കേരളം

kerala

ETV Bharat / entertainment

15 വർഷത്തെ കാത്തിരിപ്പ്! ആന്‍റണിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കീര്‍ത്തി, വിവാഹ വാര്‍ത്തയോടുള്ള ആദ്യ പ്രതികരണം - KEERTHY ANTONY THATTIL WEDDING

ആന്‍റണി തട്ടിലുമായുള്ള വിവാഹ വാര്‍ത്തയോട് പ്രതികരിച്ച് കീര്‍ത്തി സുരേഷ്. ആന്‍റണിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ടാണ് താരം തങ്ങളുടെ വിവാഹത്തെ കുറിച്ച് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. 15 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കീര്‍ത്തിയും ആന്‍റണിയും വിവാഹിതരാകുന്നത്.

KEERTHY SURESH ABOUT WEDDING  KEERTHY SURESH WEDDING  ANTONY THATTIL  കീര്‍ത്തി സുരേഷ് വിവാഹം
Keerthy Suresh (Keerthy Suresh)

By ETV Bharat Entertainment Team

Published : Nov 27, 2024, 1:09 PM IST

വിവാഹ വാര്‍ത്തയോട് ആദ്യമായി പ്രതികരിച്ച് നടി കീര്‍ത്തി സുരേഷ്. സോഷ്യല്‍ മീഡിയയിലൂടെ ഒരു പോസ്‌റ്റ് പങ്കുവച്ച് കൊണ്ടാണ് കീര്‍ത്തി തന്‍റെ വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചിരിക്കുന്നത്. 15 വര്‍ഷത്തിനൊടുവില്‍ ആന്‍റണിയുമായി വിവാഹിതയാകാന്‍ ഒരുങ്ങുന്നു എന്നാണ് താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

"15 വര്‍ഷം ഒപ്പം കൗണ്ടിംഗും. അത് എക്കാലവും അങ്ങനെ തന്നെ. ആന്‍റണി x കീര്‍ത്തി." -ഇപ്രകാരമാണ് കീര്‍ത്തി തന്‍റെ ഇന്‍സ്‌റ്റഗ്രാം, എക്‌സ്‌ പേജുകളില്‍ കുറിച്ചത്. കീര്‍ത്തിയും ആന്‍റണിയും പുറം തിരിഞ്ഞ് നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. പോസ്‌റ്റ് പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് താരത്തിന് വിവാഹ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്.

കൊച്ചി സ്വദേശിയും ബിസിനസ്സുകാരനുമായ ആന്‍റണി തട്ടിലാണ് കീര്‍ത്തിയുടെ വരന്‍. അടുത്ത മാസം ഗോവയില്‍ വച്ചാകും വിവാഹമെന്ന് കീര്‍ത്തിയുടെ പിതാവ് സുരേഷ് കുമാര്‍ വ്യക്‌തമാക്കിയിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട് ഇക്കാര്യം ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തോട് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

"വിവാഹ തീയതി തീരുമാനിക്കുന്നതേയുള്ളു. അടുത്ത മാസമാകും ചടങ്ങ്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഗോവയില്‍ വച്ചാകും വിവാഹം നടക്കുക. കീര്‍ത്തി പ്ലസ്‌ടുവിന് പഠിക്കുമ്പോള്‍ തുടങ്ങിയ പരിചിയമാണ്. ആന്‍റണിക്ക് കേരളത്തിലും ചെന്നൈയിലും സ്വന്തം ബിസിനസ് ആണ്."-സുരേഷ് കുമാര്‍ പറഞ്ഞു.

പതിനഞ്ച് വര്‍ഷമായി കീര്‍ത്തി സുരേഷും ആന്‍റണിയും തമ്മില്‍ പ്രണയത്തിലാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഡിസംബര്‍ 11, 12 തീയതികളില്‍ ഗോവയില്‍ വച്ചുള്ള സ്വകാര്യ ചടങ്ങില്‍ വിവാഹം നടക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ആന്‍ണി തട്ടിലുമായി ദീര്‍ഘകാലമായി കീര്‍ത്തി പ്രണയത്തിലാണെന്ന വാര്‍ത്ത വളരെ അദ്‌ഭുതത്തോടെയാണ് ആരാധകര്‍ കേട്ടത്.

നേരത്തെ നിരവധി തവണ കീര്‍ത്തിയുടെ വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അതെല്ലാം ഗോസിപ്പുകളാണെന്ന് പറഞ്ഞ് കീര്‍ത്തിയും പിതാവ് സുരേഷ് കുമാറും രംഗത്തെത്തിയിരുന്നു.

നിര്‍മ്മാതാവ് സുരേഷ് കുമാറിന്‍റെയും നടി മേനകയുടെയും ഇളയ മകളാണ് കീര്‍ത്തി സുരേഷ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്‌ത മോഹലാല്‍ ചിത്രം 'ഗീതാഞ്ജലി'യിലൂടെയാണ് കീര്‍ത്തി സുരേഷ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. മലയാളത്തില്‍ തുടക്കം കുറിച്ച കീര്‍ത്തി പിന്നീട് തമിഴിലേയ്‌ക്കും തെലുങ്കിലേയ്‌ക്കും ചേക്കേറുകയായിരുന്നു.

നാഗ്‌ അശ്വിന്‍ സംവിധാനം ചെയ്‌ത തെലുങ്ക് ചിത്രം 'മഹാനടി' ആണ് കീര്‍ത്തിയുടെ കരിയറില്‍ വഴിത്തിരിവായത്. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തില്‍ കീര്‍ത്തിയുടെ നായകനായി എത്തിയത്. 'മഹാനടി'യിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും താരത്തിന് ലഭിച്ചിരുന്നു.

നിലവില്‍ 'ബേബി ജോണ്‍' എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറാന്‍ ഒരുങ്ങുകയാണ് താരം. അടുത്തിടെയാണ് ചിത്രത്തിലെ ഗാനം പുറത്തിറങ്ങിയത്. ഡിസംബര്‍ 25ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

Also Read: വിവാഹം ഗോവയില്‍, പ്ലസ്‌ടു മുതല്‍ പരിചയം; കീര്‍ത്തിയുടെ വിവാഹ വാര്‍ത്തയില്‍ അച്ഛന്‍റെ പ്രതികരണം

ABOUT THE AUTHOR

...view details