കേരളം

kerala

ETV Bharat / entertainment

'ഹാപ്പി ബെർത്ത് ഡേ ഡിയർ ലാൽ' ; കൃത്യം 12 മണി, ഇച്ചാക്കയുടെ ആശംസയെത്തി - Mammootty wishes Mohanlal - MAMMOOTTY WISHES MOHANLAL

മലയാളത്തിന്‍റെ അഭിനയ കുലപതി മോഹൻലാലിന് ഇന്ന് 64-ാം പിറന്നാൾ

MOHANLAL BIRTHDAY  MOHANLAL 64TH BIRTHDAY  MAMMOOTTY ABOUT MOHANLAL  മോഹൻലാൽ പിറന്നാൾ
Mohanlal with Mammootty (Source: ETV Bharat)

By ETV Bharat Kerala Team

Published : May 21, 2024, 9:56 AM IST

ലയാളത്തിന്‍റെ മഹാനടൻ മോഹൻലാലിന്‍റെ, ആരാധകരുടെ പ്രിയപ്പെട്ട ലാലേട്ടന്‍റെ പിറന്നാളാണിന്ന്. മലയാളികളുടെ നായകസങ്കൽപ്പങ്ങൾ തിരുത്തിക്കുറിച്ചുകൊണ്ട് നാല് പതിറ്റാണ്ടുകൾക്കിപ്പുറവും മോഹൻലാൽ എന്ന നടന വിസ്‌മയം ജൈത്രയാത്ര തുടരുന്നു. ഇപ്പോഴിതാ പിറന്നാൾ ദിനത്തിൽ താരത്തെ ആശംസകൾകൊണ്ട് മൂടുകയാണ് സിനിമാലോകവും ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്‍റെ ആരാധകരും.

അർധരാത്രി 12 മണിക്ക് തന്നെ മോഹൻലാലിന് പിറന്നാൾ ആശംസകളുമായി മമ്മൂട്ടി എത്തി. മോഹൻലാലിന് ചുംബനം നൽകുന്ന ചിത്രത്തോടൊപ്പം 'പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ' (Happy birthday dear Lal) എന്നും മമ്മൂട്ടി ഫേസ്‌ബുക്കിൽ കുറിച്ചു. നിരവധി ആരാധകരാണ് മോഹൻലാലിന് ആശംസകളുമായി കമന്‍റ് ബോക്‌സിലേക്ക് ഒഴുകിയെത്തുന്നത്.

മമ്മൂട്ടിയ്‌ക്ക് പുറമെ പൃഥ്വിരാജ്, മഞ്ജു വാര്യർ, ദുൽഖർ സൽമാൻ, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബൻ തുടങ്ങി നിരവധി താരങ്ങളും ലാലേട്ടന് ആശംസകൾ നേർന്ന് എത്തുന്നുണ്ട്. അതേസമയം പിറന്നാൾ ദിനത്തിൽ മോഹൻലാൽ ചിത്രങ്ങളുടെ അപ്ഡേറ്റുകളും പുതിയ സിനിമകളുടെ പ്രഖ്യാപനങ്ങളും ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. വരാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രങ്ങളായ എമ്പുരാൻ, റാം, ബറോസ് എന്നിവയുടെ അപ്ഡേറ്റാണ് ഇതിൽ പ്രധാനം. പ്രിയതാരത്തിന്‍റെ സ്‌പെഷ്യൽ ദിനത്തിൽ ആരാധകർ വിപുലമായ ആഘോഷ പരിപാടികളും പലയിടത്തും സംഘടിപ്പിക്കുന്നുണ്ട്.

ALSO READ: എന്നും എപ്പോഴും മലയാളത്തിന്‍റെ മഹാനടൻ: മോഹൻലാൽ, ദി കംപ്ലീറ്റ് ആക്‌ടർ

ABOUT THE AUTHOR

...view details