കേരളം

kerala

ETV Bharat / entertainment

ഇന്ത്യയിലെ ആദ്യ എഐ സിനിമ; 'മോണിക്ക ഒരു എഐ സ്റ്റോറി' ജൂൺ 21-ന് തിയേറ്ററുകളിലേക്ക് - MONICA ORU AI STORY RELEASE - MONICA ORU AI STORY RELEASE

'മോണിക്ക ഒരു എ ഐ സ്റ്റോറി'യിലൂടെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ അപർണ മൾബറി ചലച്ചിത്ര രംഗത്തേക്ക് ആദ്യമായി ചുവടുവയ്‌ക്കുകയാണ്.

MONICA ORU AI STORY MOVIE  മോണിക്ക ഒരു എഐ സ്റ്റോറി  FIRST AI BASED MALAYALAM MOVIE  APARNA MULBERRY MOVIE
Monica Oru AI story movie poster and AI representative image (ETV Bharat)

By ETV Bharat Kerala Team

Published : Jun 14, 2024, 7:13 PM IST

പ്രശസ്‌ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ അപർണ മൾബറിയെ പ്രധാന കഥാപാത്രമാക്കി മാധ്യമപ്രവർത്തകനായ ഇ എം അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മോണിക്ക ഒരു എ ഐ സ്റ്റോറി'. സാംസ് പ്രൊഡക്ഷന്‍റെ ബാനറിൽ മൻസൂർ പള്ളൂർ ആണ് നിർമാണം. എ ഐ സാങ്കേതികവിദ്യയും കഥാപാത്രങ്ങളും പരസ്പരം സമന്വയിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ സിനിമയാണ് മോണിക്ക ഒരു എ ഐ സ്റ്റോറി. ജൂൺ 21ന് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തും.

ഇന്ത്യയിലെ ആദ്യ എഐ സിനിമയായി ചിത്രത്തെ ഇന്ത്യ ഗവൺമെന്‍റിനു കീഴിലുള്ള എ ഐ പോർട്ടൽ അംഗീകരിച്ചിട്ടുണ്ട്. നിലവിൽ സോഷ്യൽ മീഡിയയിൽ സജീവമായ അപർണ, ചലച്ചിത്ര രംഗത്തേക്ക് ആദ്യമായി ചുവടുറപ്പിക്കുകയാണ്. നിർമാതാവ് മൻസൂർ പള്ളൂരും, സംവിധായകൻ ഇ എം അഷ്റഫും ചേർന്നാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

മജീഷ്യൻ ഗോപിനാഥ് മുതുകാട്, ബാലതാരം ശ്രീപത് യാൻ, സിനി അബ്രഹാം, മണികണ്‌ഠൻ, കണ്ണൂർ ശ്രീലത, അജയൻ കല്ലായ്, അനിൽ ബേബി, ആൽബർട്ട് അലക്‌സ് ,ശുഭ കാഞ്ഞങ്ങാട് ,പി കെ അബ്‌ദുള്ള, പ്രസന്നൻ പിള്ള, വിശ്വനാഥ്, ആനന്ദജ്യോതി ,ഷിജിത്ത് മണവാളൻ, ഹരി കാഞ്ഞങ്ങാട്, വിഞ്ചു വിശ്വനാഥ്, പ്രീതി കീക്കാൻ, ആൻമിരദേവ്, ഹാതിം, അലൻ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.

നജീം അർഷാദ്, യർബാഷ് ബാച്ചു, അപർണ എന്നിവരാണ് ചിത്രത്തിലെ ഗായകർ. സുബിൻ എടപ്പകത്ത് ആണ് സഹ നിർമാതാവ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ കെ പി ശ്രീശനും, ഡിഒപി സജീഷ് രാജും, മ്യൂസിക് യുനിസിയോയും, പശ്ചാത്തല സംഗീതം റോണി റാഫേലും, പ്രൊഡക്ഷൻ കൺട്രോളർ രാധാകൃഷ്‌ണൻ ചേലേരിയും, എഡിറ്റർ ഹരി ജി നായരും, ഗാനരചന പ്രഭാവർമ്മയും മൻസൂർ പള്ളൂരും രാജു ജോർജും ആണ്.

ആർട്ട് ഹരിദാസ് ബക്കളവും, മേക്കപ്പ് പ്രജിത്തും, കോസ്റ്റ്യൂംസ് പുഷ്‌പലതയും ആണ് നിർവഹിച്ചിരിക്കുന്നത്. ചീഫ് അസോസിയേറ്റ് ഡയറക്‌ടർ ഷൈജു ദേവദാസും, വിഎഫ്എക്‌സ് വിജേഷ് സി ആറും, സ്റ്റിൽസ് എൻ എം താഹിറും അജേഷ് ആവണിയും ആണ് കൈകാര്യം ചെയ്യുന്നത്. പിആർഒ: പി.ശിവപ്രസാദ് ആണ്. ഡിസൈൻസ് സജീഷ് എം ഡിസൈൻസ് ആണ് ഒരുക്കിയിരിക്കുന്നത്.

ABOUT THE AUTHOR

...view details