കേരളം

kerala

ETV Bharat / entertainment

കുഞ്ചാക്കോ ബോബന്‍റെ 'ഒരു ദുരൂഹ സാഹചര്യത്തില്‍', വയനാട്ടില്‍ ചിത്രീകരണം ആരംഭിച്ചു; പൂജാ ചടങ്ങിൽ മറ്റു രണ്ടു ചിത്രങ്ങൾ കൂടി പ്രഖ്യാപിച്ച് ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍ - ORU DUROOHA SAHACHARYATHIL

ഉടന്‍ മറ്റ് രണ്ട് ചിത്രങ്ങളുടെയും ചിത്രീകരണം ആരംഭിക്കുമെന്ന് ലിസ്‌റ്റിന്‍

ORU DUROOHA SAHACHARYATHIL BEGINS  RATHEESH BALAKRISHNA POTHUVAL  ഒരു ദുരൂഹ സാഹചര്യത്തില്‍  കുഞ്ചാക്കോ ബോബന്‍ സിനിമ
ഒരു ദുരൂഹ സാഹചര്യത്തില്‍ എന്ന സിനിമയുടെ പൂജ ചടങ്ങ് (ETV Bharat)

By ETV Bharat Entertainment Team

Published : Nov 18, 2024, 5:25 PM IST

'ന്നാ താന്‍ കേസ് കൊട്' എന്ന സുപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനും രതീഷ് പൊതുവാളും ലിസ്റ്റിന്‍ സ്‌റ്റീഫനും വീണ്ടും ഒന്നിക്കുന്ന 'ഒരു ദുരൂഹ സാഹചര്യത്തില്‍' എന്ന സിനിമയുടെ ചിത്രീകരണം വയനാട് ആരംഭിച്ചു. ചിത്രത്തിന്‍റെ പൂജാ ചടങ്ങില്‍ മറ്റു രണ്ട് ചിത്രങ്ങള്‍ കൂടി ലിസ്റ്റിന്‍ സ്‌റ്റീഫന്‍ പ്രഖ്യാപിച്ചു.

വയനാട് കുറുവാ ദ്വീപിനടുത്തുള്ള ക്രിസ്റ്റൽ കുറുവ റിസോർട്ടിലെ ലൊക്കേഷനിൽ വച്ച് നടന്ന പൂജാ ചടങ്ങിൽ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, ആൽവിൻ ആന്‍റണി, ഡയറക്‌ടര്‍ രതീഷ് ബാലകൃഷ്‌ണ പൊതുവാൾ, ജാഫർ ഇടുക്കി, ചിദംബരം, സജിൻ ഗോപു, തുടങ്ങിയവർ ചേർന്ന് ഭദ്രദീപം കൊളുത്തി. തുടർന്ന് തിരക്കഥ ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍ ഡയറക്‌ടര്‍ രതീഷ് ബാലകൃഷ്‌ണ പൊതുവാളിന് കൈമാറി. തുടർന്ന് ലിസ്റ്റിൻ സ്റ്റീഫൻ സ്വിച്ച് ഓൺ ചെയ്‌തു.

ഒരു ദുരൂഹ സാഹചര്യത്തില്‍ സിനിമയുടെ പൂജ ചടങ്ങ് (ETV Bharat)

ചിദംബരം ക്ലാപ്പടിച്ച് ഷൂട്ടിങ്ങിന് തുടക്കം കുറിച്ചു. പൂജ വേളയിൽ തന്നെ മറ്റു രണ്ടു ചിത്രങ്ങളുടെയും പ്രഖ്യാപനം ലിസ്റ്റിൻ സ്റ്റീഫൻ നടത്തി. ഗരുഡൻ എന്ന സൂപ്പർ ഹിറ്റ് ചിത്രം സംവിധാനം ചെയ്‌ത അരുൺ വർമ്മ, പുതുമുഖ സംവിധായകൻ അമൽ ഷീല തമ്പി എന്നിവരുടെ ചിത്രങ്ങളാണ് പ്രഖ്യാപിച്ചത്.

ഉടൻ തന്നെ രണ്ടു ചിത്രങ്ങളുടെയും ഷൂട്ടിംഗ് ആരംഭിക്കും. കുഞ്ചാക്കോ ബോബനും ഈ ചിത്രത്തിന്‍റെ നിർമ്മാണത്തിൽ പങ്കാളിയാകുന്നു എന്ന പ്രത്യേകതയുമുണ്ട്. കുഞ്ചക്കോ ബോബനൊപ്പം ദിലീഷ് പോത്തൻ സജിൻ ഗോപു ചിദംബരം, ജാഫർ ഇടുക്കി, ഷാഹി കബീർ, ശരണ്യ രാമചന്ദ്രൻ, ദിവ്യ വിശ്വനാഥ് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു.

ലിസ്‌റ്റിന്‍ രതീഷ് ബാലകൃഷ്‌ണ പൊതുവാളിന് തിരക്കഥ കൈമാറുന്നു (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കോ പ്രൊഡ്യുസർ ജസ്റ്റിൻ സ്റ്റീഫൻ. ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ. പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ. ക്യാമറ അർജുൻ സേതു. എഡിറ്റർ മനോജ് കണ്ണോത്ത്. സംഗീതം ഡോൺ വിൻസന്‍റ്, ആർട്ട് ഇന്ദുലാൽ കാവീദ്, സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്സിങ് വിപിൻ നായർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്, മേക്കപ്പ് റോണെക്സ് സേവ്യർ,

പുതിയ രണ്ടു ചിത്രങ്ങളുടെ പ്രഖ്യാപനം നടത്തുന്ന ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍ (ETV Bharat)

കോസ്റ്റ്യൂം മെൽവി ജെ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അജിത്ത് വേലായുധൻ, സ്റ്റണ്ട് മാസ്റ്റർ വിക്കി, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു, പി ആർ ഓ - മഞ്ജു ഗോപിനാഥ്,

സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ (ETV Bharat)

സ്റ്റിൽസ് പ്രേംലാൽ പട്ടാഴി, ലൊക്കേഷൻ മാനേജർ റഫീഖ് പാറക്കണ്ടി, മാർക്കറ്റിംഗ് - സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, ഡിജിറ്റൽ പ്രൊമോഷൻസ് മാർട്ടിൻ ജോർജ്, ആഷിഫ് അലി, അഡ്വർടൈസിങ് ബ്രിങ്ഫോർത്ത്, ഡിസൈൻസ് ഓൾഡ് മങ്ക്സ്, വിതരണം മാജിക് ഫ്രെയിംസ് റിലീസ്. വയനാട് തിരുനെല്ലി എന്നീ ലൊക്കേഷനുകളിലായി ചിത്രത്തിന്‍റെ ഷൂട്ടിംഗ് തുടരും.

Also Read:കങ്കണയുടെ 'എമര്‍ജന്‍സി' തിയേറ്ററുകളിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

ABOUT THE AUTHOR

...view details