടിസ്ഥാനത്തിലൊരുങ്ങുന്ന ചിത്രമാണ് മാനോരഥങ്ങള്‍. വേദിയില്‍ എംടിയുടെ പിറന്നാളാഘോഷത്തിനിടെയുള്ള ആലിംഗന രംഗം വൈറല്‍.
Mammootty And MT Vasudevan Nair (ETV Bharat)
Published : Jul 16, 2024, 7:40 PM IST
താര നിബിഡമായ ചടങ്ങിൽ എംടി വാസുദേവൻ നായരുടെ പിറന്നാളിനോടനുബന്ധിച്ചുളള കേക്ക് മുറിക്കൽ ചടങ്ങിനിടെയാണ് എംടി മമ്മൂട്ടിയെ ആലിംഗനം ചെയ്‌തത്.
Also Read:ഇതിഹാസങ്ങൾ ഒന്നിക്കുന്ന 'മനോരഥങ്ങൾ'; എംടിക്ക് മലയാളത്തിന്‍റെ പിറന്നാൾ സമ്മാനം: ട്രെയിലർ പുറത്ത്