78-ാം സ്വാതന്ത്ര്യ ദിനത്തില്‍ 'ബസൂക്ക'യുടെ ടീസര്‍ പുറത്തിറങ്ങി. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്‌ത 'ബസൂക്ക'യുടെ ആദ്യ ടീസറാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടത്. മമ്മൂട്ടിയാണ് തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ 'ബസൂക്ക' ടീസര്‍ റിലീസ് ചെയ്‌തത്. 'ബസൂക്കയുടെ ഔദ്യോഗിക ടീസര്‍ പുറത്തിറങ്ങി' -എന്ന അടിക്കുറിപ്പോടു കൂടിയാണ് താരം ടീസര്‍ പങ്കുവച്ചത്.
പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയ സിനിമയുടെ ടീസറിനായുള്ള കാത്തിരിപ്പിലായിരുന്നു നാളേറെയായി ആരാധകര്‍. 1.43 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ ഗൗതം വാസുദേവ് മേനോനും മമ്മൂട്ടിയുമാണ് ഹൈലൈറ്റാകുന്നത്. ഇരുവരും തമ്മിലുള്ള സംഭാഷണത്തോടുകൂടിയാണ് ടീസര്‍ അവസാനിക്കുന്നത്.
'ഈ കഥയില്‍ നിങ്ങളുടെ റോള്‍?' എന്ന ഗൗതം മേനോന്‍റെ ചോദ്യത്തിന് 'നമ്മള് ചെയ്യാത്ത റോളുകളൊന്നും ഇല്ല ഭായ്' എന്നാണ് മമ്മൂട്ടി മറുപടി നല്‍കിയിരിക്കുന്നത്. ബെഞ്ചമിൻ ജോഷ്വാ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണ് ടീസറില്‍ ഗൗതം വാസുദേവ് മേനോന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തില്‍ ഗൗതം വാസുദേവ് മേനോൻ ഒരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് തുടക്കം മുതലെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
കൂടാതെ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഡീൻ ഡെന്നിസ്, സ്‌ഫടികം ജോർജ്, ഭാമ അരുൺ, സുമിത് നേവൽ, ദിവ്യാ പിള്ള എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
വൈശാഖ് ചിത്രം 'ടർബോ'യുടെ വൻ വിജയത്തിന് ശേഷം റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രം കൂടിയാണിത്. ബിഗ് ബജറ്റ് ഗെയിം ത്രില്ലറായാണ് 'ബസൂക്ക' ഒരുങ്ങുന്നത്. സിനിമയുടെ നിര്‍മാണം സരിഗമ ഇന്ത്യ ലിമിറ്റഡും തിയേറ്റർ ഓഫ് ഡ്രീംസിന്‍റെ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് 'ബസൂക്ക'യുടെ സംവിധായകന്‍ ഡീനോ ഡെന്നിസ്.
90 ദിവസങ്ങൾ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. 'കാപ്പ', 'അന്വേഷിപ്പിൻ കണ്ടെത്തും' എന്നിവയ്‌ക്ക് ശേഷം സരിഗമയും തിയേറ്റർ ഓഫ് ഡ്രീംസും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
മിഥുൻ മുകുന്ദൻ ആണ് 'ബസൂക്ക'യിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണവും, നിഷാദ് യൂസഫ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. ചീഫ് അസോസിയേറ്റ് - സുജിത്, കലാസംവിധാനം - ഷിജി പട്ടണം, അനീസ് നാടോടി, വസ്ത്രാലങ്കാരം - സമീറ സനീഷ്, അഭിജിത്, മേക്കപ്പ് - ജിതേഷ് പൊയ്യ, എസ് ജോർജ്, സംഘട്ടനം - മാഫിയ ശശി, മഹേഷ് മാത്യു, വിക്കി, പിസി സ്‌റ്റണ്ട്‌സ്, പ്രൊഡക്ഷൻ കൺട്രോളർ - സഞ്ജു ജെ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - സൂരജ് കുമാർ, കോ പ്രൊഡ്യൂസർ - സാഹിൽ ശർമ, പ്രോജക്‌ട് ഡിസൈന്‍ - ബാദുഷ എംഎം, ഡിജിറ്റൽ മാർക്കറ്റിംഗ് - വിഷ്‌ണു സുഗതൻ, സെക്കൻ്റ് യൂണിറ്റ് ക്യാമറ - റോബി വർഗീസ് രാജ്, പിആർഒ - ശബരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.
Also Read:ഫിലിംഫെയറില്‍ എത്തിയത് ബാങ് ബാങ് ഷര്‍ട്ട് ധരിച്ച്; ആരാധകര്‍ക്ക് കൗതുകമായി മമ്മൂട്ടിയുടെ ഷര്‍ട്ട്; വിലകേട്ടാല്‍ ഞെട്ടും - Mammootty wears a bang bang shirt