ഹൈദരാബാദ്: ഹൃദയം കവരുന്നൊരു ജന്മദിന സന്ദേശവുമായി ഏവരുടെയും ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുകയാണ് പ്രശസ്‌ത താരം കിയാര അദ്വാനി. ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന സഹപ്രവര്‍ത്തകനായ ഷാഹിദ് കപൂറിനാണ് താരം പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്(Kiara Advani).
ഷാഹിദിന് നാനാഭാഗത്ത് നിന്നും ഇന്ന് പിറന്നാള്‍ ആശംസകളുടെ പ്രവാഹമായിരുന്നു. കബീര്‍ സിങില്‍ അദ്ദേഹത്തോടൊപ്പം അഭിനയിച്ച കിയാരയും ആശംസകളുമായി എത്തി. തന്‍റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെയാണ് താരം ഷാഹിദ്ദിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. ആരും കണ്ടിട്ടില്ലാത്ത ഒരു ചിത്രം പങ്കുവച്ചായിരുന്നു താരത്തിന്‍റെ ആശംസ. കിയാരയുടെ വിവാഹ ദിവസത്തെ ചിത്രമാണിത്. ഷാഹിദ്ദും വിവാഹത്തിനെത്തിയിരുന്നു(Shahid Kapoor).
ഷാഹിദ് കപൂറിന് പിറന്നാള്‍ ആശംസകളുമായി കിയാര അദ്വാനി കബീര്‍ സിങ് എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും തമ്മിലുള്ള സൗഹൃദം കൂടുതല്‍ ദൃഢമായത്. കോഫി വിത്ത് കരണ്‍ എന്ന ഷോയിലും ഇരുവരും ഒന്നിച്ചെത്തി. അതില്‍ ഇരുവരും തങ്ങളുടെ സൗഹൃദത്തെയും ഒന്നിച്ചുള്ള അഭിനയത്തെയും കുറിച്ച് വാചാലരായിരുന്നു. കഴിഞ്ഞ കൊല്ലം നടന്ന കിയാരയുടെ വിവാഹത്തിന് ഷാഹിദ്ദും ഭാര്യ മീരാ രജപുത്തും ഒരുമിച്ചാണ് എത്തിയത്. വെള്ളിത്തിരയ്ക്ക് പുറത്തും തങ്ങളുടെ സൗഹൃദം എത്രമാത്രം ദൃഢമാണെന്നതിന്‍റെ പരസ്യപ്പെടുത്തലായിരുന്നു അത്(birthday message).
വിവാഹച്ചടങ്ങുകള്‍ക്ക് ഒരുങ്ങുന്ന കിയാരയ്ക്കൊപ്പം സെല്‍ഫിയെടുക്കുന്ന ഷാഹിദ്ദിന്‍റെ ചിത്രമാണ് പിറന്നാള്‍ ആശംസകള്‍ക്കൊപ്പം പങ്കുവച്ചത്. ഈ ചിത്രം പങ്കിട്ടതിന് മീര രജ്പുത്തിനോടും കിയാര നന്ദി അറിയിക്കുന്നുണ്ട്. ഹാപ്പി ബര്‍ത്ത്ഡേ എസ് കെ, ഈ ചിത്രം പങ്കുവച്ചതിന് നന്ദി മീരാ കപൂര്‍ എന്നാണ് കിയാര തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചിരിക്കുന്നത്.
കിയാരയുടെ ഡോണ്‍ 3 എന്ന ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും. രണ്‍വീര്‍ സിങാണ് ചിത്രത്തില്‍ കിയാരയ്ക്കൊപ്പം അഭിനയിച്ചിരിക്കുന്നത്. പുതിയ ചിത്രത്തെ താന്‍ ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് കിയാര നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിലുള്ള തന്‍റെ പ്രതിച്ഛായ മാറ്റി മറിക്കുന്ന റോളാണ് പുതിയ ചിത്രത്തില്‍ തന്‍റേതെന്ന് കിയാര അവകാശപ്പെടുന്നു. ജൂനിയര്‍ എന്‍ടിആറിനും ഹൃത്വിക് റോഷനുമൊപ്പം വാര്‍ 2 എന്ന ചിത്രത്തിലും കിയാര എത്തുമെന്ന അഭ്യൂഹമുണ്ട്.
തേരി ബാത്തോം മേ ഉല്‍ഝ ജിയ എന്ന ചിത്രമാണ് ഷാഹിദ്ദ് കപൂറിന്‍റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടി മുന്നേറുകയാണ് ചിത്രം. ക്രിതി സനോനാണ് നായിക. ദേവ, ഫര്‍സായി സീസണ്‍ ടു തുടങ്ങിയ ചിത്രങ്ങളും അദ്ദേഹത്തിന്‍റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നു.