കേരളം

kerala

ETV Bharat / entertainment

താന്‍ സായി പല്ലവിയുടെ വലിയ ആരാധകന്‍, ഒരുമിച്ചൊരു സിനിമ ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു; മണിരത്‌നം

സായി പല്ലവിയെ കുറിച്ച് സംവിധായകന്‍ മണിരത്നം. അമരന്‍ സിനിമയുടെ പ്രിവ്യു ഇവന്‍റിലാണ് മണിരത്നം സായിപല്ലവിയെ കുറിച്ച് പറഞ്ഞത്.

DIRECTOR MANI RATNAM  MANI RATNAM AND SAI PALLAVI  സായി പല്ലവി അമരന്‍ സിനിമ  മണിരത്നം സായി പല്ലവി
Mani Ratnam And Sai Pallavi (ETV Bharat)

By ETV Bharat Entertainment Team

Published : Oct 20, 2024, 7:50 PM IST

ശിവകാര്‍ത്തികേയന്‍- സായി പല്ലവി ചിത്രം അമരന്‍ റിലീസിന് ഒരുങ്ങുകയാണ്. രാജ് കുമാര്‍ പെരിയ സ്വാമി സംവിധാനം ചെയ്യുന്ന അമരന്‍റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമാണ് നടന്നത്. ഈ ചടങ്ങില്‍ സായി പല്ലവിയുടെ വലിയ ആരാധകനാണ് താന്‍ എന്ന് സംവിധായകന്‍ മണിരത്‌നം. സായി പല്ലവിയുടെ വലിയ ആരാധകനാണ് താന്‍ എന്നും സായി പല്ലവിയോടൊപ്പം ഒരിക്കല്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും മണിരത്‌നം പറഞ്ഞു.

അതേ സമയം സിനിമയില്‍ വരുന്നതിന് മുന്‍പ് തനിക്ക് അധികം സംവിധായകരുടെ പേര് അറിയില്ലായിരുന്നു. എന്നാല്‍ മണിരത്‌നം എന്ന പേര് തനിക്ക് അറിയാവുന്ന ഒന്നായിരുന്നുവെന്നാണ് സായി പല്ലവി പറഞ്ഞത്. തിരക്കഥകള്‍ തിരഞ്ഞെടുക്കുമ്പോള്‍ താന്‍ കാണിക്കുന്ന ശ്രദ്ധയുടെ കാരണം അദ്ദേഹമാണെന്നും താരം വേദിയില്‍ പറഞ്ഞു.

നടൻ ശിവകാർത്തികേയനെയും മണിരത്നം പ്രശംസിച്ചു. ചിലർ വന്നതും വലിയ ഹീറോസ് ആയി മാറും. ചിലർ മാത്രമേ പടി പടിയായി വളരുകയുള്ളൂ. എസ് കെ അതുപോലെയാണ് വന്നത്. നിങ്ങൾ എന്നെപ്പോലെയാണ് ശിവ. നിങ്ങൾ പലർക്കും ഒരു പ്രചോദനവുമാണെന്ന് ശിവകാർത്തികേയനെക്കുറിച്ച് മണിരത്നം പറഞ്ഞു.

ഭീകരർക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്‍റെ ജീവിതത്തെ ആസ്‌പദമാക്കിയൊരുക്കുന്ന ചിത്രമാണ് അമരൻ. ചിത്രം ഒക്ടോബർ 31 ന് തിയറ്ററുകളിൽ എത്തും.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ജമ്മു കശ്മീരിലെ 44-ാമത് രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയനിലേക്ക് ഡെപ്യൂട്ടേഷനിലായിരിക്കെ തീവ്രവാദ വിരുദ്ധ ഓപ്പറേഷനിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് മരണാനന്തരം അശോക് ചക്ര നൽകി ആദരിക്കപെട്ട വ്യക്തിയാണ് മുകുന്ദ്. തമിഴ്‌നാട്ടിൽ നിന്ന് അശോക ചക്രം ലഭിക്കുന്ന നാലാമത്തെ വ്യക്തികൂടിയാണ് അദ്ദേഹം.

AMARAN MOVIE SCENE (ETV Bharat)

2014ൽ തെക്കൻ കശ്‌മീരിലെ ഒരു ഗ്രാമത്തിൽ തീവ്രവാദ വിരുദ്ധ തിരച്ചിലിന് നേതൃത്വം നൽകിയത് മുകുന്ദ് ആയിരുന്നു. ആ ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയെങ്കിലും, അതിനിടെ മൂന്നു തവണ വെടിയേറ്റ മുകുന്ദ് ഡ്യൂട്ടി പൂർത്തിയാക്കിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹം മരണത്തിനു കീഴടങ്ങി. മേജർ മുകുന്ദ് വരദരാജന്‍റെ ഭാര്യ ഇന്ദു റബേക്ക വർഗീസ് മലയാളിയാണ്.

ചിത്രത്തിൽ മേജർ മുകുന്ദ് വരദരാജൻ എന്ന കഥാപാത്രത്തെയാണ് ശിവകാർത്തികേയൻ അവതരിപ്പിക്കുന്നത്. മേജർ മുകുന്ദ് വരദരാജനാവാൻ കടുത്ത ശാരീരിക പരിശീലനം ശിവകാർത്തികേയൻ നടത്തിയിരുന്നു.

സായി പല്ലവിയാണ് ഇന്ദുവായി ചിത്രത്തില്‍ എത്തുന്നത്. നിർമാതാവ് കൂടിയായ കമൽഹാസൻ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. ജിവി പ്രകാശ് കുമാർ ആണ് അമരന്‍റെ സംഗീത സംവിധാനം.

Also Read:പ്രിയ കൂട്ടുകാര്‍ വിരലില്‍ എണ്ണാവുന്നത് മാത്രം; ഉറ്റ സുഹൃത്ത് രാജീവ് ഗാന്ധിയെ ഓര്‍ത്ത് അമിതാഭ് ബച്ചന്‍

ABOUT THE AUTHOR

...view details