വിവാഹ വാര്‍ഷിക ദിനത്തില്‍ നടന്‍ സലീം കുമാര്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ജീവിതയാത്രയില്‍ താന്‍ തളര്‍ന്നുവീണപ്പോള്‍ താങ്ങും തണലുമായി നിന്നത് അമ്മയും ഭാര്യയുമാണെന്ന് നടന്‍ കുറിച്ചു. ഭാര്യ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് 28 വര്‍ഷം തികയുന്നുവെന്നും താന്‍ ചെയ്‌ത ഏറ്റവും വലിയ ശരിയായിരുന്നു ഇതെന്നും അദ്ദേഹം കുറിച്ചു.
'എന്‍റെ ജീവിതയാത്രയിൽ ഞാൻ തളർന്നു വീണപ്പോൾ എല്ലാം എനിക്ക് താങ്ങും തണലുമായി നിന്നത് രണ്ട് "സ്ത്രീ മരങ്ങളാണ്," ഒന്ന് എന്‍റെ അമ്മയും മറ്റൊന്ന് എന്‍റെ ഭാര്യയുമാണ്. സുനിത എന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് ഇന്നേക്ക് 28 വർഷം തികയുകയാണ്. അതെ, ഞാൻ ജീവിതത്തിൽ ചെയ്‌ത ഏറ്റവും വലിയ ശരിക്ക് ഇന്ന് 28 വയസ്' -സലിം കുമാര്‍ കുറിച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും