രാജ്കോട്ട് (ഗുജറാത്ത്): ഇന്നലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് 26 റൺസിന്റെ ദയനീയ തോൽവിയായിരുന്നു. ഇംഗ്ലണ്ട് ഉയർത്തിയ 172 റൺസ് വിജയലക്ഷ്യത്തിന് മറുപടിയായി ഇന്ത്യന്‍ ടീമിന് 9 വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. സ്വന്തം തട്ടകത്തിൽ നടന്ന ടി20 മത്സരത്തിൽ 426 ദിവസങ്ങൾക്ക് ശേഷമാണ് ടീം ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത്. 2023 നവംബർ 28ന് ഗുവാഹത്തിയിൽ നടന്ന ടി20 മത്സരത്തിൽ ഓസ്ട്രേലിയ 5 വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ് മങ്ങി
1. 436 ദിവസങ്ങൾക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ് മങ്ങി. ഫോമിലുള്ള ഇടംകയ്യൻ ബൗളർ അർഷ്ദീപ് സിങ്ങിന് പകരം ഷമിയായിരുന്നു ഇന്നലെത്തെ പ്ലെയിങ് ഇലവനിൽ ഇടംപിടിച്ചത്. എന്നാല്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിൽ താരം പരാജയപ്പെട്ടു. മത്സരത്തിൽ 3 ഓവറിൽ 25 റൺസ് കൊടുത്ത ഷമിക്ക് ഒരു വിക്കറ്റ് പോലും നേടാനായില്ല. അതേ സമയം, ആദ്യ രണ്ട് മത്സരങ്ങളിലും ഓപ്പണിങ് ഓവറിൽ വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ടിനെ സമ്മർദ്ദത്തിലാക്കുന്നതിൽ അർഷ്ദീപ് മികച്ച പ്രകടനമാണ് നടത്തിയത്.
2. ഓപ്പണർ സഞ്ജു സാംസണിന്റെ പരാജയം
തുടർച്ചയായ മൂന്നാം മത്സരത്തിലും ഓപ്പണർ സഞ്ജു സാംസണിന് മികച്ച പ്രകടനം നടത്താന്‍ കഴിയാത്തതും തോൽവിയുടെ മറ്റൊരു കാരണമായി. അഭിഷേക് ശര്‍മയ്ക്കൊപ്പം മികച്ച തുടക്കം നല്‍കേണ്ട ബാധ്യത സാംസണിനായിരുന്നു. എന്നാൽ ഷോർട്ട് പിച്ച് പന്തിൽ അടിക്കുന്നതിനിടെ 3 റൺസെടുത്ത് ജോഫ്ര ആർച്ചറിന് മുന്നില്‍ ഒരിക്കൽ കൂടി താരം ഇരയായി. ആദ്യ മത്സരത്തിൽ 26 റൺസെടുത്ത് പുറത്തായി. രണ്ടാം ടി20യിൽ അഞ്ച് റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്.
3. സൂര്യകുമാർ യാദവിന്റെ മോശം ഫോം തുടരുന്നു
ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ഫ്ലോപ്പ് ഷോ രാജ്കോട്ടിലും തുടർന്നു. ഒന്നും രണ്ടും ടി20 മത്സരങ്ങളിൽ മങ്ങിയ ശേഷം മൂന്നാം ടി20യിൽ ക്യാപ്റ്റനിൽ നിന്ന് വലിയ പ്രതീക്ഷകളായിരുന്നു. എന്നാൽ കൂറ്റൻ ഷോട്ട് തൊടുക്കാനുള്ള ശ്രമത്തിൽ 14 റൺസിന് താരം പവലിയനിലേക്ക് മടങ്ങി.
#TeamIndia put up a fight but England won the third T20I by 26 runs!
— BCCI (@BCCI) January 28, 2025
India will look to bounce back in the fourth T20I in Pune. 👍 👍
Scorecard ▶️ https://t.co/amaTrbtzzJ#INDvENG | @IDFCFIRSTBank pic.twitter.com/t0l42NwbvX
4. വാഷിങ്ടണ്‍ സുന്ദറും ആശ നല്കി പറ്റിച്ചു
ഇന്ത്യയുടെ സ്പിൻ ഓൾറൗണ്ടർ എന്ന നിലയിൽ പ്ലെയിങ്-11ൽ ഉൾപ്പെട്ട വാഷിങ്ടണ്‍ സുന്ദറും മത്സരത്തിൽ പരാജയമാണെന്ന് തെളിയിച്ചു. 1 ഓവറിൽ 15 റൺസ് നൽകിയ സുന്ദറിന് വിക്കറ്റൊന്നും നേടാനായില്ല. അതേ സമയം ധ്രുവ ജുറലിനും അക്സർ പട്ടേലിനും മുകളിൽ ആറാം നമ്പറിൽ സുന്ദറിനെ ബാറ്റ് ചെയ്യാൻ അയച്ചു. ടീമിന് 10ന് മുകളിൽ റൺ റേറ്റ് ആവശ്യമുള്ളപ്പോൾ 15 പന്തിൽ വെറും 6 റൺസിന് സുന്ദർ പുറത്തായി. ഇത് റൺ റേറ്റ് കൂടുതൽ വർധിപ്പിച്ചു. മറ്റ് ബാറ്റ്സ്മാൻമാരേയും സമ്മർദ്ദത്തിലാക്കി.