ബോഗയ്ന്‍വില്ല എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മരങ്ങളില്‍ തിങ്ങിനിറഞ്ഞ് ചുവപ്പു നിറത്തില്‍ മനോഹരമായിരിക്കുന്ന പൂക്കളെയായിരിക്കും മനസില്‍ ഓടിവരുന്നത് അല്ലേ. അതുപോലെ തന്നെ മോഹിപ്പിക്കുന്ന തരത്തിലുള്ളതാണ് അമല്‍ നീരദിന്‍റെ പുതിയ ചിത്രമായ 'ബോഗയ്‌വില്ല'യും.
ഒരു കാര്‍ അപകടത്തില്‍ ചുവന്ന പൂ വിരിയുന്നു. പിന്നീട് സിനിമ മുന്നോട്ടു പോകുന്നതിനിടയിലൊക്കെ ഓരോ നിമിഷത്തിലും പൂക്കലയായും പൂമരമായും ഈ സൈക്കോ ത്രില്ലര്‍ ചിത്രം മുന്നേറുകയാണ്.
ഇവിടെ ഒരു പൂ വിരിയുന്ന സന്തോഷമല്ല പകരം ഓരോ ഇതളില്‍ നിന്നും ചോരവാര്‍ന്നു വീഴുന്നതിന്‍റെ ത്രസിപ്പിക്കലാണ്.
മമ്മൂട്ടി നായകനായി എത്തിയ ഭീഷ്‌മ പര്‍വത്തിന് ശേഷം അമല്‍നീരദ് ഒരിക്കല്‍ കൂടി പ്രേക്ഷകരെ തന്നിലേക്ക് അടുപ്പിച്ചിരിക്കുന്നു. ഒരു പൂ വിരിയുന്നത് പോലെ പതിഞ്ഞ തുടക്കമാണ് സിനിമയ്ക്കുള്ളത്.
ആരാണ് റോയ്‌സ്, ആരാണ് ഡേവിഡ്, ആരാണ് റീതു എന്നിങ്ങനെ ഒരായിരം ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് ബോഗയ്‌ന്‍വില്ല ഒക്‌ടോബര്‍ 17 ന് തിയേറ്ററുകളിലെത്തി. ആദ്യ ഷോ പൂര്‍ത്തിയാകുമ്പോള്‍ തന്നെ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
ആരാധകരെ പൂര്‍ണമായും തൃപ്‌തിപ്പെടുത്തുന്ന തരത്തിലുള്ള ട്രീറ്റ്മെന്‍റാണ് ചിത്രത്തിന് അമല്‍നീരദ് നല്‍കിയിട്ടുള്ളത്.
മാത്രമല്ല അമല്‍ നീരദിന്‍റെ മാസ്റ്റര്‍പീസ് ആണ് ഈ ചിത്രം എന്ന് പറയുന്ന പ്രേക്ഷകരും കുറവല്ല. കുഞ്ചാക്കോ ബോബനോടൊപ്പം ജ്യോതിര്‍മയിയും മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
പോലീസ് ഓഫീസറായി എത്തിയ ഫഹദ് ഫാസിലിന്‍റെ അഭിനയവും ഏറെ ഞെട്ടിച്ചിട്ടുണ്ട്.
കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇടവേളയിലേക്കടുക്കുന്തോറും ചിത്രത്തിന്‍റെ വേഗത കൂടുന്നുണ്ട്. 11 വര്‍ഷത്തിന് ശേഷം സിനിമയിലേക്ക് മടങ്ങി വന്ന ജ്യോതിര്‍മയിയുടെ ആഘോഷം കൂടിയാണ് ഈ ചിത്രം.
ഭര്‍ത്താവിന്‍റെ ചിത്രത്തില്‍ റീത്തുവെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മികച്ച പ്രകടനമാണ് ജ്യോതിര്‍മയി കാഴ്‌ച വച്ചത്. റീത്തുവിന്‍റെ ഭര്‍ത്താവായി എത്തുന്നത് കുഞ്ചോക്കോ ബോബന്‍ ആണ്.
ചാവേറിന് ശേഷം മറ്റൊരു ഗെറ്റപ്പില്‍ കുഞ്ചോക്കോ ബോബനും മികച്ച പ്രകടനം തന്നെയാണ് . പോലീസ് ഓഫീസര്‍ ഡേവിഡ് കോശിയായി ഫഹദ് ഫാസിലും ചിത്രത്തില്‍ എത്തി പ്രേക്ഷകരെ ഞെട്ടിക്കുന്നുണ്ട്.
സുഷിന്‍ ശ്യാമിന്‍റെ സംഗീതവും അതിഗംഭീരമാണ്. കുഞ്ചാക്കോ ബോബനും അമല്‍ നീരദും ഇത് ആദ്യമായാണ് ഒന്നിക്കുന്നത്.
അമൽ നീരദ് പ്രൊഡക്ഷൻസിന്‍റെയും ഉദയ പിക്ചേഴ്‌സിന്‍റെയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമയുടെ നിര്‍മ്മാണം. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേര്‍ന്നാണ് അമല്‍ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'ഭീഷ്‌മപര്‍വ്വം' സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ആനന്ദ് സി ചന്ദ്രനാണ് 'ബോഗയ്‌ന്‍വില്ല'യുടെയും ഛായാഗ്രാഹകന്‍.
കോറിയോഗ്രാഫി - ജിഷ്‌ണു, സുമേഷ്, കോസ്റ്റ്യൂം ഡിസൈൻ - സമീറ സനീഷ്, മേക്കപ്പ് - റോണക്‌സ് സേവ്യർ, എഡിറ്റർ - വിവേക് ഹർഷൻ, സ്‌റ്റണ്ട് - സൂപ്രീം സുന്ദർ, മഹേഷ് മാത്യൂ, അസോസിയേറ്റ് ഡയറക്‌ടർമാർ - അജീത് വേലായുധൻ, സിജു എസ് ബാവ, അഡീഷണൽ ഡയലോഗുകൾ - ആർ ജെ മുരുഗൻ, ഗാനരചന - റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, പ്രൊഡക്ഷൻ സൗണ്ട് - അജീഷ് ഒമാനക്കുട്ടൻ, സൗണ്ട് ഡിസൈൻ - തപസ് നായക്, പ്രൊഡക്ഷൻ ഡിസൈൻ - ജോസഫ് നെല്ലിക്കൽ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - അരുൺ ഉണ്ണിക്കൃഷ്‌ണൻ, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, സ്‌റ്റിൽസ് - ഷഹീൻ താഹ, ഹസിഫ് അബിദ ഹക്കീം, പബ്ലിസിറ്റി ഡിസൈൻസ് - എസ്തെറ്റിക് കുഞ്ഞമ്മ, പിആർഒ - ആതിര ദിൽജിത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.
Also Read:"ഒരു ഭര്‍ത്താവിന് ഭാര്യക്ക് നല്‍കാന്‍ കഴിയുന്ന മികച്ച ഗിഫ്റ്റാണ് ബോഗയ്ന്‍വില്ല", മനസു തുറന്ന് ജ്യോതിര്‍മയി