മലയാളത്തിന്‍റെ പ്രിയങ്കരിയായ നടിയാണ് മഞ്ജുവാര്യര്‍. സിനിമയിലെ വ്യത്യസ്‌തവേഷങ്ങളിലൂടെ മഞ്ജുവാര്യര്‍ പ്രേക്ഷകരെ കൂടുതല്‍ ത്രസിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. ഇതു മാത്രമല്ല ഇത്രയും എനര്‍ജെറ്റിക്കായി നടക്കുന്ന മഞ്ജുവാര്യരുടെ ചിത്രങ്ങളും വീഡിയോകളും എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുമുണ്ട്.
താരം പങ്കുവയ്‌ക്കുന്ന ചിത്രങ്ങളെ കുറിച്ച് ആരാധകര്‍ പറയുന്നത് പ്രായം റിവേഴ്‌സ് ഗിയറിലാണെന്നാണ്. ഇപ്പോഴിതാ തന്‍റെ യഥാര്‍ത്ഥ പ്രായത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് മഞ്ജുവാര്യര്‍.
"എനിക്കിപ്പോൾ 46 വയസുണ്ട്. 46 വയസൊന്നും ഒരു പ്രായമല്ലെന്ന് ഞാൻ ഇപ്പോൾ മനസിലാക്കുകയാണ്. ചെറുപ്പത്തിൽ 30 വയസ് വലിയൊരു പ്രായമായിട്ട് എനിക്ക് തോന്നിയിട്ടുണ്ട്.
പക്ഷേ വർഷങ്ങൾ പോകുന്തോറും അതൊന്നും ഒന്നുമല്ലെന്ന് ഞാൻ മനസിലാക്കുകയായിരുന്നു. നാൽപതുകൾ എന്നത് വളരെ ചെറുപ്പമാണ്. വളരെ എനർജറ്റിക്കായി ഇരിക്കാമെന്ന് മനസിലാക്കുകയാണ്.
ഞാനെന്‍റെ അൻപതുകളിലേക്കാണ് ഇപ്പോൾ നോക്കുന്നത്. നിലിവൽ ഇത്രയും എനർജറ്റിക്കായി ഇരിക്കാമെന്നുണ്ടെങ്കിൽ അൻപതുകളിൽ ഇതിലേറെ എനർജെറ്റിക്കായിരിക്കാം എന്ന് തോന്നുകയാണ്", മഞ്ജുവാര്യര്‍ പറഞ്ഞു.