കേരളം

kerala

ETV Bharat / entertainment

'നൂറ്റാണ്ടുകളായി നിധി കാക്കുന്ന ഭൂതം', ഗംഭീര ദൃശ്യവിരുന്ന് ഉറപ്പ്; 'ബറോസ്' 3 ഡി ട്രെയിലര്‍ എത്തി - BARROZ TRAILER OUT

അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ക്രിസ്‌മസ് റിലീസായി ഡിസംബര്‍ 25 നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്‍റെ റിലീസ് തിയതി സംവിധായകന്‍ ഫാസില്‍ ഔദ്യോഗികമായി അടുത്തിടെ പ്രേക്ഷകരെ അറിയിച്ചിരുന്നു.

Etv Bharat
Etv Bharat (Etv Bharat)

By ETV Bharat Entertainment Team

Published : Nov 19, 2024, 5:11 PM IST

നാല്‌പത്തി നാല് വർഷം നീണ്ട തന്‍റെ അഭിനയ ജീവിതത്തിൽ നിന്നും ഉൾകൊണ്ട പാഠങ്ങളുമായാണ് മോഹൻലാൽ സംവിധാന കുപ്പായമണിഞ്ഞത്. മീശ പിരിച്ച് തോളുചരിച്ച് മാസ് ഡയലോഗുമായി പ്രേക്ഷകരെ ത്രസിപ്പിച്ച അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ പിറയ്ക്കുന്ന ചിത്രത്തിനായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളുകളായി. ഇപ്പോഴിതാ ബറോസിന്‍റെ അതിഗംഭീര ട്രെയിലറാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. വിഷ്വല്‍ ട്രീറ്റ് ഉറപ്പു തരുന്ന ട്രെയിലറാണ് ഇന്ന് എത്തിയത്.

അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ക്രിസ്‌മസ് റിലീസായി ഡിസംബര്‍ 25 നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്‍റെ റിലീസ് തിയതി സംവിധായകന്‍ ഫാസില്‍ ഔദ്യോഗികമായി അടുത്തിടെ പ്രേക്ഷകരെ അറിയിച്ചിരുന്നു.

2024 ഓണം റിലീസായി സെപ്റ്റംബർ 12ന് ബറോസ് എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ പിന്നീടത് മാറ്റി. പിന്നാലെ ഒക്ടോബർ മൂന്നിന് റിലീസ് ചെയ്യുമെന്നും മോഹൻലാൽ ഔദ്യോ​ഗികമായി അറിയിച്ചു. പക്ഷേ ഇതും മാറ്റുക ആയിരുന്നു. ബറോസ് ക്രിസ്‌മസ് റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുമെന്ന്

ഡിഗോമയുടെ നിധി കാക്കുന്ന ബറോസ് എന്ന ഭൂതമായി മോഹന്‍ലാല്‍ തന്നെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗുരുസോമസുന്ദരം, മോഹന്‍ശര്‍മ, തുഹിന്‍ മേനോന്‍, മായാ, സീസര്‍ ലോറന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

അമേരിക്കന്‍ റിയാലിറ്റി ഷോ ആയ ദ വേള്‍ഡ് ബെസ്‌റ്റില്‍ പങ്കെടുത്ത് വിജയിച്ച ലികിയന്‍ നാദസ്വരമാണ് ചിത്രത്തിനായി ഉപയോഗിക്കുന്നത്. മാര്‍ക്ക് കിലിയനാണ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത്. പ്രശസ്‌ത കലാസംവിധായകനായ സന്തോഷ് രാമനാണ് സെറ്റുകള്‍ ഡിസൈന്‍ ചെയ്‌തത്. സന്തോഷ് ശിവനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ബറോസ് നിര്‍മിക്കുന്നത്.

‘മൈ ഡിയർ കുട്ടിച്ചാത്തൻ’ സംവിധാനം ചെയ്‌ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് ബറോസ് ഒരുക്കിയത് . 2019 ഏപ്രിലിൽ പ്രഖ്യാപിക്കപ്പെട്ട ബറോസിന്‍റെ ഒഫീഷ്യൽ ലോഞ്ച് 2021 മാർച്ച് 24ന് ആയിരുന്നു. ജിജോ പുന്നൂസിന്‍റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം 100 കോടി ബജറ്റിലാണ് ഒരുങ്ങുന്നതെന്നാണ് വിവരം.

മോഹന്‍ലാലിന്‍റെ ആദ്യ ചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളും, മണിച്ചിത്രത്താഴുമൊക്കെ ഇതേ തിയതിയിലാണ് തിയേറ്ററുകളില്‍ എത്തിയത്.

അതേസമയം, മഹേഷ് നാരയണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ഒപ്പം മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും ഉണ്ട്. ശ്രീലങ്കയിലാണ് സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ നടക്കുന്നത്. എമ്പുരാന്‍, കണ്ണപ്പ, തുടരും, വൃഷഭ തുടങ്ങിയ സിനിമകളാണ് മോഹന്‍ലാലിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത്.

Also Read:എന്തുകൊണ്ട് ബറോസ്? മോഹന്‍ലാല്‍ ഇനി ഒരിക്കല്‍ കൂടി സംവിധാന മേഖലയിലേക്ക് കടക്കുമെന്ന് തോന്നുന്നില്ല; സന്തോഷ് ശിവന്‍

ABOUT THE AUTHOR

...view details