കേരളം

kerala

ETV Bharat / entertainment

"എതിരാളിയായി തലയെടുപ്പുള്ള ഗാംഭീര്യം"; കീരിക്കാടന്‍ ജോസിന് ആദരാഞ്ജലികളുമായി മമ്മൂട്ടിയും മോഹന്‍ലാലും - Tribute to Keerikkadan Jose - TRIBUTE TO KEERIKKADAN JOSE

കീരിക്കാടന്‍ ജോസ് എന്ന മോഹന്‍ രാജിന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടിയും മോഹന്‍ലാലും. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു മോഹന്‍ രാജിന് താരങ്ങള്‍ അനുശോചനം രേഖപ്പെടുത്തിയത്. തന്‍റെ പ്രിയപ്പെട്ട സുഹൃത്തിന് കണ്ണീരോടെ വിടയെന്ന് മോഹന്‍ലാല്‍.

MOHANLAL  Keerikkadan Jose  Mammootty  കീരിക്കാടന്‍ ജോസ്
Tribute to Keerikkadan Jose (ETV Bharat)

By ETV Bharat Entertainment Team

Published : Oct 4, 2024, 10:04 AM IST

നടന്‍ മോഹന്‍രാജിന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മോഹന്‍ലാലും മമ്മൂട്ടിയും. കഥാപാത്രത്തിൻ്റെ പേരിൽ വിളിക്കപ്പെടുകയും അറിയപ്പെടുകയും ചെയ്യുന്നത് മഹാ അനുഗ്രഹം നേടിയ കലാകാരന് മാത്രം കിട്ടുന്ന സൗഭാഗ്യമാണെന്ന് മോഹന്‍ലാല്‍. ഫേസ്‌ബുക്കിലൂടെയായിരുന്നു മോഹന്‍ലാലിന്‍റെ പ്രതികരണം.

വ്യക്‌തി ജീവിതത്തിൽ നന്‍മയും സൗമ്യതയും കാത്ത് സൂക്ഷിച്ച തൻ്റെ പ്രിയപ്പെട്ട സുഹൃത്തിന് കണ്ണീരോടെ വിടയെന്ന് മോഹന്‍ലാല്‍ ഫേസ്‌ബുക്കില്‍ കുറിച്ചു. മോഹന്‍രാജിന്‍റെ ചിത്രം പങ്കുവച്ച് കൊണ്ടായിരുന്നു മോഹന്‍ലാലിന്‍റെ പോസ്‌റ്റ്.

"കഥാപാത്രത്തിൻ്റെ പേരിൽ വിളിക്കപ്പെടുകയും അറിയപ്പെടുകയും ചെയ്യുക എന്നത് അഭിനയ സിദ്ധിയുടെ മഹാ അനുഗ്രഹം നേടിയ കലാകാരന് മാത്രം കിട്ടുന്ന സൗഭാഗ്യമാണ്. കിരീടത്തിലെ കീരിക്കാടൻ ജോസ് എന്ന അനശ്വര കഥാപാത്രത്തെ അവതരിപ്പിച്ച പ്രിയപ്പെട്ട മോഹൻരാജ് നമ്മെ വിട്ടുപിരിഞ്ഞു.

സേതുവിൻ്റെ എതിരാളിയായി തലയെടുപ്പോടെ ക്യാമറയുടെ മുന്നിൽ നിൽക്കുന്ന അദ്ദേഹത്തിൻ്റെ ഗാംഭീര്യം, ഇന്നലത്തെ പോലെ ഞാൻ ഓർക്കുന്നു. വ്യക്‌തി ജീവിതത്തിൽ നന്‍മയും സൗമ്യതയും കാത്ത് സൂക്ഷിച്ച എൻ്റെ പ്രിയപ്പെട്ട സുഹൃത്തിന് കണ്ണീരോടെ വിട."-മോഹന്‍ലാല്‍ കുറിച്ചു.

"മോഹൻരാജിന് ആദരാഞ്ജലികൾ" -എന്ന് മമ്മൂട്ടിയും കുറിച്ചു.

Also Read: കീരിക്കാടന്‍ ജോസ് ഇനി ഓര്‍മ്മ; നടന്‍ മോഹന്‍ രാജ് അന്തരിച്ചു - Keerikkadan Jose passes away

ABOUT THE AUTHOR

...view details