ബോക്‌സ് ഓഫീസില്‍ തീപ്പാറീച്ച് മുന്നേറുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം 'മാര്‍ക്കോ' ലോകത്ത് തന്നെ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ്. ഹനീഫ് അദേനി സംവിധാനം ചെയ്‌ത ഈ ചിത്രം ആഗോള തലത്തിലുള്ള സിനിമാ പ്രേമികളുടെ മനസില്‍ ഇടം നേടിയിരിക്കുകയാണ്. ശക്തമായ പ്രകടനവും വ്യത്യസ്‌തമായ കഥാഗതിയും ചിത്രത്തിന്‍റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ 100 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ ചിത്രം നേടിയത്.
ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച മാര്‍ക്കോയുടെ അന്ധ സഹോദരന്‍ വിക്‌ടര്‍ എന്ന കഥാപാത്രം മികച്ച പ്രകടനമാണ് കാഴ്‌ച വയ്ക്കുന്നത്. അതുകൊണ്ട് തന്നെ ഈ നടനെയാണ് ഇന്ന് ലോകത്തെ സിനിമാ പ്രേമികള്‍ തിരഞ്ഞുകൊണ്ടിരിക്കുന്നത്. ഇഷാന്‍ ഷൗക്കത്ത് ആണ് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ താരം. ഞൊടിയിടയിലാണ് ഇഷാന്‍ സിനിമാ പ്രേമികളുടെ ഹൃദയം കവര്‍ന്നത്. പരിചയ സമ്പന്നനായ ഒരു നടനെ പോലെയാണ് ഇഷാന്‍റെ അഭിയനം. ഇഷാന്‍റെ സൂക്ഷ്‌മമായ പ്രകടനം പോലും വ്യാപകമായി പ്രശംസ പിടിച്ചു പറ്റുകയാണ്.
കണ്ണിലൂടെയും ശരീര ഭാഷയിലൂടെയും വിക്‌ടര്‍ എന്ന കഥാപാത്രത്തിന്‍റെ മാനസീകാവസ്ഥകള്‍ അതേ പടി കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ഇഷാന് കഴിഞ്ഞിട്ടുണ്ട്. സ്വഭാവികമായ സംഭാഷണം പോലും പ്രേക്ഷകരുടെ മനം കവര്‍ന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഉണ്ണി മുകുന്ദനും ഇഷാനും തമ്മിലുള്ള വൈകാരിക നിമിഷങ്ങളും ഫൈറ്റുമൊക്കെ പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ് . സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധവും കുടുംബത്തിന് വേണ്ടി ചെയ്യുന്ന ത്യാഗവും കുടുംബം സംരക്ഷിക്കുന്നതിനായി നീതി പിന്തുടര്‍ന്നുകൊണ്ട് പോരാടുന്ന മാര്‍ക്കോയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ഉണ്ണി മുകുന്ദനും ഇഷാനും തമ്മിലുള്ള ആ വൈബ് ആണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്.