കോഴിക്കോട്: ഐഎസ്ആർഒ ചന്ദ്രയാൻ 3 ദൗത്യത്തിന്‍റെ വിജയമാഘോഷിക്കാൻ ഒരുക്കിയ 'നിലാക്കനവ്' എന്ന നൃത്തശിൽപം ഹ്രസ്വചിത്രമായി. ആദ്യ പ്രദർശനം ഞായറാഴ്‌ച രാവിലെ 9.30 ന് കോഴിക്കോട് ക്രൗൺ തിയേറ്ററിൽ നടന്നു. പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ച പ്രമുഖ ജർമ്മൻ ശാസ്ത്രജ്ഞൻ ജോഹനസ് കെപ്ലറുടെ പ്രശസ്‌ത ശാസ്ത്ര നോവലായ 'സോമ്‌നിയ'ത്തിന്‍റെ മോഹിനിയാട്ട ആവിഷ്ക്കാരമാണ് 'നിലാക്കനവ്'.
ഈ കൃതിയാണ് ലോകത്തിലെ തന്നെ ആദ്യ സയൻസ് ഫിക്ഷൻ ആയി അറിയപ്പെടുന്നത്. ദൂരദർശിനി കണ്ടു പിടിക്കാത്ത കാലത്ത് ചാന്ദ്ര ജ്യോതിശാസ്ത്രത്തെ അവതരിപ്പിക്കുകയും ചന്ദ്രനിലേക്കുള്ള യാത്ര വിഭാവനം ചെയ്യുന്നതുമാണ് സോമ്‌നിയത്തിന്‍റെ ഇതിവൃത്തം. ഈ നൃത്തരൂപമാണ് 30 മിനുട്ട് ദൈർഘൃമുള്ള ചലച്ചിത്രമാവുന്നത്.
യാഥാർഥ്യമായി 'നിലാക്കനവ്' ഹ്രസ്വചിത്രം (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ദേശീയ ചലച്ചിത്ര അവാർഡ് ജേതാവായ വിനോദ് മങ്കരയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഇന്ത്യയിലെ നിരവധി നൃത്ത അരങ്ങുകളിൽ അപൂർവമായ കൊറിയോഗ്രഫികൾ അവതരിപ്പിച്ച പ്രശസ്‌ത മോഹിനിയാട്ടം നർത്തകി ഗായത്രി മധുസൂദനാണ് നിലാക്കനവിന്‍റെ നൃത്ത സംവിധാനവും അവതരണവും.
രമേഷ് നാരായണനാണ് സംഗീത സംവിധായകൻ. കഥകളി ഗായകൻ സദനം ജ്യോതിഷ് ബാബുവാണ് ആലാപനം. പാശ്ചാത്യസിംഫണിയും കേരളീയ സോപാന സംഗീതവും കൂട്ടിയോജിപ്പിച്ച സംഗീതം നിലാക്കനവിന്‍റെ പ്രത്യേകതയാണ്. മോഹിനിയാട്ട സാഹിത്യരചന നടത്തിയത് സേതുവും മാനവും ചേർന്നാണ്. എസ്ബി പ്രിജിത് ആണ് ക്യാമറ. അനിൽ തവനൂർ ആണ് കലാസംവിധാനം നിർവഹിച്ചിരിക്കുന്നത്.
Also Read:ഒരു രാത്രി മുഴുവൻ മഴ നനഞ്ഞ് വിജയരാഘവൻ.. സിദ്ധാർഥ് ഭരതനും ഒപ്പം ചേർന്നപ്പോൾ പറന്ന്.. പറന്ന്.. പറന്ന്