തിരുവനന്തപുരം: മുണ്ടക്കൈ പുനരധിവാസവുമായി ബന്ധപ്പെട്ട് എസ് സുഹാസ് ഐഎഎസിനെ സ്പെഷൽ ഓഫിസറായി നിയമിച്ച് സംസ്ഥാന സർക്കാർ. പുനരധിവാസ ടൗൺഷിപ്പ് നിർമാണത്തിന്‍റെ പൂർണ ഉത്തരവാദിത്വം സുഹാസിനായിരിക്കും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് സുഹാസ് ഐഎഎസിനെ സ്പെഷൽ ഓഫിസറായി നിയമിച്ച് കൊണ്ടുള്ള ഉത്തരവ് സംസ്ഥാന സർക്കാർ പുറത്തിറക്കിയത്.
സ്‌പോൺസർമാരുമായി സംസാരിക്കുക, ജില്ലാ ഭരണകൂടം, ദുരന്തനിവാരണ അതോറിറ്റി എന്നിവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, സമയബന്ധിതമായി ഇത് പൂർത്തീകരിക്കുക, സ്‌പോൺസർമാർ ഏറ്റെടുക്കുന്ന വീടുകളുടെ മേൽനോട്ടം വഹിച്ചുകൊണ്ട് നിർമാണം കൃത്യസമയത്ത് തന്നെ പൂർത്തിയാക്കുന്നുവെന്ന് ഉറപ്പ് വരുത്തുക തുടങ്ങി ടൗൺഷിപ്പ് നിർമാണത്തിന്‍റെ എല്ലാ ചുമതലയും സുഹാസ് ഐഎഎസിന് നൽകി കൊണ്ടാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.
അതേസമയം, മുണ്ടക്കൈ പുനരധിവാസത്തിന്‍റെ ഭാഗമായുള്ള ടൗൺഷിപ്പ് പദ്ധതിയുടെ നിർമാണ ചുമതല ധന നിയമ വകുപ്പിന്‍റെ നിര്‍ദേശപ്രകാരം ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകിയിരുന്നു. കിഫ്ബിയുടെ കൺസൾട്ടൻസിയായ കിഫ്‌കോൺ ആണ് നിർമാണ പ്രവൃത്തികളുടെ മേൽനോട്ടം വഹിക്കുക. രണ്ട് ടൗൺഷിപ്പുകളിലായി 1,000 സ്‌ക്വയർ ഫീറ്റുള്ള വീടുകളാണു നിർമിക്കുന്നത്. ഇതിനായി ആകെ 750 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മുണ്ടക്കൈയിലും ചൂരൽമലയിലും എല്ലാ സൗകര്യങ്ങളും പ്രധാനം ചെയ്യുന്ന ടൗണ്‍ഷിപ്പുകള്‍ നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഭൂമിയുടെ ഘടന അനുസരിച്ചായിരിക്കും ടൗണ്‍ഷിപ്പിന്‍റെ പ്ലാന്‍. ഉരുളെടുത്ത ഭൂമി കളക്‌ടീവ് ഫാമിങ്ങിന് വേണ്ടി ആലോചിക്കുന്നത് പരിഗണക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ടൗണ്‍ഷിപ്പ് പദ്ധതിയുടെ ഭരണവകുപ്പായി ദുരന്ത നിവാരണ വകുപ്പിനെ ഏര്‍പ്പെടുത്തി. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടുന്ന ഒരു ഉപദേശക സമിതി ഉണ്ടായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. ടൗണ്‍ഷിപ്പിന് പുറത്ത് ജീവിക്കാന്‍ ആഗ്രഹിക്കുന്ന കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപയാണ് നല്‍കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
Also Read: 'അയ്യപ്പാ... എത്രയും വേഗം പുനരധിവാസം സാധ്യമാക്കണേ'; വയനാട് ഉരുൾപൊട്ടലിനെ അതിജീവിച്ചര്‍ സന്നിധാനത്ത്