കേരളം

kerala

ETV Bharat / entertainment

"എന്‍റെ ഏജന്‍സിയിലേക്ക് സ്വാഗതം..", 2025ല്‍ മമ്മൂട്ടിക്ക് ഇതാദ്യത്തേത്.. - DOMINIC AND THE LADIES PURSE

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ്‌ തിയേറ്ററുകളില്‍. ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്‌ത ചിത്രം ഒരു കോമഡി ഇന്‍വെസ്‌റ്റിഗേഷൻ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്..

MAMMOOTTY  DOMINIC RELEASE  മമ്മൂട്ടി  ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ്‌
Dominic and the ladies purse release (ETV Bharat)

By ETV Bharat Entertainment Team

Published : Jan 23, 2025, 11:17 AM IST

Updated : Jan 25, 2025, 9:27 AM IST

മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം 'ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ്‌' തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്‌ത ചിത്രം ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ ഒരേസമയം പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്.

ഒരു കോമഡി ഇന്‍വെസ്‌റ്റിഗേഷൻ ത്രില്ലറായാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്‌ത ചിത്രം കൂടിയാണിത്. കൂടാതെ ഗൗതം മേനോന്‍ തന്‍റെ കരിയറില്‍ ആദ്യമായി ഒരുക്കിയ കോമഡി ത്രില്ലര്‍ ചിത്രം കൂടിയാണിത്.

2025ലെ മമ്മൂട്ടിയുടെ ആദ്യ റിലീസാണ് 'ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ്‌'. ഡിറ്റക്‌ടീവിന്‍റെ വേഷമാണ് ചിത്രത്തില്‍ മമ്മൂട്ടിക്ക്. ഗോകുല്‍ സുരേഷും ഡിറ്റക്‌ടീവായാണ് വേഷമിടുന്നത്. ഇവരെ കൂടാതെ സിദ്ദിഖ്, ലെന, ഷൈന്‍ ടോം ചാക്കോ, വിജയ് ബാബു, വിജി വെങ്കടേഷ്, സുഷ്‌മിത ഭട്ട്, വിനീത്, വാഫ ഖതീജ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ഇതിനോടകം തന്നെ സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ക്യാരക്‌ടര്‍ പോസ്‌റ്ററുകള്‍ സോഷ്യല്‍ മീഡിയയിലൂടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ക്യാരക്‌ടര്‍ പോസ്‌റ്ററുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി ആണ് സിനിമയുടെ നിര്‍മ്മാണം. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ആറാമത്തെ ചിത്രം കൂടിയാണിത്. ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിച്ചത്.

ഡോക്‌ടര്‍ സൂരജ് രാജന്‍, ഡോക്‌ടര്‍ നീരജ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. വിഷ്‌ണു ആർ ദേവ് ആണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ആന്‍റണി എഡിറ്റിംഗും ദർബുക ശിവ സംഗീതവും നിര്‍വ്വഹിച്ചു.

ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - അരിഷ് അസ്‌ലം, മേക്കപ്പ് - ജോർജ്‌ സെബാസ്റ്റ്യൻ, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം - സമീറ സനീഷ്, അഭിജിത്, സംഘട്ടനം- സുപ്രീം സുന്ദർ, കലൈ കിങ്‌സൺ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജോർജ് സെബാസ്‌റ്റ്യൻ, കോ ഡയറക്‌ടര്‍ - പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ - സുനിൽ സിംഗ്, സൗണ്ട് മിക്‌സിംഗ് - തപസ് നായക്, സൗണ്ട് ഡിസൈൻ - കിഷൻ മോഹൻ, ഡിസ്ട്രിബൂഷൻ - വേഫേറർ ഫിലിംസ്, പ്രൊഡക്ഷൻ കൺട്രോളർ - അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ - ഷാജി നടുവിൽ, സ്‌റ്റിൽസ് - അജിത് കുമാർ, പബ്ലിസിറ്റി ഡിസൈൻ - എസ്‌തെറ്റിക് കുഞ്ഞമ്മ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്‌ണർ - ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിംഗ് - വിഷ്‌ണു സുഗതൻ, പിആർഒ - ശബരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപര്ര്‍ത്തകര്‍.

Also Read: മമ്മൂട്ടി ചേട്ടന് ഒരു ഉമ്മ... ആ പേര് രേഖാചിത്രത്തിന് മുന്‍പേ സംഭവിച്ചു... - ASIF ALI KISSED MAMMOOTTY

Last Updated : Jan 25, 2025, 9:27 AM IST

ABOUT THE AUTHOR

...view details