കേരളം

kerala

ETV Bharat / entertainment

സസ്പെന്‍സുകള്‍ക്ക് വിരാമം; തങ്ങളുടെ ഉധിരനെ വെളിപ്പെടുത്തി 'കങ്കുവ'യുടെ നിർമ്മാതാക്കൾ - തമിഴ് ഫാന്‍റസി ചിത്രം കങ്കുവ

'ബോബി ഡിയോൾ സാറിന്, നിർദയനും ശക്തനും അവിസ്മരണീയനുമായ ഞങ്ങളുടെ ഉധിരന് ജന്മദിനാശംസകൾ എന്നായിരുന്നു പ്രൊഡക്ഷൻ ബാനർ സ്റ്റുഡിയോ ആയ ഗ്രീൻ തങ്ങളുടെ X-ൽ പോസ്റ്റ് ചെയ്‌തത്. പോസ്റ്ററിൽ രക്തം പുരണ്ട കവചം ധരിച്ചിരിക്കുന്ന ഉധിരനായി ബോബി ഡിയോളിനെ കാണാം.

Kanguva  Bobby Deol s First Look  Cinema tamil  ബോബി ഡിയോൾ  തമിഴ് ഫാന്‍റസി ചിത്രം കങ്കുവ
'Kanguva' Makers Share Bobby Deol's First Look On His 55th birthday

By ETV Bharat Kerala Team

Published : Jan 27, 2024, 1:40 PM IST

തമിഴ്‌നാട്:കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് തമിഴ് ഫാന്‍റസി ചിത്രമായ കങ്കുവയിലെ വില്ലന്‍ ഉധിരന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് 'കങ്കുവ'യുടെ നിർമ്മാതാക്കൾ. ബോളിവുഡ് സൂപ്പര്‍ താരം ബോബി ഡിയോളാണ് ശക്തനായ വില്ലന്‍ കഥാപാത്രമായ ഉധിരനായി എത്തുന്നത് ('Kanguva' Makers Share Bobby Deol's First Look On His 55th birthday).

ബോബി ഡിയോളിന്‍റെ 55-ാം ജന്മദിനത്തോടനുബന്ധിച്ചാണ് അദ്ദേഹത്തിന്‍റെ കഥാപാത്രത്തിന്‍റെ സസ്പെന്‍സ് വെളിപ്പെടുത്തിയിരിക്കുന്നത്. സൂപ്പർസ്റ്റാർ സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉദിരൻ എന്ന വില്ലൻ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. തമിഴകത്തേക്കുള്ള ബോബി ഡിയോളിന്‍റെ അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം.

യുവി ക്രിയേഷൻസിന്‍റെയും, ഗ്രീന്‍ സ്റ്റുഡിയോയുടെയും ബാനറില്‍ കെ.ഇ. ജ്ഞാനവേൽ രാജ, വി. വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പളപതി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 10 വ്യത്യസ്‌ത ഭാഷകളിലായി ത്രീഡിയിൽ ഒരുങ്ങുന്ന ചിത്രത്തില്‍ ബോളിവുഡ് സൂപ്പര്‍ താരം ദിഷ പടാനിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ദേവി ശ്രീ പ്രസാദാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഈ വർഷം അവസാനം ചിത്രം തിയേറ്ററുകളിലെത്തും.

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ