ഇതുവരെ സിനിമയിലേക്ക് ചുവട് വച്ചിട്ടില്ലെങ്കിലും മഞ്ജുവാര്യരുടെയും ദിലീപിന്‍റെയും മകള്‍ മീനാക്ഷിക്ക് ഒട്ടേറെ ആരാധകരുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മീനാക്ഷി. തന്‍റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയിലൂടെ ഈ താരപുത്രി ഇടയ്‌ക്കിടെ പങ്കുവയ്‌ക്കാറുണ്ട്.
ഇപ്പോഴിതാ അതുപോലെ ഒരു ഫോട്ടോയാണ് ആരാധകരുടെ മനം കവരുന്നത്. നവരാത്രി ആഘോഷത്തിന്‍റെ ചിത്രങ്ങളാണ് മീനാക്ഷി തന്‍റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ഗോള്‍ഡന്‍ നിറത്തിലുള്ള ഗൗണാണ് മീനാക്ഷി ധരിച്ചത്. ഈ ഫോട്ടോ പങ്കുവച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഒട്ടേറെ ആരാധകരാണ് പ്രതികരണവുമായി എത്തുന്നത്.
ഫോട്ടോ മാത്രമല്ല ഇടയ്ക്കിടെ തന്‍റെ നൃത്ത വീഡിയോയും മീനാക്ഷി സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.ഇത്തരം നൃത്ത വീഡിയോകള്‍ ആരാധകരുടെ മനം കവറാറുണ്ട്. അമ്മയെ പോലെ നല്ല മെയ് വഴക്കാമാണെന്നാണ് വീഡിയോ കണ്ടിട്ടുള്ള ആരാധകര്‍ പറയാറുളളത്.