എറണാകുളം:മലയാള സിനിമ എഡിറ്റര്‍ നിഷാദ് യൂസഫിനെ (43) ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് പുലർച്ചെയോടെയാണ് കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റിൽ നിഷാദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്‌മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റും. ചങ്ങനാശേരി സ്വദേശിയാണ് നിഷാദ് യൂസഫ്. ഭാര്യയ്‌ക്കും രണ്ട് മക്കള്‍ക്കുമൊപ്പം കൊച്ചിയിലെ പനമ്പിള്ളി നഗറില്‍ താമസിച്ച് വരികയായിരുന്നു നിഷാദ്.