കഴിഞ്ഞ ഡിസംബറില്‍ തിയേറ്ററുകളിലെത്തിയ തന്‍റെ ചിത്രം ആനിമല്‍ വന്‍ വിജയം കൊയ്‌തതിന്‍റെ സന്തോഷത്തിലാണ് സംവിധായകന്‍ സന്ദീപ് റെഡ്ഡി വങ്ക. വിവാദങ്ങള്‍ ഏറെ ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും റെക്കോര്‍ഡുകള്‍ മറികടന്ന് മുന്നോട്ട് കുതിക്കുകയാണ് ചിത്രം. ചിത്രത്തിലെ വയലന്‍സും സ്‌ത്രീകളോടുള്ള പെരുമാറ്റവുമാണ് ഏറെ ചര്‍ച്ച വിഷയമായിരുന്നത്. ചിത്രത്തെ കൂടുതല്‍ വിമര്‍ശിച്ചവരില്‍ ഒരാളാണ് നടി കങ്കണ റണാവത്ത് (Sandeep Reddy Vanga).
താരത്തെ കുറിച്ചുള്ള വാര്‍ത്തകളാണിപ്പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിറയുന്നത്. സംവിധായകന്‍ സന്ദീപ് റെഡ്ഡി വങ്കയുടെ ഓഫര്‍ നിരസിക്കും വിധമുള്ളതാണ് വാര്‍ത്ത. എന്നാല്‍ കങ്കണയ്‌ക്ക് സന്ദീപ് റെഡ്ഡി വങ്ക സിനിമകളില്‍ റോള്‍ നല്‍കിയെന്ന് തെറ്റിദ്ധരിക്കേണ്ട (Animal Movie Controversy). സിനിമയ്‌ക്ക് പിന്നാലെ സംവിധായകനുമായി ഒരു പ്രമുഖ ചാനല്‍ നടത്തിയ അഭിമുഖത്തിലെ ആനിമല്‍ സിനിമ നേരിടേണ്ടി വന്ന വിമര്‍ശനങ്ങളെ കുറിച്ചും ചോദിച്ചു. ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയ താരങ്ങളില്‍ ഒന്നാണ് കങ്കണ റണാവത്തെന്ന് സംവിധായകന്‍ പറഞ്ഞു. എന്നാല്‍ സിനിമക്ക് ഏതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ തന്നെ ഭയപ്പെടുത്തിയിരുന്നില്ല. ഇത്തരം വിമര്‍ശനങ്ങളെ താന്‍ സ്വാഗതം ചെയ്യുന്നുവെന്നും കങ്കണയുടെ അഭിപ്രായത്തില്‍ താന്‍ ഒട്ടും പ്രകോപിതനല്ലെന്നും അദ്ദേഹം പറഞ്ഞു.
കങ്കണ റണാവത്തിന് അനുയോജ്യമായ വേഷമുണ്ടെങ്കില്‍ അവളുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും സംവിധായകന്‍ പറഞ്ഞു. ഇതിനെതിരെയാണിപ്പോള്‍ താരം പ്രതികരിച്ചിരിക്കുന്നത്. 'ഡോണ്ട് ഗീവ് മീ എനി റോള്‍' എന്നാണ് കങ്കണ ഇതിന് പ്രതികരിച്ചിരിക്കുന്നത്. സന്ദീപ് റെഡ്ഡി വങ്കയ്‌ക്ക് എക്‌സിലൂടെയാണ് താരം മറുപടി നല്‍കിയത്.