ചെറുപ്പം മുതല്‍ കോകിലയ്‌ക്ക് തന്നെ ഇഷ്‌ടമായിരുന്നുവെന്ന് ബാല. എന്നാല്‍ താന്‍ അത് അറിഞ്ഞിരുന്നില്ലെന്നും വിവാഹ ശേഷം താരം പ്രതികരിച്ചു.
"ചെറുപ്പം മുതലേ മാമനെ ഒരുപാട് ഇഷ്‌ടമായിരുന്നു. ഞാന്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം ചെന്നൈയിലാണ്. ഇവിടെ കേരളത്തില്‍ വന്നതിന് ശേഷമാണ് അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞത്. മാമനെ കുറിച്ച് മാത്രമൊരു ഡയറി എഴുതി വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്" കോകില പറഞ്ഞു.
ബാലയുടെ ബന്ധുകൂടിയാണ് കോകില. ഈ വിവാഹത്തിന് മുന്‍കൈയെടുത്തത് കോകിലയാണെന്ന് ബാല പറഞ്ഞു.
"അമ്മയ്ക്ക് പ്രായമായി, അമ്മയ്ക്ക് 74 വയസായി, ഈ അവസ്ഥയില്‍ അമ്മയ്ക്ക് വരാന്‍ സാധിച്ചില്ല. അമ്മയോടാണ് ഇവള്‍ ഇഷ്‌ടം പറയുന്നത് എനിക്കും അത് നല്ലതാണെന്ന് തോന്നി.
കരള്‍ ശസ്‌ത്രക്രിയ കഴിഞ്ഞിട്ട് എനിക്ക് ഒരുപാട് ബുദ്ധിമുട്ടുകളുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം മറികടക്കാന്‍ സഹായിച്ചത് കോകിലയാണ്. അതുകൊണ്ട് ന്യായമായ രീതിയില്‍ ഞാനൊരു വിവാഹം കഴിക്കണമെന്ന് അമ്മയും തങ്ങളെല്ലാവരും ആഗ്രഹിച്ചു. അങ്ങനെയാണ് വിവാഹത്തിലേക്കെത്തിയതെന്നും ബാല പറഞ്ഞു.
കോകില തന്നെ കുറിച്ച് ഒരു ഡയറി എഴുതിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സത്യസന്ധമായ സ്‌നേഹം എന്താണെന്ന് വായിക്കാനിടയായപ്പോഴാണ് മനസിലായത്. നമുക്കും കുടുംബജീവിതമുണ്ടെന്നും നമ്മളെ സ്‌നേഹിക്കുന്നവരുണ്ടെന്നും ആത്മാര്‍ത്ഥയുണ്ടെന്നും മനസിലായി. ആ ഡയറിയില്‍ ഒരു കള്ളത്തരവുമില്ല. ഞാന്‍ കണ്ടു വളര്‍ന്നതാണ് അവളെ. എല്ലാവരും സന്തോഷമായിരിക്കണം. ആരുടേയും പേരെടുത്ത് പറയുന്നില്ല. 99 പേര്‍ക്ക് നല്ലതു ചെയ്‌തിട്ട് ഒരാള്‍ കുറ്റപ്പെടുത്തിയാല്‍ ശരിയല്ല. കാലം കടന്നുപോകുന്തോറും പക്വത വരും" നടന്‍ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
"ചെന്നൈയിലേക്ക് താമസം മാറുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. കേരളം വലിയ ഇഷ്‌ടമാണ്. മലയാളികളെ അങ്ങനെയൊന്നും പൂര്‍ണമായി ഉപേക്ഷിച്ച് പോവില്ല. കുറേ നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഒരിക്കലും അത് മുടങ്ങില്ല. ജീവിതത്തില്‍ എന്‍റെ അനുഭവത്തിലൂടെ പഠിച്ച ഒരു കാര്യമുണ്ട്. ഇപ്പോഴത് പറഞ്ഞാല്‍ നിങ്ങള്‍ക്കാര്‍ക്കും അത് മനസിലാവില്ല. മരണത്തിന് ശേഷവും ഒരു ജീവിതമുണ്ട്. അത് നന്മയിലേക്ക് ചേരുന്ന വഴിയാണ്. അത് നിങ്ങള്‍ക്ക് എപ്പോഴെങ്കിലും മനസിലാവും. അമ്മയോട് ഫോണില്‍ സംസാരിച്ചിരുന്നു. സന്തോഷവതിയാണ് അവരിപ്പോള്‍", ബാല പറഞ്ഞു.
ചേട്ടന് വിവാഹത്തിന് വരാന്‍ കഴിഞ്ഞില്ല. കങ്കുവയുടെ പോസ്‌റ്റ് പ്രൊഡക്ഷന്‍ ജോലികളുടെ തിരക്കിലാണ്. മാധ്യമങ്ങളില്‍ നിന്നുള്ള ലൈവ് വീഡിയോ അവരെല്ലാം കണ്ടിരുന്നു.
അതേസമയം കോകിലയുമായുള്ള ബാലയുടെ വിവാഹം ഇന്നലെ (ഒക്‌ടോബര്‍ 23)യായിരുന്നു. രാവിലെ 8.30 യോടെ കലൂർ പാവക്കുളം ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങ് നടന്നത്. താൻ വീണ്ടും വിവാഹം കഴിക്കുമെന്ന് ബാല സമൂഹ മാധ്യമത്തിലൂടെ സൂചിപ്പിച്ചിരുന്നു.
Also Read:വിഷമമുണ്ട്; ബാലയുടെ വിവാഹത്തിന് പിന്നാലെ എലിസബത്തിന്‍റെ വീഡിയോ