കേരളം

kerala

ETV Bharat / entertainment

'ലാൽ സലാം' ഫെബ്രുവരി 9ന് തിയേറ്ററുകളില്‍; രജനികാന്തും ചിത്രത്തില്‍ - ലാൽ സലാം

ക്രിക്കറ്റാണ് ചിത്രത്തിന്‍റെ പ്രമേയം. ഓസ്‌കാർ അവാർഡ് ജേതാവ് എ.ആർ റഹ്മാനാണ് രജനികാന്തിന്‍റെ മകളും സംവിധായകയുമായ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

Lal Salaam  Aishwarya Rajinikanth  Rajinikanth movie release  ഐശ്വര്യ രജനികാന്ത്  രജനികാന്ത്  ലാൽ സലാം  സിനിമ
'Lal Salaam' directed by Aishwarya Rajinikanth

By ANI

Published : Jan 27, 2024, 6:15 PM IST

തമിഴ്‌നാട്: രജനികാന്തിന്‍റെ മകളും സംവിധായകയുമായ ഐശ്വര്യ രജനികാന്തിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം 'ലാൽ സലാം' ഫെബ്രുവരി 9ന് തിയേറ്ററുകളിലെത്തും. ലൈക്ക പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുബാസ്‌കരനാണ് ചിത്രം നിർമ്മിക്കുന്നത്. വിഷ്‌ണു വിശാലും, വിക്രാന്തും നായകന്മാരാവുന്ന ചിത്രത്തിൽ രജനികാന്ത് അതിഥി വേഷത്തിലെത്തുന്നുണ്ട് എന്നതും ശ്രദ്ധേയമാണ് ('Lal Salaam' is directed by Aishwarya Rajinikanth).

ക്രിക്കറ്റാണ് ചിത്രത്തിന്‍റെ പ്രമേയം. ഓസ്‌കാർ അവാർഡ് ജേതാവ് എ.ആർ റഹ്മാനാണ് ചിത്രത്തിൽ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ്, തെലുഗു, കന്നഡ, മലയാളം, ഹിന്ദി എന്നീ 5 ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിനെത്തുക. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലനാണ് കേരളത്തിൽ ചിത്രം വിതരണത്തിനെത്തിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യൂഷൻ പാർട്‌ണർ (The film will release in theatres on February 9).

ജയിലറിന് ശേഷം രജനികാന്ത് അഭിനയിക്കുന്ന ചിത്രമാണ് 'ലാൽ സലാം'. വിഷ്‌ണു രംഗസ്വാമി കഥയും സംഭാഷണങ്ങളും ഒരുക്കിയ ചിത്രത്തിൽ 'മൊയ്‌ദീൻ ഭായ്' എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. സെന്തിൽ, ജീവിത, തമ്പി രാമയ്യ, അനന്തിക സനിൽകുമാർ, വിവേക് പ്രസന്ന, തങ്കദുരൈ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

ത്രീ, വൈ രാജ വൈ എന്നീ ചിത്രങ്ങൾക്കും സിനിമാ വീരൻ എന്ന ഡോക്യുമെന്‍ററിക്കും ശേഷം 8 വർഷം കഴിഞ്ഞ് ഐശ്വര്യ രജനികാന്ത് സംവിധാന രംഗത്തേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയാണ് 'ലാൽ സലാം'. ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

ലൈക്ക പ്രൊഡക്ഷൻസുമായ് വീണ്ടും കൈകോർക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം അറിയിക്കുന്നതായി ശ്രീ ഗോകുലം മൂവീസിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്‌ണമൂർത്തി അറിയിച്ചു. "ഈ താരകുടുംബത്തോടൊപ്പം പങ്കുചേരാൻ വീണ്ടും സാധിച്ചതിൽ വലിയ അഭിമാനമുണ്ട്. ഭാവിയിൽ ഇനിയും ഒരുപാട് സിനിമകൾ ലൈക്ക പ്രൊഡക്ഷൻസുമായ് സഹകരിച്ചുകൊണ്ട് ചെയ്യാൻ ഞങ്ങൾക്ക് സാധിക്കുമെന്ന് വിശ്വസിക്കുന്നു". എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍.

ABOUT THE AUTHOR

...view details