കേരളം

kerala

ETV Bharat / entertainment

പുതുവര്‍ഷത്തില്‍ ഞെട്ടിക്കാന്‍ മമ്മൂട്ടി- ഗൗതം മേനോന്‍ ചിത്രം; 'ഡൊമനിക് ആന്‍ഡ് ദി ലേഡീസ് പഴസ്' റിലീസ് തിയതി പ്രഖ്യാപിച്ചു - MAMMOOTTY GAUTHAM MENON MOVIE

ഗൗതം മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രം

DOMINIC ANDTHE LADIES PURSE RELEASE  RELEASE DATE ANNOUNCED  മമ്മൂട്ടി ഗൗതം മേനോന്‍ സിനിമ  മമ്മൂട്ടി ഗോകുല്‍ സുരേഷ്
മമ്മൂട്ടി, ഗൗതം മേനോന്‍ (ETV Bharat)

By ETV Bharat Entertainment Team

Published : Jan 1, 2025, 10:09 AM IST

ഗൗതം വാസുദേവ് മേനോന്‍ ആരാധകരും മമ്മൂട്ടി ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് 'ഡൊമനിക് ആന്‍ഡ് ദി ലേഡീസ് പഴസ്'. 'വാരണ ആയിരം', 'വിണ്ണൈത്താണ്ടി വരുവായ' തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന ഗൗതം മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. മമ്മൂട്ടിയും ഗൗതം മേനോനും ഒരുമിക്കുന്നുവെന്ന് അറിഞ്ഞത് മുതല്‍ ആരാധകര്‍ ഏറെ ആകാംക്ഷയിലാണ്.

മാത്രമല്ല ചിത്രത്തിന്‍റെ പ്രഖ്യാപനം മുതല്‍ ഇതുവരെയുള്ള അപ്‌ഡേറ്റുകളെല്ലാം വലിയ വരവേല്‍പ്പോടെയാണ് ആരാധകര്‍ ഏറ്റെടുത്തിട്ടുള്ളത്. ഇപ്പോഴിതാ 'ഡൊമനിക് ആന്‍ഡ് ദി ലേഡീസ് പഴസിന്‍റെ' റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്. 2025 ജനുവരി23 നാണ് ചിത്രം ആഗോള തലത്തില്‍ തിയേറ്ററുകളില്‍ എത്തുന്നത്.

ക്രൈം ഇന്‍വസ്‌റ്റിഗേഷന്‍ ത്രില്ലര്‍ കോമഡി ഇനത്തില്‍ പെടുന്നതാണ് ചിത്രം. മമ്മൂട്ടിയുടെ നിര്‍മാണത്തിലുള്ള മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ആറാമത്തെ സിനിമയാണിത്.

2025 ലെ പുതുവത്സര ആശംസയോടെ മമ്മൂട്ടി തന്നെയാണ് തന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെ റിലീസ് തിയതി ആരാധകരെ അറിയിച്ചത്. "എല്ലാവര്‍ക്കും പുതുവത്സര ആശംസകള്‍ 2025 ജനുവരി 23 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ 'ഡൊമനിക് ആന്‍ഡ് ലേഡീസ് പഴ്‌സ്' എത്തുമെന്നാണ്", മമ്മൂട്ടി അറിയിച്ചിരിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഗോകുല്‍ സുരേഷും ചിത്രത്തില്‍ നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 'എബിസിഡി' സിനിമയുടെ തിരക്കഥാകൃത്തുകളായ നീരജ് രാജന്‍, സുരാജ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് 'ഡൊമനിക് ആന്‍ഡ് ദി പേഴ്‌സി'ന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

പ്രശസ്‌ത തമിഴ് സംഗീത സംവിധായകന്‍ ദര്‍ബുക ശിവയാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. അദ്ദേഹം മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. വിഷ്‌ണു ദേവാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ആന്‍റണിയാണ് ചിത്രത്തിന്‍റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്.

മമമ്മൂട്ടിയും ഗൗതം മേനോനും 'ബസൂക്ക'യില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഡിനോ ഡെന്നീസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്.

വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിക്കുന്ന മഹേഷ് നാരായണന്‍ ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. അതുകൂടാതെ വിനായകനും മമ്മൂട്ടിയും പ്രധാന വേഷത്തിലെത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണിത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ 'കുറുപ്പി'ന്‍റെ സഹരചയിതാവ് ജിതിന്‍ കെ ജോസാണ് സിനിമയുടെ സംവിധാനം. ജിതിന്‍ കെ ജോസിന്‍റെ ആദ്യ ചിത്രം കൂടിയാണിത്. ജിഷ്‌ണു ശ്രീകുമാര്‍, ജിതിന്‍ കെ ജോസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

2001ൽ പുറത്തിറങ്ങിയ 'മിന്നലെ' എന്ന ചിത്രം സംവിധാനം ചെയ്‌തുകൊണ്ടാണ് സിനിമ ലോകത്തേക്ക് ഗൗതം മേനോന്‍ അരങ്ങേറ്റം. 2003ൽ പുറത്തിറങ്ങിയ 'കാക്ക കാക്കയും' തമിഴ് പൊലീസ് സിനിമകളിലെ കൾട്ട് ക്ലാസിക് ചിത്രമായിരുന്നു.

2006ൽ പുറത്തിറങ്ങിയ 'വേട്ടയാട് വിളയാട്' എന്ന ചിത്രവും 2008ൽ പുറത്തിറങ്ങിയ 'വാരണം ആയിരവും' 2010ൽ റിലീസ് ചെയ്‌ത 'വിണ്ണൈത്താണ്ടി വരുവായയും' 2012ൽ പുറത്തിറങ്ങിയ 'നീതാനെ എൻ പൊൻ വസന്തവും' 2020ലെ 'പാവ കഥൈകൾ' എന്ന ആന്തോളജിയിലെ 'വൻ മകളുമൊക്കെ' ഗൗതം മേനോന് മികച്ച ജനപിന്തുണ നേടിക്കൊടുത്തവയാണ്.

Also Read:മമ്മൂട്ടി 100 ദിവസം, മോഹന്‍ലാല്‍ 30, സൂപ്പര്‍സ്‌റ്റാറുകള്‍ കൊളംബോയിലേക്ക്; 16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അവര്‍ വീണ്ടും എത്തുന്നു

ABOUT THE AUTHOR

...view details