സീക്രട്ടിന്‍റെ ട്രെയിലർ റിലീസ് ചടങ്ങ് (ETV Bharat) എറണാകുളം:മികച്ച തിരക്കഥകളിലൂടെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മലയാളികള്‍ക്ക് സമ്മാനിച്ച എസ്‌എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം സീക്രട്ടിന്‍റെ ട്രെയിലർ റിലീസ് ചെയ്‌തു. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് ട്രെയിലര്‍ റിലീസ് ചെയ്‌തത്. കൊച്ചിയിൽ നടന്ന ട്രെയിലർ റിലീസ് ചടങ്ങിൽ എസ്‌എൻ സ്വാമി, മമ്മൂട്ടി, ഗൗതം മേനോൻ, കലേഷ് രാമാനന്ദ് തുടങ്ങിയ താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുത്തു. മമ്മൂട്ടി കമ്പനിയുടെ സോഷ്യൽ മീഡിയ പേജുകളിലും പൃഥ്വിരാജ്, ടൊവിനോ തോമസ്, ബേസിൽ ജോസഫ് എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയുമാണ് ട്രെയിലർ പ്രേക്ഷകരിലേക്കെത്തിയത്.
മലയാള സിനിമയിൽ ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത ഒരു പുതിയ ആശയം, യുവതാരങ്ങളിലൂടെയാണ് എസ്‌എൻ സ്വാമി പ്രേക്ഷകരുമായി പങ്കുവയ്‌ക്കുന്നത്. പ്രേക്ഷകരെ ഉദ്വേഗത്തിന്‍റെ മുൾമുനയിൽ നിർത്തുന്ന ട്രെയിലറാണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്‌തത്. ജൂലൈ 26ന് സീക്രട്ട് തിയേറ്ററുകളിലേക്കെത്തും.
ലക്ഷ്‌മി പാർവതി വിഷന്‍റെ ബാനറിൽ രാജേന്ദ്ര പ്രസാദ് നിർമ്മിച്ച സീക്രട്ടിൽ ധ്യാൻ ശ്രീനിവാസൻ, അപർണ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആർദ്ര മോഹൻ, രഞ്ജിത്ത്, രഞ്ജി പണിക്കർ, ജയകൃഷ്‌ണൻ, സുരേഷ് കുമാർ, അഭിരാം രാധാകൃഷ്‌ണൻ, മണിക്കുട്ടൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എസ്‌എൻ സ്വാമി കഥയും തിരക്കഥയും ഒരുക്കി സംവിധാനം നിർവഹിക്കുന്ന സീക്രട്ടിന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ജേക്‌സ് ബിജോയാണ്. ഡിഒപി: ജാക്‌സൺ ജോൺസൺ, എഡിറ്റിങ്: ബസോദ് ടി ബാബുരാജ്, ആർട്ട് ഡയറക്‌ടർ: സിറിൽ കുരുവിള, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: രാകേഷ് ടി.ബി, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, കോസ്റ്റ്യൂം: സ്റ്റെഫി സേവിയർ, മേക്കപ്പ്: സിനൂപ് രാജ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: ശിവറാം, സൗണ്ട് ഡിസൈൻ: വിക്കി, കിഷൻ. അസോസിയേറ്റ് ഡയറക്‌ടർ : വിഷ്‌ണു ചന്ദ്രൻ, ആക്ഷൻ ഡയറക്‌ടർ: ഫീനിക്‌സ് പ്രഭു, ഫൈനൽ മിക്‌സ്: അജിത് എ ജോർജ്, വി എഫ് എക്‌സ് : ഡിജിബ്രിക്ക്‌സ്, ഡിഐ : മോക്ഷ, സ്റ്റിൽസ്: നവീൻ മുരളി, പബ്ലിസിറ്റി ഡിസൈനർ: ആന്‍റണി സ്റ്റീഫൻ, പിആർഒ: പ്രതീഷ് ശേഖർ.
Also Read :ധ്യാൻ ശ്രീനിവാസൻ ചിത്രം 'സൂപ്പർ സിന്ദഗി'; പുതിയ പോസ്‌റ്റർ പുറത്ത് - Super Zindhagi New Poster Released