മമ്മൂട്ടി, അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാഹുല്‍ സദാശിവന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ഭ്രമയുഗം. പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരുക്കിയ, സിനിമാസ്വാദകർക്ക് വേറിട്ട ദൃശ്യാനുഭവം സമ്മാനിച്ച ഈ ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടിയത്. ചിത്രത്തിന്‍റെ സംഗീതവും ഏറെ പ്രശംസയേറ്റ് വാങ്ങിയിരുന്നു.
ഇപ്പോഴിതാ ഈ ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിലെ പൂമണി മാളിക എന്ന ഏറെ ശ്രദ്ധേയമായ ഗാനത്തിന്‍റെ വീഡിയോയാണ് നിർമാതാക്കൾ പുറത്തുവിട്ടത്. അമ്മു മരിയ അലക്‌സിന്‍റെ വരികൾക്ക് സംഗീതം പകർന്നത് ക്രിസ്റ്റോ സേവ്യർ ആണ്. ക്രിസ്റ്റോ സേവ്യർ തന്നെയാണ് ഗാനം ആലപിച്ചതും.
അതേസമയം മലയാളത്തില്‍ ഈ വര്‍ഷം ഏറ്റവും ശ്രദ്ധനേടിയ ചിത്രങ്ങളിലൊന്നാണ് ഭ്രമയുഗം. ഫെബ്രുവരി 15 ന് തിയറ്ററുകളിലെത്തിയ ഈ ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിന് ആദ്യദിനം തന്നെ മികച്ച അഭിപ്രായം നേടാനായയി, പിന്നീട് ബോക്‌സ് ചിത്രം ബോക്‌സ് ഓഫിസിൽ വൻ കുതിപ്പാണ് നടത്തിയത്. നിര്‍മാതാക്കള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 60 കോടിക്ക് മുകളിലാണ് ചിത്രം തിയേറ്ററുകളിൽ നിന്നും വാരിക്കൂട്ടിയത്.