മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'എല്‍360'യുടെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. ചിത്രത്തിന്‍റെ ഒഫീഷ്യൽ ടൈറ്റിൽ പുറത്തുവന്നു. ചിത്രത്തിന് 'തുടരും' എന്നാണ് നാമകരണം. മോഹൻലാൽ ഒരു ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിൽ ശോഭനയും ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്.
രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്താണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മോഹൻലാലിന്‍റെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ടൈറ്റിൽ പുറത്തുവിട്ടിരിക്കുന്നത്
തനി നാട്ടിൻപുറത്തുകാരനായ ഒരു ഡ്രൈവറുടെ വേഷത്തിൽ സ്‌കൂള്‍ കുട്ടികൾക്കൊപ്പം ആണ് മോഹൻലാലിന്‍റെ കഥാപാത്രത്തെ പോസ്‌റ്ററില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്.
'ഓപ്പറേഷൻ ജാവ', ;സൗദി വെള്ളക്ക; എന്നീ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തി ഒരുക്കുന്ന ചിത്രമാണിത്. മോഹന്‍ലാല്‍ നായകനാകുന്ന 360-ാമത് ചിത്രം ആയതിനാലാണ് സിനിമയ്‌ക്ക് താല്‍ക്കാലികമായി 'L360' എന്നായിരുന്നു പേരിട്ടിരുന്നത്.
സിനിമയിലെ അതിനിര്‍ണായകമായ രംഗങ്ങള്‍ ചെന്നൈയില്‍ ആണ് ചിത്രീകരിച്ചത്. പാലക്കാട് വാളയാര്‍, കമ്പം, തേനി,തൊടുപുഴ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. 99 ദിവസത്തെ ചിത്രീകരണമായിരുന്നു സിനിമയ്‌ക്ക്.
തുടരും സിനിമ പോസ്‌റ്റര്‍ (ETV Bharat) സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ വിവരം സംവിധായകന്‍ തരുണ്‍ മൂര്‍ത്തി അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. "99 ദിവസങ്ങളിലെ ഫാന്‍ ബോയ് നിമിഷങ്ങള്‍. പുതിയ അപ്‌ഡേറ്റ് നവംബര്‍ 8ന്" -എന്ന അടിക്കുറിപ്പോടു കൂടിയാണ് തരുണ്‍ മൂര്‍ത്തി ഇക്കാര്യം ഫേസ്‌ബുക്കിലൂടെ അറിയിച്ചിരുന്നത്. ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നിന്നുള്ള പാക്കപ്പ് ചിത്രങ്ങളും സംവിധായകന്‍ ഇതോടൊപ്പം പങ്കുവച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഫര്‍ഹാന്‍ ഫാസില്‍, കൃഷ്‌ണ പ്രഭ, മണിയന്‍പിള്ള രാജു, ആര്‍ഷ ബൈജു, തോമസ് മാത്യു, ബിനു പപ്പു, ഇര്‍ഷാദ്, നന്ദു, പ്രകാശ് വര്‍മ്മ, അരവിന്ദ് എന്നിവരും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
കെആര്‍ സുനിലിന്‍റെ കഥക്ക് തരുണ്‍ മൂര്‍ത്തിയും, കെആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാജികുമാര്‍ ഛായാഗ്രഹണവും നിഷാദ് യൂസഫ് ചിത്രസംയോജനവും നിര്‍വ്വഹിക്കും.
കലാ സംവിധാനം - ഗോകുല്‍ ദാസ്, മേക്കപ്പ് - പട്ടണം റഷീദ്, കോസ്റ്റ്യും ഡിസൈന്‍ - സമീറ സനീഷ്, പ്രൊഡക്ഷന്‍ മാനേജര്‍ - ശിവന്‍ പൂജപ്പുര, പ്രൊഡക്ഷന്‍ എക്‌സിക്ക്യൂട്ടീവ് - രാജേഷ് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഡിക്‌സന്‍ പൊടുത്താസ്, പിആര്‍ഒ - വാഴൂര്‍ ജോസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.
Also Read:"അയാളും നമ്മളെ പോലെ മനുഷ്യനല്ലേ"; ഡ്യൂപ്പിന്‍റെ വിയര്‍പ്പില്‍ കുതിര്‍ന്ന ഷര്‍ട്ടിട്ട് മോഹന്‍ലാല്‍