കേരളം

kerala

ETV Bharat / entertainment

45-ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും ഭാര്യ സുൽഫത്തും; ഹൃദയസ്‌പർശിയായ കുറിപ്പുമായി ദുൽഖർ - Mammootty Wedding Anniversary - MAMMOOTTY WEDDING ANNIVERSARY

നിങ്ങൾ സൃഷ്‌ടിച്ച പ്രപഞ്ചത്തിന്‍റെ സ്‌നേഹം അനുഭവിക്കാനായത് ഭാഗ്യമെന്ന് മകൻ ദുൽഖർ സൽമാൻ.

DULQUER SALMAAN WISHES  MAMMOOTTY AND SULFATH  DULQUER SALMAAN INSTAGRAM POST  മമ്മൂട്ടിയുടെയും ഭാര്യ സുൽഫത്തും
MAMMOOTTY AND SULFATH (Source: ETV Bharat Network)

By ETV Bharat Kerala Team

Published : May 6, 2024, 2:12 PM IST

Updated : May 6, 2024, 10:32 PM IST

ലയാളത്തിൻ്റെ സൂപ്പർസ്റ്റാർ മമ്മൂട്ടിയുടെയും ഭാര്യ സുൽഫത്തിന്‍റെയും 45-ാം വിവാഹ വാർഷികമാണിന്ന് (മെയ് 06). വിവാഹ വാർഷികത്തിൽ, ഇവരുടെ മകനും നടനുമായ ദുൽഖർ സൽമാൻ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളും പങ്കുവച്ച ചിത്രങ്ങളുമാണ് ഇപ്പോൾ വൈറലാകുന്നത്.

'നിങ്ങൾ രണ്ടുപേരുടെയും 45 വർഷം ലോകത്തിന് തന്നെ 'ഗോൾ' ആണ്! നിങ്ങളുടേതായ രീതിയിൽ ഒരു കൊച്ചു പ്രപഞ്ചം നിങ്ങൾ സൃഷ്‌ടിച്ചു. അതിൻ്റെ ഭാഗമാകാനും എല്ലാ സ്‌നേഹവും ഊഷ്‌മളതയും ആസ്വദിക്കാൻ കഴിഞ്ഞതിലും ഞങ്ങൾ ഭാഗ്യമുള്ളവരാണ്' മാതാപിതാക്കളുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ദുൽഖർ കുറിച്ചു.

മമ്മൂട്ടിയ്‌ക്കും ഭാര്യ സുൽഫത്തിനും ആശംസകൾ നേർന്നുകൊണ്ട് കമന്‍റ് ബോക്‌സിലേക്ക് ആരാധകർ ഒഴുകിയെത്തുകയാണ്. 1979 മെയ് 6നായിരുന്നു മമ്മൂട്ടി സുൽഫത്തിനെ ജീവിതസഖിയാക്കിയത്. അതേസമയം ദുൽഖറിന്‍റെ ആഘോഷങ്ങൾക്ക് ഇന്ന് ഇരട്ടി മധുരമുണ്ട്. കാരണം മകൾ മറിയത്തിന്‍റെ പിറന്നാൾ ദിനം കൂടിയാണിന്ന്. തൻ്റെ മകൾ മറിയത്തിന് ഏഴാം ജന്മദിനത്തിൽ ആശംസകൾ നേർന്ന് ഒരു പോസ്റ്റും താരം പങ്കിട്ടിരുന്നു.

അതേസമയം, ഗ്യാങ്സ്റ്റർ ചിത്രം 'കിംഗ് ഓഫ് കൊത്ത'യാണ് താരം നായകനായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ചിത്രം. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്‌ത 'ലക്കി ഭാസ്‌കറാ'ണ് അടുത്തതായി റിലീസിന് ഒരുങ്ങുന്നത്. മീനാക്ഷി ചൗധരിയും അഭിനയിക്കുന്ന ഈ ചിത്രം ജൂലൈയിൽ തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രഭാസ് നായകനാകുന്ന, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'കൽക്കി 2898 എഡി'യിൽ ദുൽഖർ അതിഥി വേഷത്തിൽ എത്തുമെന്നും അഭ്യൂഹമുണ്ട്.

ALSO READ:'മിഡിൽ ക്ലാസ് മെന്‍റാലിറ്റിയാണിത് സർ'; കൗതുകം നിറച്ച് ദുൽഖറിന്‍റെ 'ലക്കി ഭാസ്‌കർ' ടീസർ

Last Updated : May 6, 2024, 10:32 PM IST

ABOUT THE AUTHOR

...view details