എറണാകുളം:മലയാളത്തിന്റെ പ്രിയ നടന് മോഹൻലാൽ ആശുപത്രിയില്‍ ചികിത്സ തേടി. പനിയും ശ്വാസതടസവും നേരിട്ടതിന് പിന്നാലെ കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് നടന് ചികിത്സ തേടിയത്. താരത്തിന് അഞ്ചുദിവസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. നിലവില്‍ എളമക്കരയിലുള്ള വീട്ടില്‍ വിശ്രമത്തിലാണ് താരം.
കടുത്ത പനിയും ശ്വാസതടസവും; നടൻ മോഹൻലാല്‍ ആശുപത്രിയില്‍ ചികിത്സ തേടി - MOHANLAL HOSPITALISED DUE TO FEVER
പനിയെയും ശ്വാസതടസത്തെയും തുടർന്ന് നടൻ മോഹൻലാൽ ആശുപത്രിയിൽ ചികിത്സ തേടി. അഞ്ച് ദിവസത്തെ വിശ്രമം നിര്‍ദേശിച്ച് ഡോക്ടര്‍.
Mohanlal (ETV Bharat-File image)
Published : Aug 18, 2024, 2:19 PM IST
|Updated : Aug 18, 2024, 5:03 PM IST
അദ്ദേഹത്തിന് ശക്തമായ പനിയും ശ്വാസതടസവും ഉണ്ടെന്ന് ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. ശ്വാസകോശ സംബന്ധമായ വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നു. അഞ്ചു ദിവസത്തെ വിശ്രമത്തോടെ മരുന്നുകൾ കഴിക്കണമെന്നും തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കണമെന്നും മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നുണ്ട്.
Also Read: വമ്പന്‍ അപ്ഡേറ്റ്; ബറോസ് റിലീസ് വെളിപ്പെടുത്തി മോഹന്‍ലാല്‍
Last Updated : Aug 18, 2024, 5:03 PM IST