കേരളം

kerala

ETV Bharat / entertainment

'കോൻ ബനേഗ ക്രോർപതി' സീസൺ 16 ഉടൻ: സെറ്റിലെ ആദ്യം ചിത്രം പങ്കുവച്ച് അമിതാഭ് ബച്ചൻ - KAUN BANEGA CROREPATI 16 - KAUN BANEGA CROREPATI 16

ക്രോർപതിയുടെ സീസൺ 16ന്‍റെ ചിത്രീകരണം ആരംഭിച്ചു. ആരാധകർക്കായി സെറ്റിലെ ആദ്യം ചിത്രം പങ്കുവച്ചിരിക്കുകയാണ് ബിഗ്ബി.

CROREPATI SEASON 16  AMITABH BACHCHAN  കോൻ ബനേഗ ക്രോർപതി സീസൺ 16  അമിതാഭ് ബച്ചൻ
Amitabh Bachchan first look in Kaun Banega Crorepati 16 (Amitabh Bachchan official X page)

By ETV Bharat Kerala Team

Published : Jul 26, 2024, 12:45 PM IST

മിതാഭ് ബച്ചന്‍ അവതാരകനാകുന്ന പ്രശസ്‌ത ടെലിവിഷൻ റിയാലിറ്റി ഷോ കോൻ ബനേഗ ക്രോർപതിയുടെ സീസൺ 16ന് തുടക്കം കുറിക്കുന്നു. റിയാലിറ്റി ഷോയുടെ ഷൂട്ടിങ് ആരംഭിച്ചിരിക്കുകയാണ്. ഇടവേളയ്‌ക്ക് ശേഷം പുതിയ സീസണിൽ തിരിച്ചെത്തുന്ന താരം ആരാധകർക്കായി സെറ്റിൽ നിന്നുള്ള തന്‍റെ ഫസ്റ്റ് ലുക്ക് പങ്കുവച്ചിരിക്കുകയാണ്. പരിപാടിയുടെ അവതാരകനായ താരം 'ടി 5082-ബാക്ക് ടു കെബിസി 16-ാം സീസൺ' എന്ന ക്യാപ്‌ഷനോടെയാണ് എക്‌സിൽ ചിത്രം പങ്കുവച്ചത്.

പുതിയ സീസണിലേക്ക് പ്രേക്ഷകരെ സ്വാഗതം ചെയ്യുന്ന കൈകൾ വിടർത്തി നിൽക്കുന്ന ഫോട്ടോയാണ് അമിതാഭ് ബച്ചന്‍ എക്‌സിൽ പങ്കിട്ടത്. ത്രീ പീസ് ബ്ലാക്ക് സ്യൂട്ട് ആണ് വേഷം. ക്രോർപതിയുടെ പുതിയ സീസൺ ആരംഭിക്കുന്നതിന്‍റെ ആവേശത്തിലാണ് ആരാധകർ. അദ്ദേഹത്തിന്‍റെ പോസ്റ്റിന് പിന്നാലെ പ്രശംസയുമായി അനേകം ആരാധകർ കമന്‍റ് ബോക്‌സ് നിറച്ചിരുന്നു.

വരുന്ന ഓഗസ്റ്റ് 12ന് രാത്രി 9 മണിക്ക് ക്രോർപതിയുടെ സീസൺ 16ന്‍റെ ആദ്യ എപിസോഡ് സോണി ടിവിയിൽ സ്‌ട്രീം ചെയ്യും. തിങ്കൾ മുതൽ വെള്ളി വരെയാണ് സംപ്രേക്ഷണം. 'സിന്ദഗി ഹെ, ഹർ മോഡ് പർ സവാൽ പൂച്ചേഗി, ജവാബ് തോ ദേനാ ഹോഗ!' എന്നതാണ് പുതിയ സീസണിന്‍റെ തീം.

Also Read: ബിഗ്‌ ബി ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത; താരത്തെ കാണാന്‍ ഇനി വെയിലും മഴയും ഏല്‍ക്കേണ്ട, പുതിയ ആപ്പ് നിര്‍മാണത്തില്‍

ABOUT THE AUTHOR

...view details