മകന് അമൃതിനെ കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ച് നടന് മനോജ് കെ ജയന്. ഈ അഭിമാന നിമിഷം എല്ലാവരുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സ്വന്തം കഠിനാധ്വാനത്തിലൂടെ എന്റെ മകന് ഗ്രാമര്‍ സ്കൂള്‍ പ്രവേശനം നേടിയെന്ന് താരം പറഞ്ഞു. 'ഇത് എല്ലാ യുകെ കുടുംബങ്ങളുടെയും സ്വപ്നമാണ്. എന്റെ പ്രിയപ്പെട്ട മകന് സെക്കന്‍ഡറി സ്കൂളിലേക്കുള്ള ആദ്യ ദിനത്തിലേക്ക് ചുവടുവയ്ക്കുമ്പോള്‍ ഞാന്‍ എന്നെന്നും അഭിമാനിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ. എന്റെ പ്രിയപ്പെട്ട ആമിക്കുട്ടാ (അമൃത്)" താരം കുറിച്ചു.
മനോജ് കെ ജയന് പോസ്റ്റ് പങ്കുവച്ചതോടെ ഒട്ടേറെ പേരാണ് താരപുത്രന് ആശംസകളുമായി എത്തിയിരിക്കുന്നത്. ഈ നേട്ടത്തില്‍ ആരാധകര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു. മനോജ് കെ ജയന്റെയും ആശയുടെയും മകനാണ് അമൃത്. ആശയും അമൃതും ഇംഗ്ലണ്ടിലാണ് താമസം.
ഇടിവി ഭാരത് കേരളം ഇനി വാട്സ്ആപ്പിലും