കേരളം

kerala

ETV Bharat / entertainment

'ഇത് പ്രേക്ഷകര്‍ക്ക് ഇഷ്‌ടപ്പെടും'; ബറോസിലെ വൂഡോയുടെ മനോഹര ക്യാരക്‌ടര്‍ വീഡിയോ പുറത്ത് വിട്ട് മോഹന്‍ലാല്‍ - VOODOO CHARACTER VIDEO RELEASED

അഞ്ചുവര്‍ഷത്തിന് ശേഷമാണ് ബറോസ് ഡിസംബര്‍ 25 ന് തിയേറ്ററുകളില്‍ എത്തുന്നത്.

MOHANLAL DIRECTORIAL DEBUT MOVIE  VOODOO CHARACTER IN BARROZ  ബറോസ് സിനിമ വൂഡോ  വൂഡോ ക്യാരക്‌ടര്‍ വീഡിയോ
ബറോസ് പോസ്‌റ്റര്‍ (ETV Bharat)

By ETV Bharat Entertainment Team

Published : Dec 22, 2024, 6:30 PM IST

മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. മോഹന്‍ലാലിന്‍റെ സംവിധാനത്തില്‍ പിറക്കുന്ന ഈ ചിത്രം ഡിസംബര്‍ 25 ന് തിയേറ്ററുകളില്‍ എത്തും. ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിങ് ഇന്നു മുതല്‍ ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ പ്രധാന കഥാപാത്രമായ വൂഡോയുടെ ക്യാരക്‌ടര്‍ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ്.

ഒറ്റ തലയേ ഉള്ളുവെങ്കിലും രാവണനാണ് വൂഡോ എന്നാണ് ഈ കഥാപാത്രത്തെ പരിചയപ്പെടുത്തിക്കൊണ്ട് മോഹന്‍ലാല്‍ പറയുന്നത്. വൂഡോയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള മനോഹരമായ വീഡിയോ ആണ് മോഹന്‍ലാല്‍ തന്‍റെ സോഷ്യല്‍മീഡിയ പേജിലൂടെ പങ്കുവച്ചിരിക്കുന്നത്.

ബറോസിലെ മാന്ത്രികപ്പാവയാണ് വൂഡോ. മലയാളത്തിലെ ഒരു പ്രശസ്‌ത നടനാണ് വൂഡോയ്ക്ക് ശബ്‌ദം നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

കുട്ടികളുടെ ഫാന്‍റസി വിഭാഗത്തില്‍പ്പെടുന്ന ബറോസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍ തന്നെയാണ്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ആശിര്‍വാദിന്‍റെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ് ബറോസ്.

അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. 1,558 ദിവസത്തെ ജോലിയാണ് ബറോസിന് ഉണ്ടായിരുന്നത്. ചിത്രത്തിന്‍റെ രണ്ടാംഘട്ട ജോലികള്‍ 2021 ഡിസംബര്‍ 23 നാണ് തുടങ്ങിയത്. ചിത്രീകരണവും അതിന്‍റെ പോസ്‌റ്റ് പ്രൊഡക്ഷന്‍ ജോലികളൊക്കെയായിരുന്നു അത്. പക്ഷേ ആ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. എന്നാല്‍ ആഗോളതലത്തില്‍ തന്നെ ഇത്തരമൊരു ത്രീഡി സിനിമയൊരുക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കുകയാണ് താനെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

എല്ലാത്തരം പ്രേക്ഷകര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന സിനിമയായിരിക്കും ബറോസ് എന്ന് മോഹന്‍ലാല്‍ പറഞ്ഞു.

അതേസമയം 2024 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന സിനിമയുടെ പട്ടികയിൽ ബറോസിന് മുന്നിലെത്താൻ സാധിക്കുമോയെന്നാണ് സിനിമാ പ്രേമികള്‍ ഉറ്റുനോക്കുന്നത്. രണ്ടു മണിക്കൂർ 34 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം എന്നാണ് സൂചന. ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായാണ് വിവരം.

ചിത്രത്തിന്‍റെ ട്രെയിലറിനും പ്രമോ ഗാനത്തിനുമൊക്കെ ഗംഭീര പ്രതികരണമാണ് കാഴ്‌ക്കാരില്‍ നിന്നും ലഭിച്ചത്. 19 കാരനായ സംഗീത വിസ്‌മയമായി അറിയപ്പെടുന്ന ലിഡിയന്‍ നാദസ്വരം ആണ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും മികച്ച സംഗീതഞ്ജരെ അണിനിരത്തിയിട്ടുണ്ട്. മാസിഡോണിയയിലെ ഫെയിംസ് ഓര്‍ക്കസ്‌ട്രയാണ് അണിചേര്‍ന്നത്. ഡിസംബര്‍ 27 നാണ് ഹിന്ദിയില്‍ സിനിമ റിലീസ് ചെയ്യുന്നത്. പെന്‍ സ്‌റ്റുഡിയോ ആണ് ഉത്തരേന്ത്യയില്‍ സിനിമ വിതരണത്തിന് എത്തിക്കുന്നത്.

Also Read:1,558 ദിവസത്തെ ജോലി, വിസ്‌മയിപ്പിക്കാന്‍ ലോകത്തെ കലാകാരന്മാരും സംഗീതഞ്ജരും; വെല്ലുവിളി നിറഞ്ഞ 'ബറോസ്‌' യാത്രയെ കുറിച്ച് മോഹന്‍ലാല്‍

ABOUT THE AUTHOR

...view details