ആരാധകര്‍ ഏറെ കാത്തിരുന്ന ചിത്രമായിരുന്നു സൂര്യ നായകനായി എത്തിയ കങ്കുവ. ആദ്യാവസാനം വരെ തീ പാറുന്ന പ്രകടനവുമായാണ് കങ്കുവ എത്തിയിരിക്കുന്നത്. വണ്‍ മാന്‍ ഷോ എന്ന് വിശേഷിപ്പിക്കാവുന്ന പ്രകടനമാണ് ചിത്രത്തിലേതെന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്. സിരുത്തൈ ശിവയാണ് ചിത്രം സംവിധാനം ചെയ്‌തത്.
ലൈസന്‍സ് പ്രശ്ര്‌നമുണ്ടായതിനാല്‍ പലയിടത്തും വൈകിയാണ് പ്രദര്‍ശനം ആരംഭിച്ചത്. ഫ്രാന്‍സിസ് കങ്കുവ എന്നീ രണ്ട് കഥാപാത്രങ്ങളിലൂടെയാണ് സൂര്യ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. അതില്‍ കങ്കുവയേയാണ് പ്രേക്ഷകര്‍ക്ക് ഇഷ്‌ടപ്പെട്ടതെന്നാണ് അഭിപ്രായങ്ങള്‍.
സൂര്യയുടെ മികച്ച പ്രകടനമാണ് എന്നാണ് പലരും പറയുന്നത്. മികച്ച ഗംഭീര ദൃശ്യവിരുന്നാണ് കങ്കുവ നല്‍കുന്നത്. ഗോവയില്‍ പോലീസിന് വേണ്ടി ഗുണ്ടാത്തലവന്മാരെ വേട്ടയാടാനിറങ്ങുന്ന ബൗണ്ടി ഹണ്ടര്‍ ഫ്രാന്‍സിസില്‍ നിന്നാണ് കഥ തുടങ്ങുന്നത്.
ഇതേ സമയം ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ച കങ്കുവയുടെ കഥ പറയാന്‍ തുടങ്ങുന്നതോടെ സിനിമ മറ്റൊരു ലെവലിലേക്ക് മാറുകയാണ്. ആദ്യ സീന്‍ മുതല്‍ അവസാന സീന്‍ വരെ ആക്ഷന്‍ സീനുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അതിവേഗമാണ് കങ്കുവ മുന്നോട്ട് നീക്കുന്നത്.
ചിത്രത്തിലെ ബോബി ഡിയോളിന്‍റെ സാന്നിധ്യവും എടുത്തു പറയേണ്ട മറ്റൊന്നാണ്. ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം അതിഗംഭീരമാണ്. ദേവിശ്രീ പ്രസാദാണ് സംഗീതം നല്‍കിയത്.
ചിത്രത്തിനായി വെട്രി പളനിസ്വാമി അതി ഗംഭീരമായാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.
ചിത്രത്തിന് വേണ്ടി പ്രൊഡക്ഷന്‍ ഡിസൈനറും കലാസംവിധാകയനും വിഷ്വല്‍ എഫക്‌ട് ഡയറക്ടറും ചേര്‍ന്ന് ഒരു മായിക ലോകം തന്നെയാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ സൃഷ്‌ടിച്ചത്.
നിഷാദ് യൂസഫ് എഡിറ്റ് ചെയ്‌ത ഈ ചിത്രം ഗംഭീരമാണ്, ചിത്രത്തിന്‍റെ ക്ലൈമാക്‌സില്‍ രണ്ടു കാലഘട്ടങ്ങളിലേക്കുള്ള മാറ്റം രസകരമായി തന്നെ നിഷാദ് കൈകാര്യം ചെയ്തിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.